☠️38☠️
“” അപ്പൊ അവനെ കൊല്ലണം എന്നാണ് ഇയാൾ പറയുന്നത്……. അല്ലെ……'””
പാറു രുദ്രന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു….
അവൻ അവളെ ഒന്ന് നോക്കി…..
ആ മുഖത്ത് അവനോടുള്ള അടങ്ങാത്ത കലിയുണ്ട്…… രുദ്രന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു…..
‘”” വളരെ നന്നായി മനസ്സിലാക്കി കളഞ്ഞല്ലോ….
ഒരു കൊതുക് കടിക്കാൻ വന്നാൽ അതിനെ ഓടിച്ചു വിടുകയല്ല വേണ്ടത്….. അങ്ങനെ വിട്ടാൽ ആ കൊതു മറ്റൊരിടം തേടി കടിക്കും…. നേരെ മറിച്ച് അതിനെ അപ്പോൾ തന്നെ കൊല്ലുകയാണെങ്കിൽ പിന്നെ ഒരു ശല്യവും കാണില്ല…..'””
രുദ്രൻ അവളെ നോക്കി പറഞ്ഞു….
‘”” നിങ്ങള് എന്തായാലും ഞങ്ങളുടെ വിഷയത്തിൽ ഇടപെടണ്ടാ…..
അവരും താനും തമ്മിൽ വലിയ അന്തരമൊന്നും ഞാൻ കാണുന്നില്ല…..'””
പാറു അവനെ നോക്കി ഇഷ്ടക്കേടോടെ പറഞ്ഞു…. ഇന്ദുവിന് പാറുവിന്റെ ആ പെരുമാറ്റം ഒട്ടും ഇഷ്ട്ടമായിരുന്നില്ല… അവൾ ദയനീയമായി രുദ്രനെ നോക്കി….
അവൾ പറഞ്ഞതിൽ യാതൊരു വിഷമമോ ദേഷ്യമോ ഒന്നുമാ മുഖത്തില്ല….. വെറുമൊരു ചിരി മാത്രം……
.'”” ശരി……
നീ പറഞ്ഞ പോലെ ഞാനിതിൽ ഇടപെടുന്നില്ല… ഇപ്പോൾ വന്നത് ദേ ഇവൾക്ക് വേണ്ടി മാത്രാ….. രണ്ട് ദിവസം മുന്നേ വന്ന് തന്റെ അനിയത്തി എന്നെ ഒരു ഏട്ടനായാണ് കാണുന്നതെന്നൊക്കെ പറഞ്ഞു……'””
രുദ്രൻ അവളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു…. ഇന്ദുവിനത് കേട്ടപ്പോ ആകെ വല്ലാതായി….. അവൾ രുദ്രന്റെ കയ്യിലേക്ക് മുറുകെ പിടിച്ചു…..
‘”” സോറി ഏട്ടാ….. ചേച്ചി എന്തോ ദേഷ്യത്തിൽ…..'””
ഇന്ദു കഷമാപണത്തോടെ പറഞ്ഞു….
‘”” ഹ ഹ ഹ ഹ…….
അത് കുഴപ്പമില്ല…… എനിക്ക് ഒരു വിഷമവുമില്ല….. പിന്നെ ഇവൾ പറഞ്ഞത് ശരിയാ…. ഞാനും അവരും തമ്മിൽ ഒരു അന്തരവുമില്ല …. അതെ പോലെ തന്നെയാണ് നിങ്ങളുടെ അച്ഛനും….. ആയ കാലത്ത് കൊറേ പേരെ കൊന്നവൻ തന്നെയല്ലേ അയാളും……'””
രുദ്രൻ പറഞ്ഞു…. അത് കേട്ടപ്പോ പാറു അവനെ കോപത്തോടെ നോക്കി…..
രുദ്രനത് കണ്ട് പുച്ഛത്തോടെ ചിരിച്ചു..
‘”” ഒരുപാടങ് തുറിക്കണ്ടാ…….
സത്യങ്ങൾ അല്പം കയ്പ്പ് തന്നെ ആവും….
എന്നാ പിന്നെ നിങ്ങള് കിടന്നു മോങ്ങിക്കോ…. അത് കുറക്കണ്ടാ….. ശിക്ഷിക്കാൻ മനസ്സില്ലാത്തവർക്ക് എന്നുമീ കണ്ണീർ തന്നെ കാണു….. അതിന് ഭംഗമൊന്നും വരുത്തണ്ട…..'””
രുദ്രൻ അത്രയും പറഞ്ഞ ശേഷം പുറത്തേക്ക് പോയി….. പാറുവിനാണെൽ അവൻ പറഞ്ഞത് കേട്ടപ്പോ ആകെ വിഷമവും ദേഷ്യവും എല്ലാം കൂടെ ചേർന്ന അവസ്ഥ ആയിരുന്നു……
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
രുദ്രൻ പോയതിനു പിന്നാലെ അച്ചു ആ മുറിയിലേക്ക് കേറി വന്നു…..
‘”” ടീ ഇന്ദു….. അവനെന്താ പറഞ്ഞെ……'””
അച്ചു അവളോട് ചോദിച്ചു…..
‘” ഹേയ്….. ഒന്നുല്ല ചേച്ചി…..
ഏട്ടൻ ഞങ്ങളെ സമാധാനിപ്പിക്കാൻ വന്നതാ….'””
ഇന്ദു അല്പം പരുങ്ങലോടെ പറഞ്ഞു….. സത്യം അവളറിഞ്ഞാൽ വലിയ പ്രശ്നങ്ങൾ ഇവിടുണ്ടാവുമെന്ന് ഇന്ദുവിന് നന്നായി അറിയാം….
പാറു ഇപ്പോളും കോപത്തോടെയും സങ്കടത്തോടെയും ഒന്നും മിണ്ടാതെ ഇരിക്കുകയാണ്….
‘”” ആശ്വസിപ്പിക്കാനോ…. അവനോ…..'””
അച്ചു അതിശയത്തോടെ ചോദിച്ചു…. അതിനവൾ ഒന്ന് തലയാട്ടി അതെ എന്ന് പറയുക മാത്രമേ ചെയ്തിട്ടുള്ളു…..
‘”” കണ്ടോ…. ഇതാണ് രുദ്രൻ…..
അവനെത്രയൊക്കെ ദേഷ്യം കാണിച്ചാലും ഇവിടത്തെ ആർക്കെങ്കിലും ഒരു പ്രശ്നം വന്നാൽ എല്ലാം മറന്ന് മുന്നോട്ട് വന്ന് നിൽക്കും….
അവൻ നിങ്ങളെ മൈൻഡ് പോലും ചെയ്യാത്തത് കണ്ടപ്പോ ഞാൻ വിചാരിച്ചത് അവന് നിങ്ങളിവിടെ താമസിക്കുന്നത് ഇഷ്ട്ടമല്ലാ എന്നാ…..
എന്നാലും അങ്ങനൊന്നുമല്ല….
ഈ കുടുംബത്തിലെ ഒരാളായി കണ്ടതുകൊണ്ടല്ലേ നിങ്ങളെ അവൻ ആശ്വസിപ്പിച്ചത്….'””
അച്ചു പറഞ്ഞു…..
അവളുടെ സംസാരം ശരിക്കും പാറുവിൽ ദേഷ്യം ഉണ്ടാക്കുകയാണ് ചെയ്തത്…. കുറച്ചു മുന്നേ രുദ്രൻ ഇവിടെ കേറി വന്നപ്പോൾ മുതൽ അവളുടെ മനസ്സത്ര ശരിയല്ലായിരുന്നു….
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????