⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3012

☠️31☠️

‘”” കരയല്ലേ മോളെ പാറു…..
സംഭവിക്കാൻ ഉള്ളത് സംഭവിച്ചു……
നിങ്ങളാണ് അതിനൊക്കെ കാരണമെന്ന് കരുതി ജീവിക്കരുത്……
കാരണം മനുഷ്യർ എന്നത് പരസ്പ്പരം സഹായിക്കാൻ തന്നെ വിധിക്കപ്പെട്ടവർ ആണ്…… അന്ന് സുധേവ് സാർ അല്ലെങ്കിൽ മറ്റൊരാൾ നിങ്ങക്ക് സഹായിച്ചേനെ……
സഞ്ജയ്‌ ചെയ്തത് തെറ്റ് തന്നെയാണ്….. അതിന് അവനുള്ള ശിക്ഷ കിട്ടും…. പക്ഷെ ഇപ്പോൾ നിങ്ങൾ ചിന്തിക്കേണ്ടത് വിവാഹത്തെ കുറിച്ച് മാത്രമാണ്….. ദേ നോക്കിക്കേ…. ഇന്ദുവിന്റെ കല്യാണത്തിന് കുറച്ചു ദിവസമേ ഉള്ളു…..
നീ ഇങ്ങനെ ഡൌൺ ആയാൽ അവൾക്കും വിഷമമാവും…..
എല്ലാം മറന്ന് എന്റെ മക്കൾ സമാധാനമായിരിക്ക്……'”””

ലക്ഷ്മിയമ്മ ഉള്ളിൽ വേദന ഉണ്ടെങ്കിൽ പോലും അവളോട് സൗമ്യമായി പറഞ്ഞു…..

‘””” മോളെ അച്ചു…..
നീ ഇവരെ കൂട്ടി റൂമിലേക്കു പൊയ്ക്കോ…..'”

രാധമ്മ പറഞ്ഞു…. അത് പ്രകാരം അവരെ ഇരുവരെയും കൂട്ടി അച്ചു മുകളിൽ അവരുടെ മുറിയിലേക്ക് നടന്നു…… ഈ വിഷമ ഘട്ടത്തിൽ
ആ കയ്യിലെ മുറിവ് പോലും അവൾ മറന്നുപോയിരുന്നു…..

അവരുടെ ആ പോക്ക് ലക്ഷ്മിയമ്മ കണ്ണെടുക്കാതെ നോക്കി നിന്നു…. തന്റെ കണ്ണിൽ ഇത്ര നേരം മുഖമൂടി വച്ച് മറച്ചുവച്ചിരുന്ന കണ്ണൂർ പുറത്തേക്ക് വന്നു……

ലക്ഷ്മിയമ്മ അത് തന്റെ സാരി തലപ്പ് ഉപയോഗിച്ച് ആ കണ്ണുനീർ തുടച്ചു നീക്കി…..

‘””” എന്തൊരു വിധിയാ കൃഷ്ണാ ഇത്…..
ആ കുട്ടി എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങായിരുന്നു….
ഈ പേടി ഇനി ജീവിതകാലം മുഴുവൻ കൊണ്ടുനടക്കില്ലേ ആ പാവം……'””

രാധമ്മ വിഷമത്തോടെ പറഞ്ഞു…..

‘””” അമ്മേ……
ഞാൻ മുത്തശ്ശനോട് കാര്യം പറഞ്ഞിട്ടുണ്ട്….
അവനെ അങ്ങനെ വിട്ടാൽ പറ്റില്ല….. എനിക്ക് തോന്നുന്നത് സുധേവ് സാർ മരിച്ചിട്ടില്ല എന്നാണ്…. അവൻ ചിലപ്പോ അവളെ കബിളിപ്പിച്ചതാവാം….. ഇവർ കരഞ്ഞു കാണുന്നത് അവർക്കൊരു ലഹരി ആണല്ലോ…..'””

ഇന്ദ്രൻ അല്പം ഈർഷ്യയോടെ പറഞ്ഞു…..

‘”” എടാ ഇന്ദ്രാ…. ഇതെന്നാ അവളോട് പറഞ്ഞോടെ…. അല്പം സമാധാനം കിട്ടുമല്ലോ….'””

ശോഭമ്മ പറഞ്ഞു….

‘”” ഇല്ല വെല്യമ്മേ……
ഇപ്പോൾ അവരങ്ങനെ ഇരിക്കട്ടെ…. ഇതെന്റെ വെറുമൊരു പ്രതീക്ഷ മാത്രമാണ്…. ഇനി ശരിക്കും അദ്ദേഹം മരിച്ചു എങ്കിൽ അത് പാറുവിനും ഇന്ദുവിനും പ്രതീക്ഷ കൊടുത്ത് നശിപ്പിച്ച പോലാവും….
അപ്പൊ വിഷമം കൂടത്തെ ഉള്ളു…..'””

ഇന്ദ്രൻ പറഞ്ഞു…. അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് അവർക്ക് തോന്നി…..

‘””” ഇന്ദ്രാ…..
അവരെ എവിടേക്കും ഒറ്റക്ക് വിടരുത്….. എനിക്കാകെ ടെൻഷൻ ആണ്……
ചുറ്റിനും അവരുടെ രക്തം കുടിക്കാൻ നടക്കുന്ന കഴുകൻമാരാ….. അന്ന് പൂജ മുറിയിൽ ഉണ്ടായ ദുർനിമത്വം എന്തൊക്കെയോ സൂചനകൾ തരുന്ന പോലെ ഉണ്ട്……'””

ലക്ഷ്മിയമ്മ ആകുലതയോടെ പറഞ്ഞു…..

‘””” ഹ്മ്മ്….. ശരി അമ്മ…..
അവരെ കൂടുതൽ ശ്രദ്ധയിൽ നോക്കാം….
ഈ രണ്ട് കല്യാണങ്ങളും ഒന്ന് കഴിഞ്ഞോട്ടെ….
അവനുള്ള മരണ മണി ഞാൻ മുഴക്കും….'””

പക ആളി കത്തുന്ന മനസ്സോടെ ഇന്ദ്രൻ പറഞ്ഞു…….

‘””” നീയിപ്പോ അതെ കുറിച്ചൊന്നും ചിന്തിക്കണ്ടാ…… തല്ക്കാലം ഇവിടത്തെ കാര്യങ്ങൾ നോക്ക്….. “”

രാധമ്മ പറഞ്ഞു…..

‘””” അതെ…..
ഇപ്പൊ അവനല്ല ഇവിടെ വിഷയം…..
മറ്റന്നാൾ ഏട്ടത്തിയുടെയും രാധയുടെയും ഒക്കെ വീട്ടുകാർ വരും…. അത് പോലെ നാളെ ചന്ദ്രേട്ടനും എത്തും….
അവർ ഇതൊന്നും അറിയാതെ നോക്കണം….
ഒന്നാമത് ഇത്ര പെട്ടെന്ന് ആരെയും അറിയിക്കതുള്ള നിങ്ങളുടെ കല്യാണ തീരുമാനം കുറച്ചുപേരെ ചൊടുപ്പിച്ചിട്ടുണ്ട്….'””

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.