സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122

“അതാരാ ഞങ്ങളെക്കാൾ സ്പെഷ്യൽ ആയ ആളുകൾ…?? ” ആമി അമ്മായിയെ ഉറ്റുനോക്കി കൊണ്ട് ചോദിച്ചു…

 

 

“എടി പെണ്ണേ ഇന്ന് സുധിയും അവന്റെ ബാംഗ്ലൂരിലെ കൂട്ടുകാരും വരുന്നുണ്ട്… അതാ അവന് ഇഷ്ട്ടപ്പെട്ട നെയ്യപ്പം ഉണ്ടാക്കുന്നെ…”

 

 

“സുധിയേട്ടനോ…??” ചോദിക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് രക്തവർണ്ണം പൂശിയിരുന്നു…

 

 

“ഹ്മ്മ് എന്താ പെണ്ണിന്റെ സന്തോഷം… ഈ വരവിന് എന്തായാലും രണ്ടിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആക്കണം… ഇവിടെ ഒറ്റക്ക് ഇരുന്ന് മടുത്തു നീയും കൂടെ ഉണ്ടായാൽ ഒരു ഉത്സാഹം ആണ് എനിക്ക്…”

 

 

“ഒന്ന് പോ അമ്മായി…” നാണം കൊണ്ട് പാതി മുഖം കൈ കൊണ്ട് മറച്ച് ഓടി സുധിയുടെ മുകളിലെ മുറിയിലേക്ക് കയറി അവൾ… പിറകിൽ നിന്നും അമ്മായിയുടെയും ഗൗരിയുടെയും പൊട്ടിച്ചിരികൾ കേൾക്കാം…!!!

 

 

മേശക്ക് മുകളിൽ കയ്യും കെട്ടി ഇളം ചിരി തൂകി നിൽക്കുന്ന സുധിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ കയ്യിൽ എടുത്ത് കൊണ്ടവൾ നെഞ്ചോട് ചേർത്തു… ബെഡിലേക്ക് ചാഞ്ഞതും ഉള്ളിൽ വല്ലാത്തൊരു കുളിര് അരിച്ച് കയറി…

 

 

“ഡീ പോത്തേ നീ ഇവിടെ കിടന്ന് സ്വപ്നം കാണണോ അവർ വരാം അന്തി ആവും… നീ വാ നമുക്ക് ചാമ്പങ്ങാ പറിച്ച് സ്ഥലം കാലി ആക്കാം…”

 

 

“ഞാനില്ല ഗൗരി നീ ചെല്ല്… ഞാൻ സുധിയേട്ടനെ കണ്ടിട്ടേ വരുന്നുള്ളു… നിക്ക് കാണാൻ കൊതി ആയി…” കണ്ണുകൾ അടച്ച് കഴുത്ത് കുറുക്കി കൊണ്ട് അവൾ വല്ലാത്ത സന്തോഷത്തോടെ പറഞ്ഞതും ഗൗരിക്കും ചിരി പൊട്ടി… അവളുടെ തലയിൽ ഒന്ന് കിഴുക്കി കൊണ്ട് അവളെയും വലിച്ച് തെക്കേ വളപ്പിലേക്ക് ചെന്നു…

 

 

________________________________❤️

 

 

“സുധി എന്ത് ഭംഗിയാ നിന്റെ നാട് കാണാൻ പാടവും വഴിയോര കച്ചവടവും കുഞ്ഞ് കവലയും കുട്ടികളുടെ കളിയും ടോടല്ലി പ്രകൃതിയുടെ വരഥാനം…” കുറേ നേരത്തെ യാത്രക്ക് ശേഷം ഒന്ന് റിലീഫ് ആവാൻ വേണ്ടി കാറിൽ നിന്നും എല്ലാവരും പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് അവന്റെ കൂട്ടുകാരൻ ദർശൻ ചോദിച്ചതും വല്യ താല്പര്യം ഇല്ലാതെ അവൻ തന്റെ കൂടെയുള്ള മീരയുടെ അരയിൽ കൈ മുറുക്കി കൊണ്ട് അവളോട് കൊഞ്ചി കുഴഞ്ഞു…

 

 

 

എന്നാൽ ഇതെല്ലാം തന്റെ ക്യാമറ കണ്ണുകളിൽ പകർത്തുകയാണ് പ്രവീൺ… തേടിയത് എന്തോ ഈ നാട്ടിൽ ഉണ്ട് എന്ന് കൂടെ കൂടെ മനസ്സ് മൊഴിഞ്ഞ് കൊണ്ടേ ഇരുന്നു…അകാരണമായ ഹൃദയമിടിപ്പും കൂടെ കൂടെ വെട്ടി വിയർത്ത് കൊണ്ടിരുന്നു അവൻ!!!

22 Comments

  1. വായിച്ചിട്ടില്ല യെങ്കിലും ഒരു കമന്റും ലൈകും തരുന്നു
    വായിക്കാം ക്ലാസ് ഉള്ളോണ്ടാണ് എക്സാം വരുന്നത്കൊണ്ടും

    1. ??????????
      എനിക്കും exam ആയിരുന്നു

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?ഇഷ്ട്ടായി ബ്രോ കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  3. നൈസ്… പെട്ടന്ന് പോണോട്ടെ ബാക്കി…

    1. അയച്ചിട്ടുണ്ട് ❤❤❤

  4. അടുത്ത പാർട്ട് പോരട്ടെ

    1. Thanks ❤
      അയച്ചു ??

  5. ?കൈപ്പുഴ കുഞ്ഞാപ്പൻ ?

    nalla kadha ???

    waiting for part 2

    1. ??❤??❤❤?❤❤

  6. അടിപൊളി..❤❤❤❤

    1. ❤❤❤❤❤

    1. ?❤❤❤❤❤❤

    1. ഇതെന്താ പുതിയ ഒരു ഏർപാട് ??

      1. കഥ വായിച്ചു..ishtapettu..comment ഇട്ടു..athil എന്ത് പുതുമ ??

        1. ഇത്ര പെട്ടന്നോ ????

          ഫസ്റ്റ് അടിച്ചത് കണ്ടു ചോദിച്ചതാണ് ??

          1. ഞാന്‍ വായിച്ചിട്ടു ആണ് comment ഇട്ടതു..ആരെങ്കിലും first adikkatte എന്ന് കരുതി കാത്തിരുന്നു…അവസാനം njan തന്നെ first comment ഇട്ടു

Comments are closed.