തൃക്കണ്ണ് തുറന്ന് സകലതും ഭസ്മമാക്കിയേനെ ഞാൻ . മുച്ചൂടും മുടിക്കുമായിരുന്നു .
പക്ഷെ എനിക്കതിനാവുമോ ? ഒരിക്കലുമില്ല .
താണ്ഡവനടനത്തിലെ കാൽ ചലനങ്ങളിൽ എന്നിൽ നിന്നും ഉടലെടുത്ത ക്രോധത്തെ വീരഭദ്രനായി ജന്മം നൽകി . ദക്ഷന്റെ കഴുത്തറുത്ത് അവൻ കാഴ്ചവെക്കുമ്പോൾ നിന്നോടൊപ്പം ആ യാഗാഗ്നിയിൽ എരിയുകയായിരുന്നു ഞാൻ .
മനസ്സ് മാത്രമല്ല പ്രിയേ ശരീരത്താലും നമ്മൾ ഒന്നുതന്നെയെന്ന് നീ മറന്നു പോയോ ?
മരണമില്ലാത്ത ഓർമ്മകൾ .
എന്റെ കണ്ണിൽ നിന്നുമുതിരുന്ന ഓരോ തുള്ളി കണ്ണുനീരിനും എന്റെ വിരഹത്തിന്റെ കഥ പറയുവാനുണ്ടാകും .
നിന്റെ നെറ്റിയിൽ ഞാനണിയിച്ച സിന്ദൂരം മങ്ങിയിരുന്നില്ല . എന്റെ കണ്ണുനീരാൽ അത് നനഞ്ഞു പടർന്നിരുന്നത് നീ അറിഞ്ഞിരുന്നോ?
കൈലാസപർവ്വതവും മാനസസരോവരവും നിന്നെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടാവും . നീ നട്ടു വളർത്തിയ ചെടികളിൽ പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്നു . അവയെല്ലാം നിന്റെ കരസ്പര്ശനത്തിനായി കാത്തിരിക്കും . തിരികെ ഏകനായ് ഞാനെത്തുമ്പോൾ നീയില്ലായെന്ന സത്യം ഞാനെങ്ങനെ അവരോട് പറയും ?
മണ്മറഞ്ഞു പോയെങ്കിലും നിന്റെ സുഗന്ധം ഇന്നും എന്റെ ചുറ്റിലും പരക്കുന്നുണ്ട് .
ഉറക്കമില്ലാത്ത രാത്രികൾ .വിശ്രമമില്ലാത്ത പകലുകൾ .അങ്ങനെ കാലത്തിനൊപ്പം ഞാനും നടന്നു നീങ്ങുന്നു .
എന്നെ ആശ്രയിക്കുന്നവർ എന്റെ പേര് വിളിച്ചു കരയുന്നത് കേൾക്കുകയാണ് . ഒരു രക്ഷയ്ക്കായി ഞാനെത്തണം .
പക്ഷെ എങ്ങനെ മനസ്സ് ഒന്നിനും സജ്ജമല്ല .
നിന്റെ വേദനകൾ അറിയാനും ചാപല്യങ്ങൾ മനസ്സിലാക്കാനുമാണ് നിന്നെപ്പോലെ ഞാനും മനുഷ്യരൂപം ധരിച്ചത് .
❤️
❤️❤️
ഹൃദയസ്പർശിയായ കഥ.????
Tnx സഹോ ❤️❤️
Shivanum shakthiyum vallathoru lahariyaanu
Athu ethra ezhuthiyalum theerilla.
Athinu thulyamaya oru mathruka athu vere onnilla…
നന്ദി സഹോ ❤️❤️❤️
എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല
❤
❤️❤️❤️
Oru randaam bhaagathinu scope undallo
Dakshaputhri Himalputhri aayi thirike ethiyapole?
Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave?
♥️
❤️❤️
First ??????
❤️❤️❤️