ഹൃദയരാഗം 9 [Achu Siva] 674

അല്ല വാസു ഇന്നെന്താ ഇത്ര സന്തോഷം …സാധാരണ ഞാൻ വരുമ്പോ ഈ ഏരിയയിൽ കാണാത്ത പാർട്ടി ആണല്ലോ ..ഇന്നിപ്പോ ഒരു മഴ പെയ്യാൻ സാധ്യത ഉണ്ട് …

ഹേയ്യ് ഞാൻ വെറുതെ ഇങ്ങനെ ….അല്ല വിനയേട്ടാ ബിസിനസ്‌ ഒക്കെ എങ്ങനെ പോകുന്നു  ….

എന്ത് ?????…നിനക്കെന്താ പെട്ടന്നു അതിനെ പറ്റിയൊക്കെ ചോദിക്കാൻ

വെറുതെ .പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ …

ആ വേഗം ചോദിച്ചാട്ടെ …

അവൾ അവളുടെ കൈയിൽ ഇരുന്ന മൊബൈൽ അവിടെ ഉണ്ടായിരുന്ന ടേബിൾന്റെ മുകളിൽ വെച്ചു ….എന്നിട്ട് അവന്റെ അടുത്തേക്ക് കൂടുതൽ നീങ്ങി നിന്നു …

അത് അന്ന് വിനയേട്ടൻ എന്നെ ഏല്പിച്ച file എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടില്ലേ …അന്ന് എന്തോ important meeting ഉണ്ടായിരുന്നെന്ന് പറഞ്ഞില്ലേ …

ഇതൊക്കെ നീ ഇപ്പൊ എന്തിനാ വീണ്ടും കുത്തി പൊക്കുന്നെ …അതൊക്കെ കഴിഞ്ഞ കാര്യമല്ലേ ….അന്നത്തെ ആ സംഭവത്തെ പറ്റി ഓർക്കുന്നത് പോലും എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല .

അതല്ല …ആ file നഷ്ടപ്പെട്ട കൊണ്ടു അന്ന് വിനയേട്ടന് ഒരുപാട്  ബുദ്ധിമുട്ടുകൾ ഉണ്ടായില്ലേ  ..അന്ന് എനിക്ക് അതിനെ പറ്റി ഒന്നും തിരക്കാൻ പറ്റിയില്ല …അവൾ ഏറു കണ്ണിട്ടു അവനെ നോക്കി കൊണ്ടു പറഞ്ഞു …

നഷ്ടപെട്ടതല്ലല്ലോ എന്നോടുള്ള ദേഷ്യത്തിന് കത്തിച്ചു കളഞ്ഞതല്ലേ …ഒരു പിടി ചാരമായതിനെ പറ്റി ഇനി പറഞ്ഞിട്ടെന്താ ….ഇനി പഴയത് ഒക്കെ ഓർത്തു ഈ കുഞ്ഞി തല പുകയ്ക്കണ്ട …അതൊക്കെ അന്ന് ഒരു വിധത്തിൽ സോൾവ് ചെയ്തു …ഇനി ഇത് പോലുള്ള കുരുത്ത കേടൊന്നും കാട്ടാതിരുന്നാൽ മതി ….

“അന്നത്തെ സംഭവത്തിന്‌ ശേഷമാണ് നിനക്ക് കുറെയെങ്കിലും മാറ്റം ഉണ്ടായത് …മനസ്സിൽ അല്പം കുറ്റബോധം ഇരുന്നോട്ടെ …അപ്പൊ ഇനി ഇത് പോലുള്ള തെറ്റുകൾ ഒന്നും ആവർത്തിക്കാൻ തോന്നില്ല …അല്ലെങ്കിൽ തന്നെ അന്നത്തെ ടെൻഷൻന്റെ ഇടയിൽ അത് തിരിച്ചു കിട്ടിയ വിവരം നിന്നോട് പറയാൻ ഞാൻ മറന്നു പോയി …ഇനി ഇന്ന് അത് പറഞ്ഞിട്ട് വേണം നീ അടുത്ത പുകിൽ ഉണ്ടാക്കാൻ …വെറുതെ എന്തിനാ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ..മനസ്സിലെ ധാരണകൾ അത് പോലെ തന്നെ ഇരുന്നോട്ടെ ..ഏതായാലും നിന്റെ അശ്രദ്ധ തന്നെ അല്ലേ കാരണം …വിനയ് മനസ്സിൽ ചിന്തിച്ചു .

അവൾ ഇങ്ങനൊരു മറുപടി അയാളിൽ നിന്നും പ്രതീക്ഷിച്ചില്ല …അവൾക്കു എന്തെന്നില്ലാത്ത സങ്കടം വന്നു ..

അപ്പോ ആ file……?????? ????? ???

File …..???? നീ ഒന്ന് പോയെ വാസു …ഞാൻ ആകെ tired  ആയി നിൽക്കുവാ …വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ …വിനയ് ദേഷ്യത്തോടെ പറഞ്ഞു ..

അവൾ എന്ത് പറയണം എന്നറിയാതെ നിന്നു …സാധാരണ അവളുടെ സ്വഭാവത്തിനു അവിടെ ഒരു പൊട്ടിത്തെറി തന്നെ നടക്കേണ്ടതാണ് …പക്ഷേ അവൾക്ക് ഒന്നും തന്നെ തിരിച്ചു പറയാൻ തോന്നിയില്ല …

അവൾ വിനയ് പറഞ്ഞതിനെ പറ്റി ആലോചിച്ചു കൊണ്ടു അവിടെ നിന്നു ..ഇവൾ എന്താണ് ഇപ്പൊ ഇതിനെ പറ്റി തിരക്കുന്നത് എന്ന ആലോചനയിൽ അയാളും ..

ടേബിളിൽ ഇരുന്ന വാസുകിയുടെ മൊബൈൽ റിങ് ചെയ്യുന്നത് കണ്ടു വിനയ് അതിലേക്ക് നോക്കി ..

58 Comments

  1. കുട്ടപ്പൻ

    മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
    9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
    അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?

    നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.

    നല്ല ഫീൽ കിട്ടുന്നുണ്ട്.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤

    1. അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….

      ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????

      1. Inn post ചെയ്യുമോ?

        1. കൊടുത്തിട്ടുണ്ട് ???

  2. ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…

    നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…

    തുടരുക… കാത്തിരിക്കുന്നു… ♥️?

    1. സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….

      വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️

  3. ???????????????????????????????????❤

    1. ???????❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.