കോൾ റെകോഡ് കേൾക്കവെ അവന്റെ മുഖത്തെ പുഞ്ചിരി വലുതായികൊണ്ടിരുന്നു
♦♦♦♦♦♦♦♦♦♦♦♦♦♦
“ഇന്നെങ്ങനെയാണവിടെ പണി നടന്നതു ” സുനിൽ ഷെട്ടി തന്റെ മുമ്പിലിരുന്നു മദ്യം കഴിച്ചുകൊണ്ടിരിക്കുന്ന ഭരത്ത് ഷെട്ടിയോടായി ചോദിച്ചു
“തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനവർയച്ച ഏതോ ഒരുത്തൻ രണ്ടു ദിവസം ടെസ്റ്റു ചെയ്യാൻ പണി നടത്തിയതാണെത്രെ , സാറു പേടിക്കണ്ട നാളെ സാറു പറഞ്ഞ പോലെ നടന്നിരിക്കും ”
“അവനെ കുറിച്ചുള്ള വിവരങ്ങൾ എനിക്കു നാളെ തന്നെ വേണം ”
മദ്യം തലക്കു പിടിച്ചതു കൊണ്ട് ഭരത്താന്നുമൂളി
♦♦♦♦♦♦♦♦♦♦♦♦♦♦
ഫാക്ടറിയിൽ ആളുകളെ വിളിച്ചു കൂട്ടുന്ന സൈറൻ മുഴങ്ങി രാവിലെ വന്നു ജോലി തുടങ്ങാനിരുന്നവരൊക്കെ അസബ്ലിങ് പോയന്റിൽ എത്തി
എത്തിയവരുടെ മുമ്പിലേക്കു ഹുദൈഫും മാനേജറും കടന്നു വന്നു
ഹുദൈഫ് സംസാരിച്ചു തുടങ്ങി
” നിങ്ങളെ മുഴുവൻ പേരെയും പിരിച്ചു വിടാനാണ് കമ്പനിയുടെ തീരുമാനം ”
അവരുടെ മുഖത്തമ്പരപ്പും ഭയവും നിറഞ്ഞു
“എന്തിനു ” തൊഴിലാകളുടെ കൂട്ടത്തിലെ മുതിർന്നൊരാൾ ചോദിച്ചു
“എന്തിനെന്നോ നിങ്ങൾക്ക് അന്നം തന്ന നിങ്ങൾക്കഭയം തന്ന നിങ്ങളെ നിങ്ങളിക്കിയ ഈ ഫാക്ടറിയെ തകർക്കാൻ ഘൂടാലോചന നടത്തിയില്ലെ അതും കുറച്ചു ഗുണ്ടകൾ വന്നു ഭീഷണി പെടുത്തിയതു കൊണ്ട് ഇരുപതോളം വരുന്ന ആളുകളെങ്ങനെയാണ് ഇരുന്നുറോളം വരുന്ന നിങ്ങളെ പേടിപ്പിക്കുന്നത് എന്തു കൊണ്ടാണവരെ നിങ്ങളിത്ര അനുസരിക്കുന്നത് എന്തു കൊണ്ട് ….. ”
“പേടിച്ചിട്ടാണ് സാർ ….……പേടിച്ചിട്ട് .എനിക്കു സംഭവിചതുപോലെ അവർക്കു വരുമെന്ന് പേടിച്ചിട്ട് ” എന്നു പറഞ്ഞൊരു സ്ത്രീ ഹുദൈഫിന്റെ മുമ്പിലേക്കു വീണു പൊട്ടി പൊട്ടി കരഞ്ഞു
“നിങ്ങൾക്കെന്താണ് സംഭവിച്ചത് ” തന്റെ മുമ്പിൽ വീണവരെ പിടിചെഴുന്നേൽപ്പിച്ചു കൊണ്ടു ചോദിച്ചു
അവർ മറുപടി പറയാതെ വിതുമ്പി കൊണ്ടിരിക്കുകയാണ്
Bro next part eppo verum waiting aan
Oru four days bro
Supper stori ❤️❤️❤️
Thanks a lot bro ♥️
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thank you ?
Poli aayittundu Bro…
Thanks ??
മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക
Thanks Bro ♥️♥️♥️
Adipoli…❤️
♥️♥️♥️♥️?
Very good story waiting for next part
Thanks brother ??
എന്റെ മോനെ. ഒരേ പൊളി. ?
Thanks Bro ?♥️♥️♥️