സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

 

ആദ്യം തന്നെ റീ കൺസ്ട്രക്ഷൻ ചെയ്യുന്ന വ്യക്തി ലാറ്റക്സ് ഉപയോഗിച്ച് യഥാര്ത തലോയിട്ടിയുടെ ഒരു മോൾഡ് (ഘടന/ആകൃതി) ഉണ്ടാക്കി എടുക്കും. മോൾഡിൻ്റെ നിർമ്മാണം കഴിഞ്ഞാൽ ഉടനെ തലയോട്ടി പോലീസിന് തിരികെ നൽകാൻ സാധിക്കും. തുടർന്ന് പ്ലാസ്റ്റർ ഉപയോഗിച്ച് ലാറ്റക്സിൽ നിന്ന് തലയോട്ടിയുടെ ഒരു കാസ്റ്റ് നിർമ്മിക്കും. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക തരം കളിമൺ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് മുഖത്തിൻ്റെ മാംസളമായ ഭാഗങ്ങൾ തലയോട്ടിയിൽ നിർമ്മിക്കും. പ്ലാസ്റ്റിക്ക് കണ്ണുകൾ നേത്ര ഗോളത്തിൽ കൃത്യമായി ഘടിപ്പിക്കും ഫൈനൽ ടച്ച് എന്ന വണ്ണം മൂക്കും ചുണ്ടും കൺപോളകളും നിർമ്മിക്കും. സ്ത്രീ, പുരുഷൻ, നിറം, പ്രായം എന്നിവ അടിസ്ഥാനമാക്കി ഓരോ വ്യക്തിയുടെയും മുഖത്തിൻ്റെ ഘടന കൃത്യമായി പഠിച്ച ശേഷമാണ് ഈ പ്രക്രിയ നടത്തുന്നത്. ഇവിടെ അജ്ഞാത സ്ത്രീ ഏഷ്യൻ ആണെന്ന് ഉള്ളത് കൊണ്ട് മുഖത്തിന് കറുത്ത വിഗ്ഗ് ഉപയോഗിച്ച് മുടിയും നൽകി.

 

ഇപ്പോഴും ഈ സ്ത്രീ ആരാണെന്ന് അറിയില്ലെങ്കിലും പോലീസിന് ഒരു സുപ്രധാന ആയുധം ലഭിച്ചു. ഈ മുഖം കാണുന്ന ആർക്കെങ്കിലും ഈ സ്ത്രീയെ തിരിച്ചറിയാൻ ആവും എന്നവർ വിശ്വസിച്ചു.

 

പോലീസ് അടുത്തുള്ള പത്രങ്ങളിലും ടിവി സ്റ്റേഷനുകളിലും ഈ മോഡലിൻ്റെ ഫോട്ടോകൾ നൽകി. ആരെങ്കിലും ഈ മോഡൽ കണ്ട് ഈ സ്ത്രീയെ തിരിച്ചറിയും എന്ന പ്രതീക്ഷയോടെ അവർ കാത്തിരുന്നു. പക്ഷേ അവരുടെ കാത്തിരിപ്പിന് ഫലം കാണാൻ കേവലം 3 ദിവസം മാത്രമേ വേണ്ടി വന്നുള്ളൂ..

??????????

 

ടിവിയിൽ ഈ പ്രോഗ്രാം കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു വില്ലിപോൺ കോക്സ് എന്ന സ്ത്രീ.. അവർ ഉടൻ തന്നെ തൻ്റെ ഭർത്താവിനെ ഫോൺ ചെയ്ത് താൻ കണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞു. തൊട്ടടുത്ത് ഉള്ള ന്യൂസ് പേപ്പർ എടുത്ത് നോക്കിയ അവരുടെ ഭർത്താവ് കാർമണും ഈ മോഡലിൻ്റെ ഫോട്ടോ കാണുകയും തിരിച്ചറിയുകയും ചെയ്തു.

 

കോക്സ് ദമ്പതികൾ പോലീസിനോട് പറഞ്ഞത് പ്രകാരം ഈ സ്ത്രീ അവരുടെ വീടിനടുത്ത് താമസിച്ചിരുന്ന 33 വയസ് പ്രായമുള്ള ബൻചീ നൈഹൗസ് ആണെന്നും കഴിഞ്ഞ 5 വർഷമായി അവരെ തങ്ങൾ കണ്ടിട്ടില്ല എന്നുമാണ്.

 

ദമ്പതികൾ പറഞ്ഞത് പ്രകാരം ബൻചീ തൻ്റെ ഭർത്താവ് റിച്ചാർഡിനെ വിട്ട് തൻ്റെ സ്വദേശമായ തായ്‌ലൻഡിലേക്ക് മടങ്ങി പോയി എന്നാണ്.

 

പോലീസ് ഈ വിവരം റിച്ചാർഡിനോട് പറഞ്ഞപ്പോൾ, തൻ്റെ വീടിൻ്റെ 100 മൈൽ അകലെ നിന്ന് കണ്ടെത്തിയ ഈ അജ്ഞാത തലയോട്ടി തൻ്റെ ഭാര്യ ബൻചീയുടെത് ആണെന്ന് അദ്ദേഹം വിശ്വസിച്ചില്ല.

 

റിച്ചാർഡ് പറഞ്ഞത് പ്രകാരം, ബൻചീ തായ്‌ലൻഡിൽ ഉള്ള തൻ്റെ കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും താൻ തിരികെ പോവുകയാണ് അതിനാൽ തനിക്ക് ഡിവോഴ്സ് വേണം എന്നും അദ്ദേഹത്തോട് പറഞ്ഞു. റിച്ചാർഡ് സ്വയം ബൻചീയെ സെൻ്റ് ലൂയിസ് എയർപോർട്ടിലേക്ക് കാറിൽ കൊണ്ടുപോയി എന്നും വിമാനം കയറ്റിവിട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാനമായി താനും തൻ്റെ കുട്ടികളും അവളെ കണ്ടത് അന്നാണെന്നും പിന്നീട് ഒരിക്കലും അവളിൽ നിന്ന് ഒരു വിവരവും ലഭിച്ചില്ല എന്നും അയാൾ പറഞ്ഞു.

 

അവരുടെ അയൽവാസികളും ബൻചീ അവരോട് താൻ തായ്‌ലൻഡിലേക്ക് തിരികെ പോവുകയാണ് എന്ന് പറഞ്ഞിരുന്നതായി സമ്മതിച്ചു.

 

കുഴിമാടത്തിൽ നിന്നും കണ്ടെത്തിയ അജ്ഞാത സ്ത്രീ യഥാർത്ഥത്തിൽ ബൻചീ തന്നെ ആണെങ്കിൽ എന്തുകൊണ്ടാണ് തായ്‌ലൻഡിൽ ഉള്ള അവളുടെ കുടുംബം ഈ 5 വർഷത്തിനിടയിൽ ഒരിക്കൽ പോലും അവളെ കാണാൻ ഇല്ല എന്ന് റിപ്പോർട്ട് ചെയ്യാത്തത്. ഉത്തരതിനായി പോലീസ് ഉദ്യോഗസ്ഥർ ഒരിക്കൽ കൂടി ഫോറൻസിക് സയൻ്റിസ്റ്റ്മാരോട് തങ്ങൾ കണ്ടെത്തിയ അസ്ഥികൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

?????????

6 Comments

  1. ??????????

  2. Superb, need more more incidents..???. Waiting for it

  3. Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??

  4. എല്‍സ,
    Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.

    പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.

    Forensic വിഭാഗത്തോട് ഒരുപാട്‌ കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

    ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.

    ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

  5. Superb ???
    Nalla research undennu manassilaayi
    Veendum ezhuthuka

Comments are closed.