അവൾ ഒറ്റക്കിരുന്നു ഭക്ഷണം കഴിച്ചു …അയാൾ അവിടെ ടീവി വെച്ചു അതിനു മുന്നിൽ വേറേതോ ലോകത്തെന്ന പോലെ ഇരുന്നു …പെട്ടന്ന് തന്നെ വിനയ്ടെ മൊബൈൽ ശബ്ദിച്ചു …അയാൾ അത് ആകാംഷയോടെ എടുത്തു …
മറുപുറത്തു നിന്നു കേട്ട കാര്യങ്ങൾ കേട്ട് വിനയ് അവിടെ നിന്നും ചാടി എഴുനേറ്റു …call കട്ട് ചെയ്ത വിനയ് എന്തെന്നില്ലാത്ത ടെൻഷനോട് കൂടി ഫുഡ് കഴിക്കുകയായിരുന്ന വാസുകിയെ ഒന്ന് നോക്കി …
രാത്രി കിടക്കാൻ ചെന്ന വാസുകി ബാഗിൽ നിന്നും തന്റെ മൊബൈൽ എടുത്ത് നോക്കി …അതിൽ നവീന്റെ കുറെയധികം മെസ്സേജുകൾ ..എല്ലാം sorry പറഞ്ഞു കൊണ്ടുള്ളവ …അവൾ ഓരോന്നായി എടുത്ത് വായിച്ചു കൊണ്ടിരുന്നു …
പെട്ടന്ന് വിനയ് ഡോർ തുറന്നു അകത്തേക്ക് വന്നു …അവൾ വെപ്രാളത്തോടെ മെസ്സേജ് ക്ലോസ് ചെയ്ത് എന്തോ കള്ളം ഒളിപ്പിക്കുന്ന ഭാവത്തോടെ മൊബൈൽ മറച്ചു പിടിച്ചു ..
വിനയ് അത് കണ്ടു ദേഷ്യത്തോടെ മുന്നോട്ട് വന്നു അവളുടെ കൈയിൽ നിന്നു അത് വാങ്ങി ബെഡിലേക്ക് വലിച്ചെറിഞ്ഞു …
അവളുടെ ഒരു മൊബൈൽ …സർവ്വ സമയവും ഇതിൽ തന്നെ …എന്നെ കാണുമ്പോ ഒളിപ്പിക്കാനും മാത്രം എന്താ നിനക്കിത്ര രഹസ്യം അതിൽ …ചവിട്ടി പൊട്ടിക്കും ഞാൻ അത് …??
നിങ്ങൾക്ക് എന്തിന്റെ കേടാ ..എന്തിനാ ഇങ്ങനെ കലി തുള്ളണെ ..
നീ എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് ..നീ പഠിക്കാൻ തന്നാണോടി കോളേജിൽ പോകുന്നത് …അതോ വെല്ലവന്മാരുടെയും കൂടെ …..??അയാൾ പകുതിക്കു വെച്ച് നിർത്തി …
അനാവശ്യം പറയരുത് …നിങ്ങളെ പോലെ വൃത്തികെട്ട മനസ്സ് അല്ല എന്റേത് .അതൊക്കെ നിങ്ങളുടെ സ്വഭാവം ആയിരിക്കും …വാസുകിയും തിരികെ പറഞ്ഞു …
എന്താടി പറഞ്ഞത് ,???വിനയ് അവളെ തല്ലാനായി കൈ ഉയർത്തി കൊണ്ടു മുന്നിലേക്ക് ചെന്നു …
അവൾ പേടിച്ചു കണ്ണടച്ച് കൈ കവിളിൽ ചേർത്ത് പുറകിലേക്ക് നീങ്ങി പോയി ..
തുടരും …
***** അടുത്ത parts എഴുതാൻ എനിക്ക് കുറച്ചു ടൈം വേണം… ആരും മറന്നു പോകില്ലാന്നു പ്രതീക്ഷിക്കുന്നു.. ******
എല്ലാവർക്കും ഒത്തിരി ഒത്തിരി സ്നേഹം…
ശിവ ❤️
????
??????
മുന്നേ ശ്രെദ്ധിച്ചെങ്കിലും ഇപ്പോഴാണ് വായിക്കാൻ സമയം കിട്ടിയത്.
9 പാർട്ടും ഒറ്റയ്റ്റിപ്പിന് വായിച്ചു.
അടുത്ത പാർട്ട് തപ്പിയപ്പോ ആണ് അമളി മനസിലായത് ?
നല്ല ഒഴുക്കിലങ്ങനെ വായിച്ച് പോയി. ഓരോ പാർട്ടും അടിപൊളി ❤.
നല്ല ഫീൽ കിട്ടുന്നുണ്ട്.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤
അധികം കാത്തിരിക്കേണ്ട… ഇന്ന് തന്നെ പോസ്റ്റിയേക്കാം….
ഹൃദയം നിറഞ്ഞ നന്ദി…… സ്നേഹം ??????
Inn post ചെയ്യുമോ?
കൊടുത്തിട്ടുണ്ട് ???
ബ്രോ… അങ്ങനെ ഇതുവരെ വായിച്ചു കെട്ടോ…
നല്ല എഴുത്ത്.. സിമ്പിൾ ആയ വരികൾ… ആ മേനോൻ കുട്ടി പറഞ്ഞത് പോലെ സാഹിത്യം കുത്തി കയറ്റാറ്റാതെ മനോഹരം ആയി എഴുതി…
തുടരുക… കാത്തിരിക്കുന്നു… ♥️?
സാഹിത്യം എനിക്കറിഞ്ഞൂടാ.. അല്ലെങ്കിൽ ഉറപ്പായിട്ടും കുറച്ചു കുത്തികയറ്റിയേനെ ??….
വളരെ നന്ദി??…. ഒരുപാട് സ്നേഹം ❤️❤️❤️❤️
???????????????????????????????????❤
???????❤️❤️❤️❤️❤️❤️❤️❤️❤️