ഹരിനന്ദനം.16 [Ibrahim] 197

അവന് ചിരി വന്നു. വീട്ടിൽ ഇരിക്കുന്ന അച്ഛനെ വരെ അവൾ പണിക്ക് പറഞ്ഞയച്ചു….

എന്നാലും എന്റെ ഹരി നീ ഇവിടെ വന്നതിൽ പിന്നെ ഒരാളു പോലും വീട്ടിൽ വെറുതെ ഇരുന്നിട്ടില്ല..

ഏതെങ്കിലും വീട്ടിൽ ആണുങ്ങൾ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നവരുണ്ടെങ്കിൽ നിന്നെ ഒന്നവിടെ വരെ കൊണ്ടാക്കിയാൽ മതി ലെ..

നന്ദന്റെ സംസാരം അവൾക്ക് ഒട്ടും പിടിച്ചില്ല.

അല്ലെങ്കിലും നിങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവർക്കും മടിയാണ്. ആരെങ്കിലും മനസറിഞ്ഞു ഒരു ജോലി ചെയ്യാറുണ്ടോ..

 

അയ്യോ മടി ഇല്ലാത്ത ഒരാള്.. എടീ നീ ആകെ മടി ഇല്ലാതെ ചെയ്യുന്ന ഒരേ ഒരു കാര്യം എന്നെ സ്നേഹിക്കുന്നതല്ലേ…

അത് നന്ദൻ പറയുമ്പോൾ അവളാകെ കോരി തരിച്ചു പോയിരുന്നു…

നന്ദന്റ മനസ്സിൽ കൃഷ്ണ ഇല്ല എന്നവൾക്ക് ബോധ്യം ആയത് കൊണ്ടാവും രണ്ടു ദിവസത്തെ സ്നേഹം കൊണ്ടവൾ അവനെ മൂടിയത്……

 

രണ്ടു ദിവസം കൃഷ്ണ അവിടേക്ക് വന്നില്ലായിരുന്നു. പക്ഷെ മൂന്നാമത്തെ ദിവസം അവൾ അവിടെ എത്തി. ആരും മൈൻഡ് ആക്കാതിരുന്നിട്ടും അവൾ അവിടെ ചുറ്റി പറ്റി നിന്നു..

കൃഷ്ണ യുടെ സ്വഭാവം ഹരി ക്ക് നന്നായി മനസിലായി..

ആരും ഒന്നും മിണ്ടാഞ്ഞിട്ടും അവളുടെ സാന്നിധ്യം അവിടെ അറിയിച്ചു കൊണ്ടേ ഇരുന്നു..
ഹരി അവളോട് വലിയ മൈൻഡ് ന് നിന്നില്ലായിരുന്നു…

 

ഒരു രാത്രി കിച്ചു വിന്റെ ബഹളം കേട്ടാണ് എല്ലാവരും ഞെട്ടി ഉണർന്നത്..

ഹരി ആണ് വേഗത്തിൽ താഴെക്ക് ഇറങ്ങിയത്. അമ്മയും അപ്പോഴേക്കും ഉണർന്നിരുന്നു..

അർച്ചന യുടെ കരച്ചിൽ കണ്ടിട്ട് ഹരി ക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു…

കിച്ചു വിന്റെയും അവസ്ഥ അതൊക്കെ തന്നെ ആയിരുന്നു. നന്ദൻ ആണ് ബാഗൊക്കെ എടുത്തു വെച്ചത്.

അമ്മ അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു…

അർച്ചന യെ എല്ലാവരും കൂടി വണ്ടിയിൽ കയറ്റിയപ്പോഴും ഹരി എന്ത് ചെയ്യണമെന്നറിയാതെ ആണ് നിന്നത്..

വരുന്നുണ്ടെങ്കിൽ വേഗം വാ ന്നു പറഞ്ഞു നന്ദൻ പിടിച്ചു വലിച്ചപ്പോൾ ആണ് ഹരിക്ക് ബോധം വന്നത്..

അർച്ചനയെ ഫ്രണ്ടിൽ ഇരുത്തി നന്ദൻ വേഗം തന്നെ വണ്ടി എടുത്തു. കിച്ചു അവളുടെ വീട്ടിൽ വിളിച്ചു വേഗത്തിൽ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു
അവന്റെ ശബ്ദത്തിലെ വിറയൽ കേട്ടിട്ട് അവർ പേടിച്ചു പോയിരുന്നു.

 

 

 

ഹോസ്പിറ്റലിൽ കിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്.. അകത്തു കിടക്കുന്ന അർച്ചന യെക്കാൾ കഷ്ടം ആണല്ലോ കിച്ചു വിന്റെ അവസ്ഥ എന്നോർത്ത് എല്ലാവരും. അർച്ചന യുടെ അച്ഛനും അമ്മയും പോലും അവനെ നോക്കി നെടുവീർപ്പിട്ടു…
ഏട്ടനാണോ പ്രസവ വേദന എന്ന് നന്ദൻ ചോദിച്ചത് മാത്രമേ ഓർമയുള്ളൂ അത്രയും പുളിച്ച തെറി ആയിരുന്നു അവന്റെ ചെവിയിൽ പറഞ്ഞത്..

അപ്പോഴേക്കും വെളുത്ത ഒരു ടർക്കിയിൽ പൊതിഞ്ഞു കൊണ്ട് ഒരു പഞ്ഞിക്കെട്ട് പോലെ ഒരു വാവയെ നേഴ്സ് കൊണ്ട് വന്നു..

കിച്ചു വിന്റെ അമ്മയാണ് ഏറ്റു വാങ്ങിയത്..

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    ?

  3. ♥️♥️?

  4. ❤❤

Comments are closed.