ഹൃദയരാഗം 9 [Achu Siva] 674

അവൾ  അതിൽ നിന്നു ഇറങ്ങി ദേഷ്യപ്പെട്ടു മുന്നിലേക്ക് നടന്നു …അവൻ പുറകെ ചെന്നു അവളുടെ കൈയിൽ കയറി പിടിച്ചു ..

(ടൗണിൽ വെച്ച് തന്റെ ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്തു സംസാരിച്ച ശേഷം  കാർ പാർക്ക്‌ ചെയ്തിടത്തേക്ക് മൊബൈലിൽ സംസാരിച്ചു കൊണ്ടു വരികയായിരുന്നു വിനയ് …കാറിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് വാസുകി ആരുടെയോ ബൈക്കിന്റെ പുറകിൽ വന്നു ഇറങ്ങുന്നത് അയാൾ കണ്ടത് …അവളുടെ കൈയിൽ അവൻ കടന്നു പിടിക്കുന്നതും വ്യക്തമായി കണ്ടു …അവൾ പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ അവളുടെ മുഖത്തെ ഭാവം കാണാൻ പറ്റിയില്ല …)

അവൾ അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി …കൈ എടുക്ക് നവീൻ …എടുക്കാൻ ???

അവൻ അറിയാതെ അവളിൽ നിന്നും പിടി വിട്ടു ..എന്താ പറയേണ്ടത് എന്നറിയാതെ നിന്നു പോയി ..

അവൾ അവനെ കലിപ്പിച്ചു നോക്കി കൊണ്ടു അവിടെ വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു അതിൽ കയറി പോയി ..

നവീൻ ഒരു നിമിഷം എന്താ ചെയ്യേണ്ടത് എന്നറിയാതെ അവിടെ തന്നെ നിന്നു …പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ചു തന്റെ വണ്ടിയുമെടുത്തു തിരികെ പോയി …

വിനയ് ഉടൻ തന്നെ വാസുകിയെ ഫോണിൽ വിളിച്ചു …തൊട്ടു മുൻപ് നടന്ന കാര്യങ്ങളിൽ മനസ്സ് അസ്വസ്ഥമായതിനാൽ അവൾ call കട്ട്‌ ചെയ്തു .വീണ്ടും കാൾ വന്നു …അവൾ വീണ്ടും കട്ട്‌ ചെയ്തു …

ഞാൻ കോളേജിൽ നിന്നും വീട്ടിലേക് വരുവാ …ബസ്സിൽ ആണ് ….അവൾ വിനയ്ക്ക് മെസ്സേജ് ഫോർവേഡ് ചെയ്തു .

വിനയ് എന്തെന്നില്ലാത്ത ദേഷ്യത്തോടെ കാറിൽ കയറി പോയി …അയാൾ വീട്ടിലെത്തിയപ്പോൾ വാസുകി അവിടെ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു …വിനയ് തന്റെ ദേഷ്യം ഉള്ളിൽ തന്നെ ഒതുക്കി …

നീ എന്താ എന്റെ call അറ്റൻഡ് ചെയ്യാഞ്ഞത് ?

അത് ഞാൻ …ബസ്സിൽ നല്ല തിരക്കായിരുന്നു …അതാണ് മെസ്സേജ് ചെയ്തത് …

അല്ല ഇന്നെന്താ പതിവിലും നേരത്തെ ?

നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞു …അത് കൊണ്ടു നേരത്തെ വന്നു …അതിലെന്താ ഇത്ര ചോദിക്കാൻ …

ഒന്നുമില്ല ….അയാൾ അവളെ കടന്നു പോയി സോഫയിൽ ചെന്നു ഇരുന്നു ..

വാസു മുകളിലേക്കും കയറി പോയി …

വിനയ്  തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു …

(Hello …ശങ്കർ ….എനിക്ക് ഒരാളെ പറ്റിയുള്ള കംപ്ലീറ്റ് details venam…എത്രയും വേഗം തന്നെ … ***** *——- *****- -** **** **+*********……..)

കുറെ നേരം കൂടി എന്തൊക്കെയോ സംസാരിച്ച ശേഷം വിനയ് call  കട്ട്‌ ചെയ്തു ..

വിനയ് യും വാസുകിയും പിന്നെ അന്ന് പരസ്പരം കണ്ടിട്ടും ഒന്നും സംസാരിച്ചില്ല ..

58 Comments

  1. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????

      1. Inn post ചെയ്യുമോ?

        1. കൊടുത്തിട്ടുണ്ട് ???

  2. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️?

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….

      വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  3. ???????????????????????????????????❤

    1. ???????❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.