സുൽത്വാൻ 5 [ജിബ്രീൽ] 415

“അവരുടെ ടെക്സ്റ്റൈൽസുകളുടെ ഹെഡ് ഓഫീസിലാണ് വർക്ക് ” ഷാനു അവളെ ഒന്നു നോക്കിയ ശേഷം വ്യക്തമാക്കി

പിന്നെയും പലതും ചോദിക്കണമെന്നവൾക്ക് ആഗ്രഹമുണ്ടായിരുന്നു പക്ഷേ ഷാനുവിന്റെ നേരെത്തെയുള്ള ആ നോട്ടത്തിനു മുമ്പിൽ അവൾ ഫുൾ സ്റ്റോപ്പിട്ടു

ഷാനു യാത്ര പറഞ്ഞു ഇറങ്ങി

♦♦♦♦♦♦♦♦♦♦♦♦♦♦

ചോലക്കാട്ടു തറവാട് 

വൃത്താകൃതിയിലുള്ള പരിശീലന കളരിയിൽ ഹുദൈഫ് നിൽക്കുകയാണ് ,തോളോടൊപ്പമുള്ള ഒരു ലതറിന്റെ പടച്ചട്ടയും ഒരു ട്രാക്ക് പാന്റും ആണ് വേഷം നഗ്നമായ അവൻറെ ഇടത്തെ കൈയുടെ വശത്ത് മഷി ഇല്ലാതെ പച്ച കുത്തിയ പോലെയുള്ള പാടുകാണാൻ സാധിക്കുന്നുണ്ട്,

അവന്റെ മുമ്പിൽ പത്തോളം പേർ വാളും പരിചയുമായി നിൽകുന്നുണ്ട് അതിനു ചുറ്റും, അതായത് കാണികളുടെ ഇരിപ്പിടത്തിനടുത്തു അൻമ്പതിലതികം ആളുകൾ അമ്പും വില്ലുമായി സന്നിഹിതരാണ്

ഹുദൈഫിന്റെ കൈയ്യിൽ ഇരുമ്പിൽ തീർത്ത ഒരു ഉറുമിയുണ്ട്, അതിന്റെ വശങ്ങൾ എതിരാളിക്ക് മുറിവേൽക്കാതിരിക്കാൻ മടക്കിയിരുന്നു

അവർ പത്തു പേരും ഹുദൈഫിനു നേരെ ഓടി ഹുദൈഫ് തന്റെ ഉറുമി പതിയെ ചുഴറ്റി അവർ അടുത്തെത്തിയതും ഉറുമി വട്ടത്തിൽ കറക്കി അടിച്ചു                                  അടി കൊണ്ട നാലോളം പേർ പുറകിലേക്കു വീണു ബാക്കിയുളളവർ പരിചവെച്ച് അടി തടഞ്ഞു

ഉടനെ തന്നെ അവർ അവൻറെ തല ലക്ഷ്യമാക്കി വാൾ പായിച്ചു നിമിഷ നേരം കൊണ്ട് താഴേക്കു കുനിഞ്ഞ ഹുദൈഫ് അതേ നിമിഷം തന്നെ അവന്റെ ഉറുമി ഒരഅർഥവൃത്താകൃതിയിൽ ചലിച്ചു

അതിന്റെ ഫലമായി മൂന്നു പേരും കൂടി തെറിചു പോയി

കുനിഞ്ഞിരിക്കുന്ന അവനെ അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പു തന്നെയവൻ അവരുടെയിടയിൽകൂടി മലക്കംമറിഞ്ഞ് അവൻ അവരുടെ പുറകിലെത്തി , ശേഷം അവർക്കു പുറം തിരിഞ്ഞ് നിന്നുകൊണ്ടുതന്നെ ഉറുമി പുറകിലേക്ക് വീശിയടിച്ചു’ അവർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല അവരും മണ്ണുപറ്റി

നിലത്തു വീണവർ പതിയെ എഴുന്നേറ്റു ഹുദൈഫ് അവരുടെ അടുത്തു ചെന്നവരെ എഴുന്നേൽക്കാൻ സഹായിചു അവർ എഴുന്നേറ്റു മാറി നിന്നു

16 Comments

  1. Bro next part eppo verum waiting aan

    1. ജിബ്രീൽ

      Oru four days bro

  2. രുദ്രരാവണൻ

    Supper stori ❤️❤️❤️

    1. ജിബ്രീൽ

      Thanks a lot bro ♥️

  3. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thank you ?

  4. Poli aayittundu Bro…

    1. ജിബ്രീൽ

      Thanks ??

  5. മാഷേ വായിക്കാൻ വളരെ വൈകി പോയി. ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് അടുത്ത പാർട് ഇടുക

    1. ജിബ്രീൽ

      Thanks Bro ♥️♥️♥️

  6. Adipoli…❤️

    1. ജിബ്രീൽ

      ♥️♥️♥️♥️?

  7. Very good story waiting for next part

    1. ജിബ്രീൽ

      Thanks brother ??

  8. എന്റെ മോനെ. ഒരേ പൊളി. ?

    1. ജിബ്രീൽ

      Thanks Bro ?♥️♥️♥️

Comments are closed.