ആദ്യമായി കോളേജിൽ വന്നപ്പോൾ റാഗിങ്ങിന്റെ പേരിൽ സീനിയേഴ്സ് ബുദ്ധിമുട്ടിച്ചപ്പോൾ അവരോടു എതിർത്തു നിന്നു …അത് അവരെ ചൊടിപ്പിച്ചു .. അങ്ങോട്ടും ഇങ്ങോട്ടും തർക്കം മുറുകി നിൽക്കണ സമയം ഒരു ഹീറോയെ പോലെ വന്നു തന്നെ അവരിൽ നിന്നു സേവ് ചെയ്തപ്പോഴാണ് നവീനെ ആദ്യമായി കാണുന്നത് ….ആ നിമിഷം തന്നെ അവനോടു എന്തെന്നില്ലാതെ ഒരു attraction തോന്നി പോയി … ആ പൂച്ച കണ്ണുകൾ മനസ്സിൽ വല്ലാതെ തങ്ങി നിന്നു …പിന്നീട് ഫ്രഷേഴ്സ് ഡേക്ക് ഏതെങ്കിലും സീനിയറിനെ പ്രൊപ്പോസ് ചെയ്യാനുള്ള ടാസ്ക് ആണ് തനിക്ക് കിട്ടിയത് …ഒന്നും നോക്കിയില്ല കിട്ടിയ അവസരം കളയാതെ നവീന്റെ മുന്നിൽ ചെന്നു നല്ല അസ്സലായി അങ്ങ് പ്രൊപ്പോസ് ചെയ്തു കൈയിൽ തന്ന പൂവ് ആൾക്ക് നേരെ നീട്ടി ….ഒരു ചെറിയ കലിപ്പ് ലുക്കൊടെ ആളതു വാങ്ങി …ഒട്ടും കുറച്ചില്ല നൈസ് ആയി ഒരു hug അങ്ങ് വെച്ചു കൊടുത്തു ??….എല്ലാവരും ഞെട്ടി പോയി ….പിന്നീടുള്ള ദിവസങ്ങളിൽ ആ മുഖം തന്റെ ഉറക്കം കെടുത്തി …നന്നായിട്ട് വായി നോക്കി നടന്നെങ്കിലും നവീൻ തന്നെ മൈൻഡ് ചെയ്തില്ല …പക്ഷേ പറ്റുന്ന അവസരത്തിലൊക്കെ വലിഞ്ഞു കേറി അങ്ങോട്ട് ചെന്നു മിണ്ടി ….
ഒരിക്കൽ ചാറ്റൽ മഴ ഉള്ള ഒരു ദിവസം ഗ്രൗണ്ടിലൂടെ നടന്നു വരികയായിരുന്നു …മഴ വെള്ളം അങ്ങിങ്ങായി കെട്ടി കിടക്കുന്നു …എന്തിനു വളഞ്ഞ വഴി പോണം ഇത് ചാടി കടന്നു പൊയ്ക്കൂടേ .മനസ്സിൽ ചെറിയ കുസൃതി തോന്നി .ഇതിനപ്പുറം ചാടി കടന്നവൾ ആണീ k k vasuki എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു രണ്ടു കാലും എടുത്ത് വെച്ച് മുന്നിലേക്ക് ഒരു ചാട്ടം …ചെരുപ്പ് സ്ലിപ് ആയി ദേ കിടക്കുന്നു താഴെ …മഴ ഉള്ളത് കൊണ്ടു അധികം ആരും അവിടെ ഇല്ലായിരുന്നു …ഭാഗ്യം ആരും കണ്ടില്ല എന്ന dlgue പറഞ്ഞു കൊണ്ടു പൊങ്ങാൻ തുടങ്ങിയപ്പോ ” ഒരാള് കണ്ടിട്ടുണ്ടെ ” എന്നൊരു പറച്ചിലും കൂടെ ഒരു ചിരിയും ..
ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോ നവീൻ ചേട്ടൻ നിന്നു കളിയാക്കി ചിരിക്കണു.ചമ്മൽ മറച്ചു പിടിച്ചു മുഖം വീർപ്പിച്ചു അവിടെ തന്നെ ഇരുന്നു …പറ്റുന്ന പണിക്ക് പോയ പോരെ …ഞാൻ മാത്രേ കണ്ടിട്ടുള്ളു ഇങ്ങു കേറി പൊന്നേക്ക് എന്ന് പറഞ്ഞു തനിക്ക് നേരെ കൈ നീട്ടി …യാന്ത്രികമായി തന്നെ ആ കൈകളിൽ കൈ കോർത്തു എഴുന്നേറ്റു …thanks പറഞ്ഞു …ആളുടെ മുഖത്ത് നോക്കാൻ വല്ലാത്ത മടി …നവീൻ ചേട്ടൻ എന്തൊക്കെയോ ചോദിക്കുന്നുണ്ടാരുന്നു …അതിനു എന്തൊക്കെയോ ജസ്റ്റ് മറുപടി പറഞ്ഞു കൂടെ നടന്നു പിന്നെ എങ്ങനെയൊക്കെയോ അവിടുന്ന് തടി തപ്പി ക്ലാസ്സിലേക്ക് പോയി .
അങ്ങനെ അന്ന് മുതൽ കാണുമ്പോഴൊക്കെ സ്നേഹത്തോടെ മിണ്ടാൻ തുടങ്ങി . ഒടുവിൽ ഓണം സെലിബ്രേഷൻ ഡേ തന്റെ ഇഷ്ടം തുറന്നു പറയുമെന്ന് പറഞ്ഞു ഫ്രണ്ട്സിനോട് ബെറ്റ് വെച്ചു …അവളുമാർ ഉന്തി തള്ളി നവീന്റെ അടുത്തേക്ക് വിട്ടു …വീരവാദം മുഴക്കിയെങ്കിലും അടുത്തു ചെന്നു നിന്നപ്പോൾ ആലില പോലെ വിറയ്ക്കുന്നു …ഒടുവിൽ ഉള്ള ധൈര്യം മൊത്തം സംഭരിച്ചു തന്റെ ഇഷ്ടം തുറന്നു പറയാൻ നാവുകൾ ചലിപ്പിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഞെട്ടിപ്പിച്ചു കൊണ്ടു നവീൻ തന്നെ പ്രൊപ്പോസ് ചെയ്തിരിക്കുന്നു …താൻ പറയാൻ കൊതിച്ചു വന്ന ഓരോ വാക്കുകളും അവന്റെ വായിൽ നിന്നും തനിക് കേൾക്കേണ്ടി വരുന്നു ….സത്യത്തിൽ അപ്പൊ ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു …ഒന്നും മിണ്ടാതെ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി നവീന് സമ്മാനിച്ചു കൊണ്ടു അവിടെ നിന്നും ഓടിപ്പോയി …പിന്നീടുള്ള കുറെ ദിവസങ്ങൾ സന്തോഷത്തിന്റെ മാത്രം ആയിരുന്നു …നോട്ടത്തിലൂടെയും ചിരിയിലൂടെയും പ്രണയം കൈമാറിയെങ്കിലും തന്റെ ഇഷ്ടം മാത്രം തുറന്നു പറഞ്ഞില്ല .. ജാഡ ഇട്ട് നിന്നു …എത്രയും വേഗം തന്നെ അത് നവീനെ അറിയിക്കണമെന്ന് ഓർത്തു എല്ലാം മറന്നു സ്വപ്നം കണ്ടു നടക്കുമ്പോഴാണ് തനിക് എല്ലാം നഷ്ടപ്പെട്ടു പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നതു ….
????
??????
മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?
നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.
നല്ല ഫീൽ കിട്ടുന്നുണ്ട്.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤
അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….
ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????
Inn post ചെയ്യുമോ?
കൊടുത്തിട്ടുണ്ട് ???
ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…
നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…
തുടരുക… കാത്തിരിക്കുന്നു… ♥️?
സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….
വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️
???????????????????????????????????❤
???????❤️❤️❤️❤️❤️❤️❤️❤️❤️