ഇനി നീ ഒരക്ഷരം മിണ്ടിയാൽ ചവിട്ടി പുറത്താക്കും ഞാൻ …..അല്പമെങ്കിലും നാണമുണ്ടോടി നിനക്ക് …എന്നെ കൊണ്ടു കൂടുതൽ പറയിക്കരുത് …വിഷം ചീറ്റുന്ന ഇനമാണെന്നു പല വട്ടം തെളിയിച്ചിട്ടുണ്ടെങ്കിലും ഇത്രക്കും കൊടും വിഷമാണ് ഉള്ളിൽ കൊണ്ടു നടക്കുന്നതെന്ന് ഇന്നാണ് മനസ്സിലാക്കിയത് …അവന്റെ ഷോപ്പിൽ ആയിരിക്കും ഗിഫ്റ്റ് വാങ്ങാൻ പോയത് .ഏതായാലും സമ്മാനം നല്ലത് പോലെ വാങ്ങി കൂട്ടിയിട്ടുണ്ടല്ലോ …അതു പറഞ്ഞു അയാൾ പുച്ഛത്തോടെ മുഖം വെട്ടിച്ചു …
വിനയേട്ടാ …ഞാൻ …..
നോക്ക് വാസുകി …എനിക്ക് നിന്നോട് സംസാരിക്കാൻ പോലും ഇപ്പൊ എന്തെന്നില്ലാത്ത അറപ്പാണ് തോന്നുന്നത് …അതുകൊണ്ട് ദയവു ചെയ്തു നീ ഇനി ആ നാവ് ചലിപ്പിക്കരുത് …ഇതൊരു അപേക്ഷയാണ് …
ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചതെങ്കിലും അയാളുടെ ഓരോ വാക്കുകളും അവളിലെ സങ്കടത്തിന്റെ ആക്കം കൂട്ടി …അവൾ കൊച്ചു കുട്ടികളെ പോലെ കരയാൻ തുടങ്ങി …വിനയ് അവളെ പാടെ അവഗണിക്കുകയായിരുന്നു …
കുറച്ചു സമയങ്ങൾക്കു ശേഷം വിനയ്ടെ കാർ ഹോസ്പിറ്റൽ മുറ്റത്തായി വന്നു ….അത് അവളിൽ എന്തെന്നില്ലാത്ത ആശ്വാസം ഉളവാക്കി …അയാൾ ഡോർ തുറന്നു അകത്തേക്ക് പോയി …അവളെ ഒന്നു തിരിഞ്ഞു നോക്കി പോലും ഇല്ല …അവളും പതിയെ വിനയ്ക്കു പുറകെ ഉള്ളിലേക്ക് കയറി …
വിനയ് അതിനുള്ളിലേക്ക് കയറിയതും റിസപ്ഷനിൽ ഉണ്ടായിരുന്നവർ ബഹുമാനത്തോടെ എഴുനേറ്റ് നിന്നു വിഷ് ചെയ്തു …അത് പോലെ തന്നെ മറ്റുള്ളവരും …ഡ്രെസ്സിലും ശരീരത്തിലുമെല്ലാം ചോര പടർന്നിരിക്കുന്നത് കണ്ടു അവർ ആശങ്കപ്പെടുകയും ചെയ്തു . അയാളെ ഒരു VIPയേ കൊണ്ടു പോകുന്നത് പോലെ എല്ലാവരും കൂടി കൊണ്ടു പോയി …പുറകെ വന്ന വാസുകിയ്ക്കും എല്ലാവരിൽ നിന്നും അതെ റെസ്‌പെക്ട് തന്നെ കിട്ടി …അവൾ എന്താണ് കാര്യം എന്നറിയാതെ കണ്ണും തള്ളി കൂടെ പോയി …
അവരെ ഒരു VIP റൂമിലേക്ക് കൊണ്ടു പോയി …അവിടെ അവർക്കു സ്പെഷ്യൽ കെയർ തന്നെ കിട്ടി …ഡോക്ടേർസും വിനയ്നോട് വളരെ ബഹുമാനത്തോടെ അയാളുടെ കൈയിലെ മുറിവിനെ പറ്റി തിരക്കുന്നു …മുറിവിന്റെ വേദന ഒന്നും പുറത്തു കാട്ടാതെ അല്പം ഗൗരവത്തോടെയാണെങ്കിലും വിനയ് അവരോടൊക്കെ ചിരിച്ചു കൊണ്ടു മറുപടി പറയുന്നുണ്ട് …അയാളെ മാക്സിമം കെയർ ചെയ്യുന്നതിലാണ് അവരുടെ ശ്രദ്ധ .
വാസുകിയെ കെയർ ചെയ്യാനും നേഴ്സുമാർ ഓടിയെത്തി . അവളുടെ കവിളിൽ നന്നായി നീര് വെച്ചിട്ടുണ്ടായിരുന്നു …ചുണ്ട് പൊട്ടുകയും കൈവിരലുകളിൽ ചതവും ഉണ്ടായിരുന്നു …
അവളുടെ മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു വെച്ചു . വേദനക്ക് ഉള്ള ടാബ്ലെറ്റും നൽകി ..
വിനയ്ടെ വലതു കൈയിൽ നല്ല ആഴത്തിൽ ഉള്ള മുറിവാണ് ഉണ്ടായത് …സ്റ്റിച്ച് ഇടുന്ന സമയത്തെല്ലാം താൻ കരണമാണല്ലോ ഇങ്ങനെ ഉണ്ടായത് എന്നോർത്ത് അവളുടെ ഇടനെഞ്ചു പിടഞ്ഞു …
ഇൻജെക്ഷൻ എടുത്ത ടൈമിൽ കൊച്ച് കുഞ്ഞുങ്ങളെ കുത്തി വെയ്പ്പ് എടുക്കുമ്പോൾ അവരുടെ അമ്മമാർ വേദനയോടെ നോക്കുന്നത് പോലെ അവളും അയാളെ നോക്കി .സൂചി അവളുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയത് പോലെ കണ്ണുകൾ അടച്ചു അവൾ എരിവ് വലിച്ചു ..
കണ്ണ് തുറന്നു നോക്കിയപ്പോൾ അവളെ പുച്ഛത്തോടെ കലിപ്പിച്ചു നോക്കി ഇരിക്കുന്ന വിനയ്ടെ മുഖമാണ് അവൾ കാണുന്നത് …അവൾ പെട്ടന്ന് തല കുനിച്ചു ഇരുന്നു .അപ്പോഴാണ് അവൾ ആ കാഴ്ച ശ്രദ്ധിക്കുന്നത് …വിനയ്ന്റെ അടുത്തു നിൽക്കുന്നത് ഒരു ലേഡി ഡോക്ടർ ..ഏകദേശം മുപ്പതു വയസ്സ് പ്രായം തോന്നിക്കും …കാണാൻ നല്ല സുന്ദരി …അവൾ ആവശ്യത്തിലധികം ഒട്ടി നിൽക്കാൻ ശ്രെമിക്കുന്നുണ്ട് …വിനയ് അവളോട് ചിരിച്ചു സംസാരിക്കുന്നു ….അവളാണെങ്കിൽ സംസാരത്തിൽ അയാളോട് ഭയങ്കര സ്നേഹവും ബഹുമാനവും ആരാധനയും എല്ലാം പ്രകടിപ്പിക്കുന്നുണ്ട് …
അച്ചു ശിവ ❤❤❤
ഒരു നീണ്ട ഇടവേളക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ കയറിയത്. കേറിയപ്പോൾ തന്നെ ഇഷ്ട കഥകളുടെ ചാകര ??? തുടർ കഥകൾ 2ഉം 3ഉം പാർട്ടുകൾ വന്നിരിക്കുന്നു…എല്ലാം ഓരോന്നായി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് കണ്ണിൽ പെട്ടത്…അതും 4 പാർട്ട്.ഒന്നും നോക്കിയില്ല തുടങി… അല്പം ടച് വിട്ടെങ്കിലും ആ പഴയ ഫ്ലോ ഇപ്പോഴും ഉണ്ട്. അപ്പൊ സമയമില്ല ബാക്കി കൂടി നോക്കട്ടെ…
സ്നേഹപൂർവ്വം മേനോൻ കുട്ടി