സുൽത്വാൻ 5 [ജിബ്രീൽ] 413

അമ്പു വില്ലുമായി നിന്നവർ വില്ലുകുലച്ചു , ഹുദൈഫ് ഉറുമി പതിയെ ചുഴറ്റി വില്ലിൽ നിന്നമ്പു പുറപ്പെട്ടതും ഉറുമിയുടെ വേഗം ശതഗുണീഭവിച്ചു

വില്ലാളികൾ അവരുടെ അവനാഴി തീരുന്നതു വരെ അസ്ത്രങ്ങളെയ്തു അതല്ലാം ഹുദൈഫിന്റെ ഉറുമിക്കു മുമ്പിൽ മുട്ടുമടക്കി

 

എല്ലാം കെട്ടടങ്ങി ഹുദൈഫ് ചുറ്റും ഒന്നും വീക്ഷിച്ചപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന തന്റെ വലിയ അമ്മാവൻ അസീസിനെ വാതിലിന്റെ അടുത്ത് കണ്ടത് അവൻ ഉറുമി യഥാസ്ഥാനത്ത് വച്ച് അമ്മാവന്റെ അടുത്തേക്ക് നടന്നു

“എന്താ മാമാ ”

“നമ്മുടെ മൈസൂരിലെ ഫാക്ടറിയിലൊരു പ്രശ്നം, പോലീസിടപട്ടാൽ അത് കേസാവും പിന്നെ സമയമെടുക്കും അതൊന്ന് ശരിയാവാൻ നിനക്ക് പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലെങ്കിൽ നീ അവിടം വരെ പോയതൊന്നു നോക്കിയിട്ട് വന്നെങ്കിൽ ഉപകാരമായിരുന്നു ”

“അതിനെന്താ ഞാൻ പോവാലോ, എപ്പോഴാ പോകേണ്ടത് ”

“ഇന്ന് രാത്രി ഫ്ലൈറ്റുണ്ട് അങ്ങനെയാണെങ്കിൽ രാവിലെ ആവുമ്പോഴേക്കും നിനക്ക് ഫാക്ടറിയിൽ എത്താം അവിടെ നമ്മുടെ മാനേജർ നിനക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരും”

ഹുദൈഫ് തലയാട്ടി

തിരിച്ചു നടക്കാൻ ഒരുങ്ങിയ അസീസ് തിരിഞ്ഞ് അവന്റെ തോളിൽ കൈവെച്ചു പറഞ്ഞു

“എൻറെ ജീവിതകാലത്ത് ആരും ഇത്ര മനോഹരമായി ഉറുമി പയറ്റുന്നതുഞാൻ കണ്ടിട്ടില്ല നീ ഈ കുടുംബത്തിന്റെ അഭിമാനമാണ് ”

മറുപടിയായി ഹുദൈഫൊന്നു പുഞ്ചിരിച്ചു

 

♦♦♦♦♦♦♦♦♦♦♦♦♦♦

ബാഗ്ലൂർ 

ഷാനു തന്റെ വണ്ടി ‘അസാദ് ലോഡ്ജിനു’ മുമ്പിൽ കൊണ്ടുപോയി നിർത്തി .

“രാമേട്ടാ റൂം റെഡിയല്ലേ ” അവൻ അകത്തേക്കു കയറി റിസപ്ഷനിലിരിക്കുന്ന മദ്ധ്യവയസ്കനോട് ചോദിച്ചു

“അതെപ്പോഴും റെഡിയല്ലേ , നീ ഒരു കൊല്ലത്തെ വാടകതന്നു പോയേക്കല്ലേ ” എന്നു പറഞ്ഞ് അയാൾ ചിരിച്ചു കൊണ്ട് താക്കോൽ കൈമാറി

റൂമിലെത്തിയ ഷാനു കുളിച്ച് വസ്ത്രങ്ങൾ മാറി ബാഗിൽ നിന്നൊരു സാറ്റലൈറ്റ് ഫോണെടുത്തു ചെവിയിൽ വച്ചു  ” എനിക്കിന്നു വഴിവേണം ”

അകലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിന്റെ സ്യൂട്ട് റൂമിൽ ഇരുന്നു കൊണ്ട് ഒരാൾ തന്റെ ലാപ്ടോപ്പിൽ ബാഗ്ലൂർ നഗരത്തെ മുഴുവൻ സിസി ടിവികളും ഹാക്ക് ചെയ്തു അതിൽ റോഡിലേക്കു തിരിഞുനിൽക്കുന്ന എല്ലാ

സി സി ടി വി കളിലും റെകോടിങ് കട്ടായി

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.