☠️13☠️
ഇന്ദ്രനും പെട്ടെന്ന് വണ്ടി ഇന്റിക്കേറ്റർ ഇട്ട് അവൻ പോയ ദിശയിലേക്ക് തിരിച്ചു…..
അത്ര വലിയ റോടൊന്നുമായിരുന്നില്ല അത്…..
രണ്ട് കോളനികൾ ചേർന്നുള്ള ചെറു റോഡാണ്……
റോഡിന്റെ സൈഡിലൂടെ പല അന്യ ഭാഷാ കുടുംബങ്ങൾ ടെന്റ് കെട്ടി താമസിക്കുന്നുണ്ട്….
ആ വഴിയിലൂടെയാണ് പൊടി പറത്തിക്കൊണ്ട് അവർ മുന്നേറുന്നത്…..
ഇന്ദ്രന് ഓവർടെക് ചെയ്ത് കേറാനുള്ള സ്ഥലമൊന്നും അതിലില്ലായിരുന്നു…..
പെട്ടെന്നാണ് ടെന്റ് കെട്ടി താമസിക്കുന്ന ഒരു കുടുംബത്തിലെ 3 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയം റോഡിലേക്ക് ഇറങ്ങി നിന്നത്….. അത് ഗരുഡന്റെ വഴിയിലായിരുന്നു….
അല്പം പുറകിൽ ആയിരുന്നെങ്കിൽ കൂടി ഇന്ദ്രനും അത് കണ്ടിരുന്നു……
അവനാകെ ഭയമായി….
കാരണം ഇങ്ങനൊരു സാഹചര്യത്തിൽ അവനെ തടുക്കുന്നത് അസാധ്യമാണ്…..
കൂടാതെ ആ കുഞ്ഞ് ഒന്നുമറിയാതെ റോഡിൽ ഇരുന്ന് മണ്ണ് കളിക്കയാണ്….
ഗരുഡൻ ഒന്നും ആലോചിക്കാതെ സ്റ്റിയറിങ്ങിൽ കൂടുതൽ ബലത്തിൽ കാലമാർത്തി…..
ഒരു കുഞ്ഞിന്റെ ജീവനൊന്നും അവന് തടസ്സമല്ല……അതാ കണ്ണുകളിലും കാണാമായിരുന്നു…..
ഇന്ദ്രൻ ആവുന്നതിന്റെ പരമാവധി നോക്കി…..
പക്ഷെ പറ്റുന്നില്ല…..
ഗരുഡന്റെ ജീപ്പ് ഒന്നുമറിയാത്ത ആ കുഞ്ഞിന്റെ അടുത്ത് എത്താൻ ഇനി ഏതാനും ദൂരം മാത്രമേ ഉള്ളു……
അതിനൊന്നും പറ്റല്ലേ എന്ന് ഇന്ദ്രൻ മനമുരുകി പ്രാർത്ഥിച്ചു….. അതിന് മാത്രമേ ഇപ്പോൾ അവന് സാധിക്കുമായിരുന്നുള്ളു…..
ദൈവം അവന്റെയാ പ്രാർത്ഥന കേട്ടതാണോ…..
അതോ ആ കുഞ്ഞിന്റെ ആയുസ്സിന്റെ ബലമാണോ എന്നറിയില്ല….. കൃത്യ സമയം ജീപ്പിന്റെ ചീറി പാഞ്ഞുള്ള വരവ് കണ്ട് ആ കുഞ്ഞിന്റെയമ്മ അവിടേക്ക് ഓടിയെത്തി അതിനെ എടുത്തു മാറ്റി…….
വെറും സെക്കന്റുകൾ വ്യത്യസത്തിൽ ആ ജീപ്പ് അവരെ കടന്ന് മുന്നോട്ട് പോയി….. തൊട്ട് പിന്നാലെ ആ കാറും…..
ഇന്ദ്രൻ വണ്ടിയിലിരുന്ന് നല്ല ശ്വാസം വിട്ടു…..
ഇവനെ ഇങ്ങനെ പോയാൽ പിടിക്കാൻ പറ്റില്ല എന്ന് ഇന്ദ്രനും മനസ്സിലായിരുന്നു….. അവൻ പെട്ടെന്ന് പോകുന്ന വഴിയിലെ വളവിന്റെ എതിരെ ഉള്ള ഒരു വഴിയിലേക്ക് കാർ തിരിച്ചു….
ഗരുഡൻ വേറൊരു മാർഗ്ഗമാണ് പോയത്….
അതൊരു കോളനി ഏരിയ ആയതിനാൽ തന്നേ ഒത്തിരി വഴികളുണ്ട് പല ഇടങ്ങളിലായി……
ജീപ്പ് ഓടിക്കുന്നതിന്റെ ഇടയിൽ മിറർ നോക്കുമ്പോൾ പുറകെ വന്നുകൊണ്ടിരുന്ന കാർ അവൻ കണ്ടില്ല…..
ഗരുഡക്ക് ആകെ അതിശയമായി….
ഇത്ര പെട്ടെന്ന് അവൻ എവിടെ പോയെന്ന് ആലോചിക്കുമ്പോഴാണ് അവൻ പോകുന്നതിന്റെ ഇടത് വശത്തുനിന്നും ഒരു കാർ വന്ന് മുന്നിൽ നിന്നത്…..
ഗരുഡ ഒന്നും ആലോചിക്കാതെ ഹാൻഡ് ബ്രെക്കും ബാക്ക് ബ്രേക്കും ഒരേ സമയം അമർത്തി പിടിച്ചു…….
വണ്ടി രണ്ട് തവണ വട്ടം ചുറ്റി മുന്നിൽ വന്ന് നിന്ന ആ കാറിന്റെ അടുത്ത് വന്നുനിന്നു…..
പെട്ടെന്ന് എതിരെ ചാടിയ ആ വണ്ടിക്കാരനെ എടുത്ത് കൊടയാനുള്ള ഉദ്ദേശത്തിലാണ് ഗരുഡൻ പുറത്തേക്ക് ഇറങ്ങിയത്……
പെട്ടെന്ന് തനിക്ക് മുന്നിൽ നിൽക്കുന്ന ആ കാർ കണ്ട് അവനൊന്നു നടുങ്ങി…..
അതിനുള്ളിലെ ആളെ കൂടെ കണ്ടപ്പോ അവന്റെ നടുക്കം വർധിക്കുകയാണ് ചെയ്തത്….. അവനെ തന്നെ നോക്കി ഇരിക്കുന്ന ഇന്ദ്രൻ……
ഇത്ര പെട്ടെന്ന് എങ്ങനെ അവൻ തന്നെ കടത്തി വെട്ടി എന്ന് ആലോചിക്കുമ്പോൾ ഗരുഡന് ഉത്തരം ലഭിച്ചില്ല…….
വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?
Kollruth oru sadhya miss akum pls…
❤️❤️❤️❤️?
ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????
❤️❤️❤️
വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?
ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്
എപ്പോ വരും
ഇന്ന് വരുമായിരിക്കും അല്ലിയോ ???
തീർച്ചയായും ?
അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട് ??
നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
Waiting for next part ??
പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ
ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
സ്നേഹം❤️
മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??
നീ ചെയ്യും. ആൾ ശരിയല്ല
???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല
Dk adutha part vegom thayo,shama kettu
10 nu kittum
പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്സ് എഴുതുന്ന കത്ത്….
എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….
എന്നു വിശ്വസ്തതയോടെ,
അവഞ്ചേഴ്സിന് വേണ്ടി
ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്സ്
ഒപ്പ്.
അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….
പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട് ൽ ഉണ്ടാകുമോ ??
Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
?
Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.
Thanks bro..
സ്നേഹം ?
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????
എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??
അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??
Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
Pavan vrintha eni ethu kolathilano purathuvarika ?
Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu
ALL THE BEST BROO
രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???
Dk it was superb
അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?
Anyway waiting for the nxt part
പാവമല്ലെടാ ഓള്
മാൻ…
ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..
റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….
ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….
വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??
അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….
സ്നേഹത്തോടെ സിദ്ധു. ❤
ഇന്ന് വരും… നീ വായിക്ക് ?
Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?
?????