പെട്ടെന്ന് പാട്ടിന് ഇടവേള നൽകികൊണ്ട് അവൻ്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
“ഹലോ,പറഞ്ഞോ”
അവൻ ഫോൺ എടുത്തു.
“കിഷോറേട്ടാ,ഇനി ക്ലാസ്സിനു പോകണ്ട എന്നാ അമ്മ പറയുന്നത്,കല്യാണം കഴിഞ്ഞിട്ട് ഇനി അതിനൊക്കെ പോയാ മതി എന്ന്.. എന്തായാലും 3മാസം കഴിഞ്ഞാല് നമ്മുടെ കല്ല്യാണം ആണല്ലോ.പൈസയോക്കെ അതിലേക്ക് നീക്കി വക്കണ്ടെ..?”
“ഇൻ്റെ ഗോപികേ,നിനക്ക് പഠിക്കാൻ ഇഷ്ടം ഉണ്ടെങ്കിൽ പഠിക്, കല്യാണത്തിനൊക്കെ ഇനീം സമയം ഇല്ലെ,ചേർന്ന കോഴ്സ് പകുതിയിൽ നിർത്തണോ??”അവൻ ഇടക് കയറി പറഞ്ഞു..
“അമ്മ പറയുന്നത്… കിഷോറേട്ടാ.”അവൾ
“ന്നാ എന്തേലും ചെയ്..ഞൻ ഡ്രൈവ് ചെയ്യാ, നിനക്ക് എന്തേലും വാങ്ങിക്കാൻ ഉണ്ടോ?വരുന്ന വഴിക്ക് തരാം.ഉണ്ടെങ്കിൽ മെസ്സേജ് അയ്ച്ചിട്.ഞാൻ വക്കാണ്!”
അവൻ ഫോൺ വെച്ച് പാട്ടിൻ്റെ ശബ്ദം കൂട്ടികൊണ്ട് ,വീണ്ടും സ്റ്റീയറിങ്ങിൽ താളം പിടിക്കാൻ തുടങ്ങി..
വീണ്ടും ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
“ശെ,ഇനിയെന്താനാവോ അമ്മായമ്മയുടെ പ്രശ്നം”എന്ന് പറഞ്ഞ് ദേഷ്യത്തിൽ ഫോൺ എടുത്തു.
“ഹാ ഇവനാണോ?”..
“പറയ് ബ്രോ, ഏവടെയാണ്??”
“സഹോ,ഇന്ന് ശ്രീലക്ഷ്മിയുടെ വീട്ടിൽ പോകണ്ടേ??തലേദിവസം അല്ലേ??”
പെട്ടെന്ന് ആ ചോദ്യം കേട്ട് അവൻ നിശ്ശബ്ദനായി….”ഡോ കിച്ചു,തനവിടെ ഇല്ലെ??”
“ഉവ്വ് ബ്രോ,ഞാൻ വന്നുകൊണ്ടിരിക്കാ, മറന്നിരിക്കാർന്നു…ഓർമിപ്പിച്ചത് നന്നായി ഇല്ലെങ്കില് ആ പെണ്ണ് കല്യാണ മണ്ഡപത്തിന് എണീറ്റു വന്നെൻ്റെ ചെവിക്കു പിടിചേനേ.. ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..”
“പിന്നേ…..ശ്രീലക്ഷ്മിയുടെ കാര്യം നീ മറക്കല്ലേ…ഒന്ന് പോടാ..സ്റ്റെപ് ഇടാതെ…”മാർട്ടിൻ
“അപ്പോ ok ബ്രോ അവിടെ കാണാം.”എന്ന് പറഞ്ഞ് കിഷോർ പെട്ടെന്ന് ആ സംസാരം അവസാനിപ്പിച്ചു.
അവൻ ഇഴയുന്ന്ത് അവസാനിപ്പിച്ച് കിട്ടിയ ഗ്യാപ്പിൽ കയറി പെട്ടെന്ന് നീങ്ങി..
______________?_____________?_________
ശ്രീക്കുട്ടീ,അവര് കൊണ്ട് വന്ന ഡ്രെസ്സും സാധനങ്ങളും സൂക്ഷിച്ച് എടുത്ത് വച്ച് ..വേഗം ഹാളിലേക്ക് ഇറങ്ങു..എല്ലാവരും അവിടെ നോക്കിയിരിക്കുന്നുണ്ടാവും കല്യാണപെണ്ണിനെ ..”
അവള് തിടുക്കത്തിൽ അതൊക്കെ ഒരുവിധം ഒതുക്കിവച്ച് ഇറങ്ങി.എന്നിട്ട് ഫോണിലേക്ക് നോക്കി മനസ്സിൽ ഓർത്തു
“കിച്ചു വന്നില്ലാലോ??
നേരത്തെ വരാൻ പറഞ്ഞിട്ട്..ഇങ് വരട്ടെ ശര്യാക്കാം”
കാറിൽ ഹാളിൻ്റെ മുന്നിൽ ചെന്നിറങ്ങിയപ്പോ കസിൻസ് എല്ലാം ഓടിവന്നു”വേഗം വാ ചേച്ചി…ഡാൻസ് കളിക്കണ്ടെ??ഞങൾ ആഘോഷം തുടങ്ങീട്ടാ..”അവര് കളിയാകാനും ഇക്കിളി ആക്കനോകെ തുടങ്ങി…
എന്തോ ഒരു സംശയം തോന്നി ആ ബഹളത്തിനിടയിൽ കൂടി തല ചരിച്ച് നോക്യപ്പോ ദേ അവിടെ ഇതൊക്കെ നോക്കിക്കൊണ്ട് കിച്ചുവും,മാർട്ടിനും…
അവളവരെ തട്ടിമാറ്റിക്കൊണ്ട് അവൻ്റെയടുത്തേക് ഓടി… അവിടെയുള്ളവരോക്കെ അത് നോക്കി നിൽക്കുകയായിരുന്നൂ..
“ടാ താന്തോന്നി,നേരത്തെ വരാൻ പറഞ്ഞിട്ട്…”എന്ന് പറഞ്ഞ് അവൻ്റെ വയറിനിട്ട് ഒരു കുത്തുകൊടുത്തൂ.
മാർട്ടിൻ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു” ബെസ്റ്റ്,ഞാൻ വിളിച്ച് ഓർമ്മിപ്പിച്ചതുകൊണ്ട് ഇപ്പൊ വന്നു..ഇല്ലെങ്കില് കാണായിരുന്നു..”
അവള് ഉണ്ടക്കണ്ണ് ചുവപ്പിചൂ മുഖം വീർപ്പിക്കാൻ തുടങ്ങി……
കിച്ചു മാർട്ടിനെ നോക്കി പല്ല്ഞെരുക്കി..
ഒന്നുറക്കെ ചിരിച്ചുകൊണ്ട് മാർട്ടിൻ”അയ്യേ നിൻ്റെ കാര്യം മറക്കെ?, ഇവനോ..?നന്നായി..ഞങ്ങൾക്ക് മനസമാധാനം തന്നിട്ടില്ല..ഇങ്ങോട്ട് വരുന്നത് പറഞ്ഞിട്ട്.”
കാർമേഘം ഇരുണ്ടു കൂടിയ മാനം തെളിയുന്നത് പോലെ പതുക്കെ അവളുടെ ചുണ്ടിൽ ചിരി പടരാൻ തുടങ്ങി..
,”നിന്ന് വാചകമടിക്കാതെ അകത്തേക്ക് വാ..അവളവൻ്റെ കൈ പിടിച്ച് വലിച്ചു.”
കിച്ചു ചുറ്റും നോക്കി പതുക്കെ അവളുടെ കൈ വിടീപ്പിച്ച് കൊണ്ട് പറഞ്ഞു”നീ ചെല്ലു ടാ,ഞങൾ വരാം.എല്ലാവരും കാത്തിരിക്കയല്ലേ??ചെല്ല്.”അവൻ തോളിൽ തട്ടി പറഞ്ഞു…
Avihitham ano broyi.
Ithe vayichitt ake confusion anello