സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

റിച്ചാർഡ് പറഞ്ഞത് പോലെ തൻ്റെ രണ്ട് മക്കളെയും ഭർത്താവിനെയും വിട്ട് ബൻചീ തായ്‌ലൻഡിലേക്ക് മടങ്ങി പോയോ…?? അതോ ബോയ് സ്കൗട്ട് റാഞ്ചിലെ ഈ കുഴിമാടത്തിൽ കണ്ടെത്തിയത് ബൻചിയുടെ മൃതശരീരത്തിൻ്റെ അവശിഷ്ടങ്ങൾ തന്നെയാണോ.. ഉത്തരങ്ങൾ ഉറങ്ങി കിടക്കുന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്ന ആ തലയോട്ടിയിലും ഫോറൻസിക് സയൻസിൻ്റെ അതി നൂതനമായ ഒരു കണ്ടുപിടുത്തമായ “സ്കൾ ഫോട്ടോഗ്രാഫ് സൂപ്പർഇമ്പോസിഷൻ” (Skull Photogarph Superimposition) എന്ന ടെക്നോളജിയിലും ആണ്.

 

ഇതിനായി പോലീസ് ബൻചീയുടെ ഒരു ഫോട്ടോ ഭർത്താവ് റിച്ചാർഡിൽ നിന്ന് ശേഖരിച്ച് കൊളറാഡോ യൂണിവേഴ്സിറ്റിയിലുള്ള ആന്ത്രാപോളജി ഡിപ്പാർട്ട്മെൻ്റ്ലേക്ക് അയച്ചു. കൂടാതെ താരതമ്യത്തിനായി ജോർജിയയിൽ കാണാതായ മറ്റൊരു ഏഷ്യൻ സ്ത്രീയുടെ ഫോട്ടോയും അവർ ഉൾപ്പെടുത്തി.

 

അന്ന് ഫോട്ടോഗ്രാഫിക് വർക്കുകൾ നടത്തിയത് മരണപ്പെട്ട മൈക്കിൾ ചാർണി എന്ന ലോക പ്രശസ്തനായ ഫോറൻസിക് ആന്ത്രോപോളജിസ്റ്റ് ആയിരുന്നു.

 

അദ്ദേഹം ഫോട്ടോയിൽ ഉള്ള മുഖത്തിൻ്റെ പോസിന് സമാന രീതിയിൽ തലയോട്ടിയുടെ ഫോട്ടോ എടുക്കുകയും യഥാർത്ഥ ഫോട്ടോക്ക് മുകളിൽ തലയോട്ടിയുടെ ഫോട്ടോ ഒരു ലെയർ പോലെ ഒപ്പാസിറ്റി കുറച്ച് വച്ച് പരീക്ഷിക്കുകയും ചെയ്തു. ജോർജിയയിൽ കാണാതായ പെൺകുട്ടിയുടെ മുഖവുമായി തലയോട്ടി ഒത്തുപോയില്ല. പക്ഷേ ബൻചീ നൈഹൗസിൻ്റെ മുഖവുമായി ആ തലയോട്ടി കൃത്യമായി യോജിച്ചു. നെറ്റിയും താടി എല്ലുകളും മൂക്കും കണ്ണും കവിൾ എല്ലുകളും എല്ലാം കൃത്യമായി മാച്ച് ആയി.

 

ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചതോടെ പോലീസ് തങ്ങളുടെ അന്വേഷണം റിച്ചാർഡ് നൈഹൗസിലേക്ക് തിരിച്ച് വിട്ടു. തൻ്റെ ഭാര്യയുടെ തിരോധാനത്തെ കുറിച്ച് തങ്ങളോട് പറയുന്നതിനേക്കാൾ കൂടുതൽ റിച്ചാർഡ്ന് അറിയാം എന്ന് പോലീസ് സംശയിച്ചു.

 

അവരുടെ സുഹൃത്തുക്കൾ പറഞ്ഞത് പ്രകാരം റിച്ചാർഡും ബൻചീയും തമ്മിൽ അത്ര നല്ല ഒരു ദാമ്പത്യം അല്ലായിരുന്നു എന്നും അവർ തമ്മിൽ അടിക്കടി വഴക്ക് പതിവായിരുന്നു എന്നും പോലീസ് മനസ്സിലാക്കി. ഇതിന് പുറമെ മറ്റൊരു അസ്വാഭാവിക സംഭവം പോലീസ് കണ്ടെത്തി. ബൻചീയുടെ മൃത ശരീരം കണ്ടെത്തിയ ബോയ് സ്കൗട്ട് റാഞ്ചിലെ ഒരു ലീഡർ ആയിരുന്നു റിച്ചാർഡ്. അയാൾ ഇടക്കിടെ ക്യാമ്പ് ചെയ്യാറുള്ളത് ബൻചീയെ കണ്ടെത്തിയ അതെ സ്ഥലത്ത് തന്നെ ആയിരുന്നു.

 

മാസങ്ങളായി തങ്ങളെ ചുറ്റിച്ചു കൊണ്ടിരിക്കുന്ന വലിയ ഒരു രഹസ്യത്തിൻ്റെ ചുരുൾ പോലീസുകാർക്ക് മുന്നിൽ തെളിയുകയായിരുന്നു.

 

ശാസ്ത്രീയ തെളിവുകൾ മുൻനിർത്തി ചോദ്യം ചെയ്തപ്പോൾ റിച്ചാർഡ് നൈഹൗസ് ഒടുവിൽ കുറ്റ സമ്മതം നടത്തി. ഇതിന് പുറമെ അന്നെ ദിവസം നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളുടെ കൃത്യമായ വിവരവും അയാൾ തുറന്നു പറഞ്ഞു…

6 Comments

  1. ??????????

  2. Superb, need more more incidents..???. Waiting for it

  3. Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??

  4. എല്‍സ,
    Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.

    പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.

    Forensic വിഭാഗത്തോട് ഒരുപാട്‌ കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

    ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.

    ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

  5. Superb ???
    Nalla research undennu manassilaayi
    Veendum ezhuthuka

Comments are closed.