സുൽത്വാൻ 5 [ജിബ്രീൽ] 414

“ഇവർക്കെന്താണു സംഭവിച്ചത് “ഹുദൈഫ് ചോദ്യമാവർത്തിച്ചു

നേരെത്തെ സംസാരിച്ച മുതിർന്ന വ്യക്തി മുന്നോട്ടു വന്നു ” ആറും മാസമുമ്പമാണ് ആ കോളനിയുള്ളവർ ഞങ്ങളുടെ അടുത്തു നിന്നും പണംപിരിക്കാൻ വന്നത് ഞങ്ങൾക്കു കിട്ടുന്ന എഴുന്നൂറു രൂപയിൽ നുറു രൂപ അവർക്കു വേണമെന്ന് പറഞ്ഞു ആദ്യമൊന്നും ഞങ്ങൾ സമ്മദിച്ചില്ല പക്ഷേ അവർ ആയുദങ്ങളുമായി ഭീഷണി പെടുത്തിയപ്പോൾ ഞങ്ങൾക്കു വഴങ്ങേണ്ടി വന്നു അങ്ങനെയിരിക്കെയാണ് ഇവളുടെ മോൾ പ്ലസ് ടു നല്ല മാർക്കോടെ പാസ്സായത് അവൾക്കവിടെ ഒരു നല്ല കോളേജിൽ അഡ്മിഷനും ലഭിച്ചതായിരുന്നു പക്ഷേ അവൾക്കു പഠിക്കാൻ വേണ്ട ചിലവുകൾക്കു വേണ്ടി ഇവളും ഇവളുടെ ഭർത്താവും അവർക്ക് പിരിവ് കൊടുക്കാൻ തയ്യാറായില്ല ഒരിക്കൽ അതൊരു കയ്യാം കളിയിലേക്കു നീങ്ങി …….

അതിന്റെ പക അവർ തീർത്തത് കോളേജിൽ അഡ്മിഷനെടുത്തു വന്ന അവനെയും മോളെയും തട്ടി കൊണ്ടു പോയാണ് ….” വൃദ്ധൻ കണ്ണീരോടെ പറഞ്ഞു നിർത്തി

 

“മൂന്നാം ദിവസം എന്റെ മോളെയും ഭർത്താവിനെയും ഇവുടുത്തെ തോട്ടിൽ നിന്നു കിട്ടി എന്റെ മോളെ അവൻമാർ ……..” അവർക്കു പൂർത്തിയാക്കാൻ കഴിഞ്ഞില്ല

ഹുദൈഫിന്റെ കണ്ണിൽ നിന്നു കണ്ണീർ ചാലിട്ടൊഴുകി

“ഇനി പറ സാറെ ഇവിടെ ആരെങ്കിലും അവരെ എതിർക്കുമോ ……. ഏതെങ്കിലും അഛനമ്മമാർക്കു അവരുടെ മകൾ തുണിയില്ലാതെ തോട്ടിൽ കിടക്കുന്നതു കാണാൻ ആഗ്രഹമുണ്ടാവുമോ . എനികൊരു മോനും കൂടിയുണ്ട് ഇല്ലെങ്കിൽ പണ്ടേ ഞാൻ ആത്മഹത്യ ചെയ്തേനെ ……..” കണ്ണീരെല്ലാം വറ്റിയ ആ അമ്മ വിതുമ്പി കൊണ്ടു പറഞ്ഞു

അവരെ അടുത്തുള്ള ഒരു കസേരയിൽ ഇരുത്തിയ ശേഷം ഹുദൈഫ് തൊഴിലാളികൾക്കു നേരെ തിരിഞ്ഞു

“ഇവരുടെ മകളെ കൊന്നത് ആ ഗുണ്ടകൾ മാത്രമല്ല നിങ്ങളോരുരത്തരും കൂടിയാണ് ”

അതു കേട്ടതും അവരുടെ എല്ലാവരുടെയും മുഖത്താശ്ചര്യവും ദേശ്യവും മിന്നിമാഞ്ഞു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.