Hostel by ഹണി ശിവരാജൻ
Previous Parts
ഒരു ദിവസം കൂടി ഫോണ്‍ തകരാറിലായി എന്ന സാഹചര്യം സൃഷ്ടിക്കാന്‍ തീരുമാനമായി..
അന്ന് രാത്രിയും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ എത്തിയ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നിരാശരായി മടങ്ങി… ഇത്തവണ ചെറിയ മുറുമുറുപ്പുകളും ചിലരുടെ മുഖങ്ങളിലെ നീരസവും മേട്രന്‍ ശ്രദ്ധിച്ചു..
ഈ സാഹചര്യം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മേട്രന് മനസ്സിലായി.. ഈ വിവരം കോളേജ് അധികൃതരെ തന്‍റെ മൊബൈലില്‍ വിളിച്ച് മേട്രന്‍ രഹസ്യമായി അറിയിക്കുകയും ചെയ്തു…
******
ഹോസ്റ്റലിലെ മെയിന്‍ ബ്ലോക്കിലെ രണ്ടാം നിലയിലെ പന്ത്രണ്ടാം നമ്പര്‍ മുറി…
രാത്രി 11 മണി…
ഷെറിന്‍ തന്‍റെ ബാഗിലെ അറയില്‍ നിന്നും ഒളിപ്പിച്ച് വച്ച തന്‍റെ മൊബൈല്‍ ഫോണെടുത്തു..
അവള്‍ അടുത്ത കട്ടിലില്‍ കിടക്കുന്ന രാഖിയെ നോക്കി..
ആള്‍ നല്ല ഉറക്കത്തിലാണ്…
ശബ്ദമുണ്ടാക്കാതെ അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു മെല്ലെ വാതില്‍ തുറന്ന് പുറത്തിറങ്ങി… വരാന്തയുടെ ഒരു മൂലയ്ക്ക് ഒതുങ്ങി നിന്ന് ഷെറിന്‍ മെല്ലെ മൊബൈലിലെ കോണ്ടാക്റ്റ് ലിസ്റ്റ് തിരഞ്ഞ് ക്രിസ്റ്റി എന്ന് പേര് നല്‍കിയിരിക്കുന്ന കോണ്ടാക്റ്റ് നമ്പറിലേക്ക് ഡയല്‍ ചെയ്തു…
ചെറുകാറ്റില്‍ ഷെറിന്‍റെ ക്രിസ്റ്റിയുമായുളള പതിഞ്ഞ ശബ്ദത്തിലുളള ശൃംഖാരം അലിഞ്ഞ് ചേര്‍ന്നു…
ശൃംഖാരം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയ സാഹചര്യത്തില്‍ കോള്‍ മുറിഞ്ഞു…
നിരാശയോടെ വീണ്ടും കോള്‍ ചെയ്യാന്‍ ഷെറിന്‍ ഒരുങ്ങുമ്പോള്‍
`ക്രിസ്റ്റി കോളിംഗ്…’ എന്ന് എഴുതി കാണിച്ച് ഷെറിന്‍റെ കയ്യിലിരുന്ന് മൊബൈല്‍ നിശ്ശബ്ദമായി വിറച്ചു..
നിലാവെളിച്ചത്തില്‍ ഭിത്തിയില്‍ പതിഞ്ഞ മരച്ചില്ലകളുടെ നിഴല്‍ ശക്തമായി ഉലഞ്ഞു…
ഷെറിന്‍ കാള്‍ ബട്ടണില്‍ അമര്‍ത്തി പതിഞ്ഞ ശബ്ദത്തില്‍ `ഹലോ…’ എന്ന് പറഞ്ഞു..
അങ്ങേതലയ്ക്കല്‍ ഒരു അവ്യക്തമായ ഇരമ്പം ഷെറിന്‍ കേട്ടു..