“എങ്ങിട്ട??”
“ഒരു സിനിമയ്ക്ക്”
“ങേ… സത്യം?”
“അതെന്ത … ഞാൻ പറഞ്ഞ വിശ്വാസം ഇല്ലേ??”
“അയ്യോ… നീ പറഞ്ഞാൽ മാത്രേ ഞാൻ വിശ്വസിക്കൂ .. ഏത് സിനിമക്ക് ആണ് ഞാൻ അവസാനം ആയി സിനിമ കണ്ടത് പോലും ഓർമയില്ല. സ്കൂളിൽ എന്തോ സിനിമ ഇട്ടത് മാത്രം ഓർക്കുന്നുണ്ട്”
“അതൊന്നും സാരം ഇല്ല നമുക്ക് റിലീസ് ആകുന്ന എല്ലാ പടവും പോയി കാണാം ഇനി ”
“പിന്നെ പോടി അവിടുന്ന്”
അവൾ ചിരിച്ചു കാണിച്ചു . ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി അവർ സിനിമക്കും കേറി പടവും കണ്ടിട്ട് രാത്രി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.
വാതുക്കൽ തന്നെ ശ്രീദേവി അവരെ കാത്ത് നില്പുണ്ടായിരുന്നു. അവരുടെ വണ്ടി കണ്ടപ്പോൾ തന്നെ അവൾ ഇറങ്ങി വന്നു
“ചേച്ചി എന്ന താമസിച്ചത്?? ഞാൻ വിളിച്ചിട്ട് ഫോണും എടുത്തില്ലലോ??”
അവൾ കാറിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ശ്രീദേവി തുടങ്ങി.
“ഞങ്ങൾ തിയേറ്ററിൽ ആയിരുന്നു അത എടുക്കാഞ്ഞത് ”
“സിനിമ കാണാൻ പോയോ??? കണ്ടോ എന്നെ കൊണ്ടുപോയില്ലലോ??”
“പിന്നെ നിന്നെ ഞാൻ ഇപോ തന്നെ കൊണ്ടുപോവാം… പോയിരുന്നു പഠിക്കടി പെണ്ണേ”
“ഹും… ”
അവൾ ചവുട്ടി തുള്ളി അകത്തേക്ക് കയറി പോയി
“എന്തിനാ അമ്മു അതിനെ വെറുതെ ഇങ്ങനെ ചൂടാക്കുന്നെ??”
ബാക്കി ഉണ്ടാവുമോ ??ഉണ്ടക്കണ്ണിയെയും കാണുന്നില്ല
അവിടെയും ഇല്ല ഇവിടെയും ഇല്ല എവിടെ പോയി ????
ബ്രോ എവിടെ പോയി
ബ്രോ നെക്സ്റ്റ് പാർട്ട്
Oh… twist…. twist….
BRO undakkanni eppo varum
ഡബിളാ…✌️ ഡബിൾ… അവിടിം കണ്ടു, ഇവിടിം കണ്ടു!!!
???
അവസാനം ഒരു ട്വിസ്റ്റ് ഇട്ട് നിർത്തിയില്ലെങ്കിൽ ഒരു ത്രിൽ ഇല്ല അല്ലേ ??. ഈ ഭാഗവും കൊള്ളാം
അരുൺ ചേട്ടാ ബാക്കി എപ്പോഴാ വന്നേ