ഹരിനന്ദനം.16 [Ibrahim] 197

ഹരി പതിയെ കൈയിൽ ഒന്ന് തൊട്ടു നോക്കി..
ചോര തൊട്ടെടുക്കാം എന്ന് തോന്നി അവൾക്ക്.

അർച്ചന യുടെ അമ്മയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു അവർ. അർച്ചന യുടെ അച്ഛനും ഏട്ടനും ഒക്കെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

കിച്ചു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. കരച്ചിലോ ചിരിയൊ ഒക്കെ വരുന്നുണ്ടായിരുന്നു..

അവന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചു കൊടുത്തപ്പോൾ ഒരു തുള്ളി കണ്ണുനീർ കുഞ്ഞിന്റെ മുഖത്തേക്ക് ഇറ്റ് വീണു..

ഇതിപ്പോ അകത്തു കിടക്കുന്ന മോളെക്കാൾ കഷ്ടം ആണല്ലോ എന്ന് അർച്ചനയുടെ അമ്മ പറഞ്ഞതും എല്ലാവരും ചിരിച്ചു…

ഹരി യുടെ കയ്യിൽ വെച്ചു കൊടുത്തു അവർ. അവൾക്കു സന്തോഷം തോന്നി. നന്ദന് നേർക്ക് നീട്ടി അവൾ കാണിച്ചു കൊടുത്തു…

നന്ദനും പതുക്കെ കയ്യിൽ ഒന്ന് തലോടി..

ആൺകുട്ടി ആണ്..

ശബ്ദം കേട്ട് മാത്രം പരിചയം ഉള്ളവരെ നല്ലോണം നോക്കി കാണുന്നുണ്ട് കക്ഷി..

അപ്പോഴേക്കും നേഴ്സ് വന്നു കുഞ്ഞിനെ കൊണ്ട് പോയി..

അവനെ കാണാനായി ഓരോരുത്തരുടെയും കണ്ണുകൾ കൊതിച്ചു കൊണ്ടിരുന്നു..

വൈകാതെ റൂമിലേക്ക് മാറ്റി അർച്ചന യെ

അവരുടെ റൂമിന്റെ തൊട്ടടുത്തുള്ള റൂമിൽ കിച്ചു വും കുടുമ്പവും ഉണ്ടായിരുന്നു.. നന്ദന്റെ ഫ്രണ്ട് ആയിരുന്നു ഡോക്ടർ അതുകൊണ്ട് തന്നെ എല്ലാ സഹായത്തിനും അവരുടെ കൂടെ ഉണ്ടായിരുന്നു അവർ..

നന്ദന്റ അമ്മ അവിടെ നില്ക്കൽ നിർബന്ധം ആയത് കൊണ്ട് ഹരിയും അവിടെ നിന്നു. അവൾക്ക് വീട്ടിൽ ഒറ്റക്ക് നില്കാൻ കഴിയില്ലായിരുന്നു..

കിച്ചു വും നന്ദനും അർച്ചന യുടെ ഏട്ടനും ജോലിക്ക് പോയി

നന്ദന്റ അച്ഛനും അർച്ചന യുടെ അച്ഛനും അവിടെ ഉണ്ടായിരുന്നു..

ഇടക്ക് ചെക്കപ്പിന് വന്ന ഡോക്ടർ അവിടെ ഉള്ളവരെ കണ്ടിട്ട് തന്നെ ഈ ഹോസ്പിറ്റൽ നിങ്ങൾ വീടാക്കി മാറ്റിയോ എന്ന് ചോദിച്ചു..

ശരിക്കും അങ്ങനെ തന്നെ ആയിരുന്നു. അർച്ചന യുടെ ഏട്ടൻ മാത്രമാണ് വീട്ടിൽ പോയിരുന്നത്.

അമ്മ പോകാത്തത് കൊണ്ട് ഹരി യും പോകുന്നില്ല പറഞ്ഞു. സത്യം പറഞ്ഞാൽ അതായിരുന്നില്ല കാരണം. അവൾക്ക് കുഞ്ഞിനെ കണ്ട് മതിയാകുന്നില്ലായിരുന്നു..

എന്തായാലും രണ്ടു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ആകുമല്ലോ അപ്പോൾ അവളെ വീട്ടിൽ ആക്കി നമ്മുടെ വീട്ടിലേക്കു പോകാമെന്നു അവർ തീരുമാനം എടുത്തു..

ഹരി ക്ക് കുശാൽ ആയിരുന്നു. ഒരു ജോലിയും ചെയ്യേണ്ട. ഹോസ്പിറ്റലിൽ ആയത് കൊണ്ട് വരുന്നവർ ചോറ്, പലഹാരങ്ങൾ, ഫ്രൂട്സ് പിന്നെ നേരത്തിനു ചായ ആരെങ്കിലും വാങ്ങി കൊണ്ട് വരും..

രണ്ടു അമ്മമാർക്കും ഷുഗർ തുടങ്ങി ചില്ലറ അസുഖം ഉള്ളത് കൊണ്ടും അർച്ചന ക്ക് പ്രസവം കഴിഞ്ഞത് കൊണ്ട് കഴിക്കാൻ ലിമിറ്റ് ഉള്ളത് കൊണ്ടും ആകെ കഴിക്കാനുള്ളത് ഹരി മാത്രായിരുന്നു. അവൾ അത് നല്ലോണം മുതലെടുത്തു എന്ന് തന്നെ പറയാം..

കുഞ്ഞിനെ നോക്കുന്നത് ഹരി ആണ് ഏറ്റെടുത്തത്. കുഞ്ഞു ഉറങ്ങുന്ന സമയം ബാക്കി ആകുന്ന സാധനങ്ങൾ തിന്നു തീർക്കുക എന്നുള്ള ടാസ്ക്കും അവൾ ഏറ്റെടുത്തു.

 

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    ?

  3. ♥️♥️?

  4. ❤❤

Comments are closed.