ഹൃദയരാഗം 5 [Achu Siva] 555

അവൾ എപ്പോഴായിരിക്കും പോയിട്ടുണ്ടാവുക …എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക …അവൾക്കു പോകാൻ ഒരു സ്ഥലം ഉണ്ടോ ….എത്രയും വേഗം കണ്ടെത്തണം ….എങ്ങനെയും കൂട്ടികൊണ്ടു വരണം …ഇങ്ങനെ ഇടക്ക് വെച്ചു വിട്ടു കളയാനല്ല അവളുടെ സമ്മതം  പോലും നോക്കാതെ ഞാൻ  എന്റെ  സ്വന്തമാക്കിയത് ….ജീവിതകാലം മുഴുവൻ ഒരു പോറൽ പോലും ഏൽക്കാതെ ചേർത്ത് പിടിക്കാൻ ആണ് …എനിക്ക് വേണം വാസുകി നിന്നേ …ഈ ജന്മം മുഴുവൻ …എന്ത് ശിക്ഷ വേണേലും എനിക്ക്  വിധിച്ചോളു …പക്ഷേ എന്നെ വിട്ട് പോകല്ലേ മോളെ നീ ….

വിനയ് തന്റെ കാറിൽ കയറി വേഗം പുറത്തേക്കു പോയി ….പോകുന്ന വഴിയിൽ എല്ലാം അയാളുടെ കണ്ണുകൾ അവളെ തിരയുന്നുണ്ടായിരുന്നു….എവിടെയും ഒരു പ്രതീക്ഷയുടെ നാമ്പ് പോലും അവശേഷിച്ചില്ല …ഇങ്ങനെയൊന്നും അന്വേഷിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ലെന്നു വിനയ് തിരിച്ചറിഞ്ഞു ….താൻ വീട്ടിൽ നിന്നു പോയ ഉടൻ തന്നെ അവളും പോയിട്ടുണ്ടാകണം …ടൈം എത്ര കഴിഞ്ഞിരിക്കുന്നു …..അതുകൊണ്ട് തന്നെ എവിടെയാണെന്ന് വെച്ചാ തിരയുന്നത് …???

അവൾക്കു ആകെ പോകാനുള്ളത് അപ്പച്ചിയുടെ വീടാണ് …അവിടെ ഉള്ളവരോട് എന്നോട് ഉള്ളതിനേക്കാൾ വെറുപ്പാണ് അവൾക്കു …വിനയ് കാർ സൈഡിലായി ഒതുക്കി അതിൽ നിന്നും വെളിയിൽ ഇറങ്ങി …

അവിടേക്ക് അവൾ പോകാൻ യാതൊരു ചാൻസും ഇല്ല …ഇനി അന്ന് കണ്ട ഫ്രണ്ടസിന്റെ വീട്ടിൽ വല്ലതും പോയിട്ടുണ്ടാകുമോ ….hey no ..ഒരിക്കലുമില്ല  ….അന്ന് കണ്ടപ്പോൾ തന്നെ അവരോടു എന്തെല്ലാം കള്ളം ആണ് അവൾ പറഞ്ഞത് …പിന്നെ അങ്ങോട്ടേക്ക് പോകുമോ …അവളുടെ അപ്പച്ചിയുടെ വീട്ടിലേക്ക് ഒന്ന് വിളിച്ചു നോക്കിയാലോ ….വിനയ് ഫോൺ എടുത്ത്  നമ്പർ ഡയൽ ചെയ്തു …പെട്ടന്ന് തന്നെ എന്തോ ഓർത്തെന്ന പോലെ call കട്ട്‌ ചെയ്തു …

വേണ്ട വിളിച്ചു നോക്കിയാൽ ശരിയാവില്ല …അവൾ അവിടെ ചെന്നിട്ടില്ലെങ്കിൽ പിന്നെ എല്ലാം പറയേണ്ടി വരും ….അവിടേക്കു പോയി തന്നെ നോക്കാം …വിനയ് അങ്ങോട്ടേക്ക് പോകാൻ തന്നെ തീരുമാനിച്ചു ….
 
വിനയ്  അവരുടെ വീട്ടിൽ വേഗത്തിൽ തന്നെ  എത്തി ….വാസുകിയുടെ അപ്പച്ചി മുറ്റത്തു നിൽപ്പുണ്ടായിരുന്നു…പ്രതീക്ഷിക്കാതെ വിനയ്  യെ കണ്ട ഞെട്ടൽ അവരുടെ മുഖത്ത് പ്രകടമായി …

വിനയ് കാറിൽ നിന്നു ഇറങ്ങി …അവർ അയാളുടെ അടുത്തേക്ക് വന്നു ….വിനയ്ടെ കണ്ണുകൾ അപ്പോഴും ചുറ്റുപാടും തന്റെ പ്രാണനെ തിരഞ്ഞു കൊണ്ടിരുന്നു …ഒരു പ്രതീക്ഷയെന്ന പോലെ …

എന്താ മോനെ  പെട്ടന്ന് ഒന്ന് അറിയിക്കുക പോലും ചെയ്യാതെ …വാ കയറി വാ ..ഇരിക്ക് മോനെ  …

വിനയ് അകത്തേക്ക് കയറി ….അപ്പോഴും കണ്ണുകൾ വീടിന്റെ ഉള്ളിലേക്ക് സഞ്ചരിച്ചു കൊണ്ടേ ഇരുന്നു …

അത് ഞാൻ വാസുകി ……

പറഞ്ഞ പോലെ അവൾ എവിടെ മോനെ ,അവളെക്കൂടി കൊണ്ടു വരാമായിരുന്നു ….ഞങ്ങളെ ഒന്നും അവൾക്കു വേണ്ടെങ്കിലും എനിക്കങ്ങനെ കാണാൻ പറ്റുമോ …

വിനയ് ഇരുന്നിടത്തു നിന്നും അതേ സ്പീഡിൽ  ചാടി എഴുനേറ്റു …അപ്പോൾ അവൾ …അവൾ ഇവിടെ …ഇവിടേയ്ക്ക് ….??

എന്താ മോനെ ,എന്തൊക്കെയാ പറയുന്നേ ..എനിക്കൊന്നും മനസ്സിലാകുന്നില്ല ..

53 Comments

  1. Enna pinne oru 10 page kootti ezhthikoode changayiii?✌️

  2. Ellam ok ayirunnu pakshe avasanathe dialogue il suspence polichu kalanju????

    1. ???????????

  3. ഒരുപാട് ഇഷ്ടായി…..അടുത്തപാർട്ടിനായി കാത്തിരിക്കുന്നു….വേഗം പോസ്റ്റണേ…

  4. നിധീഷ്

    1. ❤️❤️

  5. കൊള്ളാം.. ഈ പാർട്ടും പൊളിച്ചു.
    ഇടക്ക് ഇതുപോലെ ഓരോന്ന് കൊടുത്താലേ അവള് നന്നാവൂ.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Idakidakku koduppikkam

    1. ❤️❤️

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️??

    1. ❤️❤️❤️❤️❤️❤️

  7. Innu next part veno frnds… atho oru 2, 3, 4,… one week kazhinju mathiyo…. parayu parayu….?????

    1. ഇന്ന് തന്നെ വേണം മനുഷ്യ….കാത്തിരിക്കാൻ വയന്നെ….

    2. ആദ്യം മുതലേ അങ്ങനെ ആയിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല ഇപ്പോൾ ഡെയിലി തരുന്നതല്ലേ അതിൻറെതായ ഒരിത്. ഏത് ദത് തന്നെ!!
      ആരാധകൻ❤️

      1. 3 parts koodi kazhiyumbo ente stock theerum… baki ullath ithvare ezhuthiyittilla… appo nalla lag varum…

        1. Pettannu ezhuti tudangiko, lag veralla pls, wait chayan vaiya

    3. ഇന്ന് venam

    4. വേഗം വേണം….കാത്തിരിക്കുന്നു…

      1. പോസ്റ്റിയിട്ടുണ്ടെ

  8. ബ്രോ ഓരോ പാർട്ടുകളും അടിപൊളിയാണ്. ❤️❤️?

    1. സ്നേഹം ???

  9. മോനെ കണ്ട ഉടനെ വായിച്ചു. പെട്ടെന്ന് തതീർക്കുവാണോ എന്നൊരു സംശയം. കുഴപ്പില്ല ഈ പാർട്ട് അടിപൊളി ആർന്നു

    1. പെട്ടന്ന് തീരത്തേക്കട്ടെ…. സ്നേഹം ??

  10. Poli poliye…

    1. ???സന്തോഷം ???

  11. ❤️?❤️?❤️?❤️?❤️

  12. പഴയ സന്യാസി

    Aahaa vegam ponnotte next part ❤❤❤

    1. വേഗം വരും ??

  13. Super bro keep going.

    1. Bro alla enkil sis

      1. Thanks bro❤️❤️❤️

  14. അച്ചുതന്‍

    പാവത്തിനെ കൊന്ന് വിനയന്റെ സമാധാനം കളഞ്ഞ് കുളമാക്കരുത്…..

    Avar thallu കൂടി snehikyettedo

    1. പറ്റില്ല കൊന്നിരിക്കും ???

  15. ഏക - ദന്തി

    അച്ചു ശിവ ഇടക്ക് ഒന്നോ രണ്ടോ കൊടുക്കണം എന്നാതാണ് എന്റെ ഒരു ഇത് …ഏത് കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നുമായിരിക്കും … അവസാനത്തെ വിളി കൊറേ ടെൻഷൻ ആക്കി ..
    തോനെ ഹാർട്സ്

    1. എന്റെ ഒരു ഇതും ദത് തന്നെ ❤️❤️❤️

    1. ❤️❤️

  16. നിങ്ങളും തുടങ്ങിയോ ഈ കൊല ഒക്കെ… ഇപ്പോ ഇതാണ് ട്രെൻഡ് എന്ന് തോന്നുന്നു…..kidduuu..,.??????

    1. പിന്നല്ല ❤️❤️❤️

  17. വിനയക്ക് അങ്ങനെ തന്നെ വേണം ഒന്നില്ല്ലേലും ഞങ്ങളെ വാസുകിയെ.. ഇല്ല ഇനി ഞാനായിട്ട് വെറുതേ എന്തിനാ ?
    ആരാധകൻ❤️

    1. മുഴുമിപ്പിക്കു….. തുറന്നു പറഞ്ഞാട്ടെ ❤️❤️

  18. ? ഞാൻ ഒരു റിത്ത് വച്ചിട്ടുണ്ട്
    കഥ സുപ്പർ ❤️❤️❤️❤️❤️❤️

    1. നന്ദി frnd… ❤️

  19. ♥️♥️♥️♥️♥️♥️♥️♥️♥️♥️
    ഇതിവിടിരിക്കട്ടെ

    1. ആഹാ.. ❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ❤️❤️

Comments are closed.