നിനക്ക് വയ്യെങ്കിൽ അവിടെ വെച്ചേക്ക് ഞാൻ ഇതിനെ ഒന്ന് ബാത്‌റൂമിൽ കയറ്റിയിട്ട് പോയി കഴുകി വെച്ചോളാം..
ഹമ്മേ ഇങ്ങേരാണോ അടുക്കള അത്രയും വൃത്തി ആക്കി വെച്ചത് അല്ലെങ്കിലും അവളെ കൊണ്ട് അതൊന്നും നടക്കില്ല എന്ന് ഞാൻ ആലോചിക്കണമായിരുന്നു..
ഏയ് വേണ്ട നന്ദേട്ടാ ഞാൻ പോയി കഴുകി വെച്ചോളാം ഇതൊക്കെ എന്ത്..
നിങ്ങള് വേഗം റെഡി ആയാൽ മതി..
അവൾ പാത്രങ്ങൾ കഴുകാൻ തുടങ്ങി..
പാല് കാച്ചിയ പാത്രം ഒന്നും കൂടി ഗ്യാസിൽ വെച്ചു കരിയിച്ചെടുത്തിരുന്നു അതുകൊണ്ട് തന്നെ അത് വൃത്തി ആക്കാൻ പാടായിരുന്നു..
എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു
എന്നോർത്ത് കൊണ്ടവൾ
കുറച്ചു വെള്ളം എടുത്തു സ്ലാബിൽ വെച്ചു സ്ക്രബ്ബർ വെച്ചു ഉരച്ചതും പാത്രം സ്ലിപ്പ് ആയി അവളുടെ ദേഹത്തേക്ക് മറിഞ്ഞു..
സാരി മൊത്തത്തിൽ ഇല്ലെങ്കിലും നന്നായി തന്നെ നനഞ്ഞു..
ഇളം റോസ് കളറിൽ ഉള്ള സാരി ആയത് കൊണ്ട് തന്നെ വെള്ളം ആയത് ഉണങ്ങിയാലും അറിയും..
എന്താ ചെയ്യുക എന്നോർത്തു കൊണ്ടാണ് അവൾ നന്ദന്റ റൂമിലേക്ക് പോയത്..
അവിടെ സാരി ഉടുപ്പിക്കൽ തകൃതിയായി നടക്കുന്നുണ്ട്…
പ്ലീറ്റ് എടുത്തു അരയിൽ കുത്താൻ ആയിരിക്കും മുട്ട് കുത്തി ഇരിക്കുകയാണ് നന്ദൻ..
അവന്റെ കൈകളും ചുണ്ടുകളും ഒരുപോലെ ഹരി യുടെ വയറിൽ പതിയുന്നുണ്ട്..
നന്ദൻ ഡ്രസ്സ് ചെയ്തിട്ടില്ല..
ഇതുവരെ കഴിഞ്ഞില്ലേ എന്നു ചോദിച്ചപ്പോൾ ആഹ് ഇതിപ്പോ കഴിയും പറഞ്ഞു കൊണ്ട് നന്ദൻ എഴുന്നേറ്റു.
നിന്റെ സാരിയിൽ എന്ത് പറ്റി.
അത് പിന്നെ സാരിയിൽ ഇത്തിരി വെള്ളം വീണതാ..
ഇത്തിരി വെള്ളമോ ഒന്നു നോക്ക് സാരി മുഴുവനും നനഞ്ഞു. നീ പോയി അത് ചേഞ്ച് ആക്കി വാ എന്തായാലും ഞങ്ങൾ ഒരുങ്ങാൻ ഇനിയും ടൈം എടുക്കും..
അവൾ പോകാതെ അവിടെ തന്നെ നിന്നപ്പോൾ നിന്നോടല്ലേ പറഞ്ഞു ചോദിച്ചു കൊണ്ട് നന്ദൻ ദേഷ്യം പിടിച്ചു..
കൃഷ്ണ തിരിച്ചു വീട്ടിലേക്ക് നടന്നു..
“”ഗായത്രി യുടെ ആണ് കല്യാണം…
അവൾക്കു ജോലി ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞിട്ടാണ് അവള് എല്ലാവർക്കും സാരി എടുത്തത്.
പത്തിലും പ്ലസ് ടു നും പഠിക്കുന്ന കസിൻസ് ഒക്കെയും അതിനെ എതിർത്തു.
അവർക്ക് ഒരേ മോഡൽ ചുരിദാറോ പട്ടു പാവാടയോ മതിയെന്ന് ഒരേ വാശി..പക്ഷെ അവളെന്റെ ബെസ്റ്റി ആയത് കൊണ്ട് തന്നെ ഞാൻ പറഞ്ഞത് ഫൈനലൈസ് ചെയ്തു..
ഹരി ആയിരുന്നു ലക്ഷ്യം..
അന്ന് പോയ കല്യാണത്തിനും അവളാണ് സ്കോർ ചെയ്തത് അത് പക്ഷെ അർച്ചന ഉള്ളത് കൊണ്ട് മാത്രമാണ് അവൾക്ക് അതിനു സാധിച്ചത്. സാരി ഇനി അവൾ എങ്ങനെ ഉടുക്കുമെന്ന് അറിയണമല്ലോ..
സാരി ഉടുക്കാതെ പോയാൽ അവൾ എല്ലവരെയും അപമാനിച്ചത് പോലെ ആവും..
പക്ഷെ നന്ദേട്ടൻ.
വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…
?
♥️♥️?
❤❤