ശ്രുതി [രാഗേന്ദു] 262

ശ്രുതി

Author : രാഗേന്ദു

 
ചുമ്മ ഇരുന്നപ്പോൾ എഴുതിയതാണ്.. എത്രത്തോളം നന്നാവും എന്നൊന്നും അറിഞ്ഞൂട.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്നേഹത്തോടെ..❤️

വേറെ എന്താ അപ്പോ വായ്ച്ചോള്ളു

ശ്രുതി

ശ്രുതി ❣️

പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്..

“ഈശ്വരാ.. സമയം മൂന്നര ആയല്ലോ.. ഭാഗ്യം കണി ഒക്കെ ഇന്നലെ തന്നെ ഒരുക്കി വച്ചത് കൊണ്ട് കോഴപമില്ല..”

അവൾ അതും പറഞ്ഞ് നേരെ ചെന്ന് പൂജ മുറിയിൽ പോയി കണി കണ്ടു… കണ്ണനെ നോക്കി കൈ കൂപ്പി തൊഴുതു..

എന്നിട്ട് അവൾ നേരെ പോയി കുളിച്ച് അധികം ഇട്ടിട്ടില്ലാത് ഒരു ചുരിദാർ എടുത്ത് ഇട്ടു..

നേരെ അവൾ അവളുടെ ഭർത്താവിൻ്റെ അടുത്തേക്ക് പോയി..

അവളുടെ ഏട്ടന് ദേഷ്യം മൂക്കിൻ തുമ്പത്താണ് .. അപ്പോ ഉറക്കത്തിൽ വിളിച്ച് ശല്യപ്പെടുത്തിയാൽ ഉള്ള അവസ്ഥ..

വിളിക്കണോ വേണ്ടയോ എന്ന് വരെ അവൾക്ക് തോന്നിപോയി.. പിന്നെ രണ്ടും കല്പിച്ച് അങ് വിളിച്ചു..

“ഏട്ടാ.. കണി കാണുന്നില്ലെ.. എഴൂനേറ്റ് വരു..”
ഒരു വിറയോടെ ആണ് അവൾ അയാളെ വിളിച്ചത് ..

ഒരു അനക്കവും ഇല്ല..

അവൾ അപ്പുറത്ത് കിടക്കുന്ന അവളുടെ കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി അവന് കണി കാണിച്ച് കൊടുത്തു.. കൃഷ്ണൻ്റെ വിഗ്രഹവും, കണികൊന്നയും, കണി വെള്ളരിയും, പല വിധ പഴങ്ങളും ,കസവ് മുണ്ടും ഒക്കെ കണ്ട് ആ കുഞ്ഞി മുഖത്ത് ചിരി വരുന്നത് അവൾ ഒരു ചിരിയോടെ നോക്കി.. എന്നിട്ട് അവന് ഒരു ഉമ്മ കൊടുത്തു..

“അമ്മ.. ഇനിച്ച് ഉറക്കം വഞ്ഞു..”
അവൻ കണ്ണ് തിരുമ്മി കൊണ്ട് അവളോട് ചിണുങ്ങി..

“അമ്മേടെ കുട്ടി ഉറങ്ങികൊളുട്ടോ..”

134 Comments

  1. ?? ? ? ? ? ? ? ? ??

    ????????

    1. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കുണ൦ അതാണ് ആദ്യം പഠിക്കേണ്ടതു൦
      ഈ കൂട്ടത്തിൽ തന്നെ ഉണ്ടാകും കഥ വായിച്ചു Cmnt ഇട്ടു വലിയ വീരവാധ൦ പറയുന്ന ആൾക്കാർ വീട്ടിൽ നേരെ തിരിച്ചു൦
      ഒരു കണക്കിൽ മാതാപിതാക്കൾ തന്നെ ആണ് കാരണം kalyana prayam ആയാൽ ആരെങ്കിലും ഏൽപ്പിക്കുക പെണ്ണിന്റെ വാക്കിലും വില ഇല്ല.
      Enik ippo age 18 aann. എന്നെ കൊണ്ട് ആവുന്നത്ര രീതിയിൽ പെണ്ണുങ്ങളെ ബഹുമാനിക്കു൦. ഈ കഥ വായിച്ചിട്ടു enkilum ബുദ്ധി വെച്ചാ മതിയായിരുന്നു

      1. അതെ.. എന്തായാലും കഥ ഇഷ്ടമായതിൽ സന്തോഷം..
        സ്നേഹം ബോസ്കോ❤️

  2. ഇന്ദു, സൂപ്പർ ആയിട്ടുണ്ട്.. ഒരുപക്ഷെ ഏറ്റവും കൂടുതൽ ഇന്ത്യൻ സ്ത്രീകൾ ആണ് മുതലെടുപ്പിനു ഇര ആകുന്നത്… അതിന് എങ്ങനെയാ.. ചെറുപ്പം മുതലേ വീട്ടിൽ അമ്മമ്മാർ തന്നെ പറയും നീ വേറെ ഒരു വീട്ടിൽ പോയി വച്ച് ഉണ്ടാക്കി കൊടുക്കേണ്ടത് ആണ് എന്ന്.. സത്യത്തിൽ ചിലർ കല്യാണം കഴിക്കുന്നത് വീട്ടുജോലിക്കാരിയെ പൈസ കൊടുക്കാതെ കിട്ടാൻ ആണോ എന്ന് തോന്നാറുണ്ട്..
    സമൂഹം ആണ് മാറേണ്ടത്.. ആ മാറ്റം ആണിൽ നിന്നും അല്ല.. പെണ്ണിൽ നിന്നും തുടങ്ങണം.. അല്ലെങ്കിൽ അത് കണ്ടു വളരുന്ന മക്കൾ അതുപോലെ തന്നെ അവരുടെ ഭാര്യയോട് ചെയ്യും.. അത് ശ്രദ്ധിക്കേണ്ടത് അമ്മമാർ തന്നെ ആണ്…
    അവസാനം ചിന്തിച്ച പോലെ സ്ത്രീകൾ ചിന്തിച്ചിരുന്നു എങ്കിൽ ഒരു ദിവസം എങ്കിലും അഭിമാനത്തോടെ ജീവിക്കാം..
    നന്നായി എഴുതീട്ടോ.. ഒരുപാട് സ്നേഹം.. ❤️

    1. അതെ ഇതിൽ പറഞ്ഞിരിക്കുന്നത് ഒക്കെ ശരിയാണ് . മാറ്റം വരേണ്ടത് പെണ്ണിൽ നിന്നും തന്നെ..
      ഒരുപാട് സ്നേഹം❤️

  3. സുജീഷ് ശിവരാമൻ

    ?????????? നന്നായിട്ടുണ്ട്…

    1. സ്നേഹം❤️

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤?

  5. ഇങ്ങനെ ഉള്ളവന്മാർ ഒരിക്കലും കല്യാണം കഴിക്കരുത്…. വെറുതെ ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കാൻ ആയിട്ടു… നീണ്ട 5 വർഷം വേണ്ടി വന്നു അവൾക്ക് ഒന്ന് പ്രതികരിക്കാൻ…… എല്ലാം സഹിച്ചു ജീവിക്കാൻ മാത്രമാണ് പെണ്ണിന്റെ ജീവിതം എന്നത് തെറ്റായ ധാരണ ആണ്.. പ്രതികരിക്കണ്ട സമയത്ത് പ്രതികരിക്കണം…

    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതുവാൻ സാധിക്കട്ടെ…. ഏച്ചി….

    സ്നേഹത്തോടെ :virus

    ❤??❤

    1. അതെ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം.. പക്ഷേ അത് ചെയ്യുന്നില്ല പലരും
      സ്നേഹം❤️

  6. ഏക - ദന്തി

    എജ്ജാതി സാധനം മാളേ … നീ തകർത്തു കളഞ്ഞില്ല .. ഒറ്റ വക്കിൽ പറയുകയാണെങ്കിൽ

    ” you just made it simple, Mass yet Class ”

    തോനെ ഹാർട്സ്

    1. സ്നേഹം ദന്തി.. ❤️

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nalle valiya comment tharatto eppo mood ella .. ❤

    1. ശരി

  8. ഹെന്റമ്മേ.. തീ..!!

    അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീയിതാ തീയായി തൂലികയില്‍ പടര്‍ന്നിരിക്കുന്നു..!!

    പച്ചയായ അനുഭവങ്ങളും തുളഞ്ഞിറങ്ങുന്ന സത്യങ്ങളുമാവിഷ്കരിക്കപ്പെടുമ്പോഴാണ് യഥാര്‍ത്ഥ “എഴുത്ത്” പിറക്കുന്നത്.. അതിലേക്കടുക്കുന്ന ചേച്ചിയ്ക്കു പ്രണാമങ്ങള്‍..

    എന്നാലുമൊന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍, കുറച്ചുകൂടി “അനുഭവിപ്പിക്കല്‍” എഴുത്തില്‍ വിതറാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഈ കഥ (?) വേറൊരു തലത്തിലെത്തുമായിരുന്നു..!!

    പിന്നെ കുറച്ചൊന്നതിഭാവുകത്ത്വവല്‍ക്കരിച്ചോ..? ഇത്രയ്ക്കു തരംതാണ ഒരു ഭര്‍ത്താവ് ഈകാലത്തും ഉണ്ടാവുമോന്നൊരു സംശയം.. ഇനി ഉണ്ടെങ്കില്‍ തന്നെ അതിലൊരു വ്യക്തമായ പങ്ക് ഈ ഭാര്യയുടെ പക്കല്‍ നിന്നും ഉണ്ടാവേണ്ടതല്ലേ എന്നൊരുള്‍വിളി.. ആറുവര്ഷം ആയിട്ടും ആ സ്വഭാവം മാറ്റിയെടുക്കാനാവാത്തത് ഭാര്യയുടെ കഴിവുകേടുകൊണ്ടുകൂടിയല്ലേ എന്നോരാത്മപരിശോധന..!!

    എന്തായാലും സ്ത്രീയുടെ ആത്മസംഘര്‍ഷങ്ങള്‍ ഒരു പെണ്ണു തന്നെയെഴുതുമ്പോഴുള്ള ആ ഫീല്‍ ഉണ്ടു കഥയില്‍.. അവളുടെ ധാര്‍മിക രോഷവും അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ഉള്ളുതുളഞ്ഞ പ്രതിഷേധവും കഥയില്‍ വരഞ്ഞുകിടക്കുന്നു..!!

    സ്വത്വത്തെ ഉയര്‍ത്തിപ്പിടിയ്ക്കാനുള്ള, തങ്ങള്‍ക്കു കൂടിയുള്ള ലോകത്തില്‍ തങ്ങള്‍ക്കവകാശപ്പെട്ടത്‌ നേടിയെടുക്കാനുള്ള സമരങ്ങളില്‍ ഇങ്ങനത്തെ രചനകള്‍ മുന്നിലണിനിരക്കട്ടെ..!!

    1. ഇനിയും കൂടുതൽ അനുഭവം പറഞാൽ ചെലപ്പോ ശരിയാവില്ല.. അത്കൊണ്ടാ ചുരുക്കത്തിൽ പറഞ്ഞ് പോയത്..

      ഇഷ്ടപെട്ടതിൽ സന്തോഷം ❤️

  9. DoNa ❤MK LoVeR FoR EvEr❤

    Evideyokkeyo oru neetalulla pole….

    1. സ്നേഹം ഡോണ❤️

  10. ??????????????

  11. Mridul k Appukkuttan

    ?????

  12. നിധീഷ്

  13. ഒരാൾ പറഞ്ഞുവിട്ടതനുസരിച്ചാണ് ഇവിടെയെത്തിയത്. ആരാണെന്ന് അറിയാമല്ലോ.
    കഥയാണെന്ന് തോന്നിയില്ല അതുകൊണ്ടാണ് അവസാനഭാഗം അല്പം വേഗത്തിലാക്കിയതെന്ന് മനസിലായി. അത് ഭാവിയായി കരുതാമല്ലേ? ഞാനായിരുന്നു ആ സ്ഥാനത്തെങ്കിൽ അവനെ ഞാൻ കൊല്ലാതെകൊല്ലുമായിരുന്നു. അനുഭവിപ്പിച്ചിട്ടേ വിടുകയുള്ളു ??
    സ്ത്രീക്ക് ഉള്ള ധൈര്യം വേറെയാർക്കുമില്ല എന്ന വസ്തുതയിലുറച്ചു നിന്നുകൊണ്ട് തന്നെ പറയട്ടെ, നന്നായിരുന്നു.
    With Respect & Love, Bernette

    1. അറിയാം❤️..
      ഭാവി ആയി മാറും എന്ന് പ്രതീക്ഷിക്കുന്നു..
      എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷേ ഇവിടെ എനിക്ക് അതിനു കഴിയുന്നില്ല..
      With love and Respect ഇന്ദു

  14. E kalathum inganea ulla bharthakkanmar undu.
    Adhu bangiyai varchu katti.
    pakshe avasanam valare speed koodipoyo ennu samsayam.
    Endhayalum sambhavam adipoli

    1. സ്പീഡ് കൂടി എന്ന് എല്ലാവരും പറഞ്ഞു.. പക്ഷേ എൻ്റെ മനസ്സിൽ ആ ക്ലൈമാക്സ് മാത്രേ ഉണ്ടായിരുന്നുള്ളൂ..
      സ്നേഹം❤️

  15. കഥ പൊളി… അവസാനം ഓടിച്ചിട്ട്‌ തീർത്തു… എണ്ണി എണ്ണി പണി കൊടുത്തു നിർത്താരുന്നു… ❣️

    1. സ്നേഹം❤️

  16. അപരിചിതൻ

    ഇന്ദൂസ്..അത് പൊളിച്ച്..???

    മനുഷ്യന് ആദ്യം വേണ്ടത് മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനുള്ള മനസ്സാണ്..അതും കഴിഞ്ഞ് മതി സ്നേഹിക്കാനുള്ള മനസ്സ് പോലും എന്നാണ് ഞാന്‍ കരുതുന്നത്..ശരിയാണോ എന്നറിയില്ല..പ്രത്യേകിച്ച് പെണ്ണിനേയും, പൈതങ്ങളേയും വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ, പ്രവർത്തി കൊണ്ടോ നോവിക്കുന്നവരുടെ മനസ്സ് അത്രയും ദുഷിച്ചതായിരിക്കും..ഈ ലോകത്ത് ജീവിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നികൃഷ്ട ജന്മങ്ങൾ..

    ഇന്ദൂസ് എഴുതിയ ഈ കഥ ഒരുപാട് പേരുടെ ജീവിതം തന്നെ ആണ്..കൂടുതൽ പേരും ജീവിതകാലം മുഴുവന്‍ സഹിക്കുകയാണ് ചെയ്യുന്നത്‌..നിശബ്ദമായി..കണ്ണീരോടെ..താനെഴുതിയ ആ ധൈര്യം പലർക്കും ഉണ്ടാകാറില്ല..ആ ചിന്തയും, ധൈര്യവും ആണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത്..

    പിണക്കങ്ങളാകാം, വിമര്‍ശനങ്ങളാകാം, വഴക്കുകളാകാം, കുറ്റപ്പെടുത്തലുകളാകാം, ദേഷ്യപ്പെടലുകളാകാം, പക്ഷേ അതെല്ലാം അതെല്ലാം ഭാര്യയുടേയും, ഭര്‍ത്താവിന്റേയും സ്വകാര്യതകൾ ആയിരിക്കണം..ഒരു ദിവസത്തില്‍ കൂടുതൽ നീണ്ടു നില്‍ക്കുന്നതാകയുമരുത്..മറ്റുള്ളവരുടെ മുന്‍പില്‍ വിഴുപ്പലക്കാനുള്ളതുമാകരുത്..സ്വന്തം ഭാര്യയെ മുന്‍പില്‍ നിര്‍ത്താനും, അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യാത്തവർ നമ്മുടെ സമൂഹത്തോടും, പ്രത്യേകിച്ച് മക്കളോടും ചെയുന്നത് വലിയ തെറ്റാണ്..നാളെ നമ്മൾ ഇല്ലാതായാലും, അവള്‍ക്കു ഈ സമൂഹത്തില്‍ ധൈര്യത്തോടെ, തല ഉയര്‍ത്തി പിടിച്ചു ജീവിക്കാൻ കഴിയണം..അതിനവളെ പ്രാപ്തയാക്കണം..

    കല്യാണം കഴിച്ചെന്നു കരുതി പെണ്ണ് തന്റെ അടിമയാണെന്ന് കരുതുന്ന കുറെ എണ്ണം ആണ് ഇങ്ങനെ ഉള്ള അവസ്ഥകള്‍ക്ക് കാരണം..ഞാനടക്കമുള്ള ആൺസമൂഹം അതിൽ പൂര്‍ണമായി തെറ്റുകാരാണ്..നമ്മൾ തമാശ എന്ന് കരുതി പറയുന്ന പലതും സമൂഹത്തെ പല തെറ്റായ ചിന്തകളിലേക്ക് പോകുന്നതിലേക്ക് നയിക്കും..ഉദാഹരണത്തിന്, “നിനക്കിടെ എന്താ പണി..ചുമ്മാ വീട്ടിലെ കാര്യം നോക്കിയാല്‍ പോരെ”..ഒരു ദിവസം ആ ഒന്നുമല്ലാത്ത വീട്ടിലെ കാര്യങ്ങള്‍ ഒന്ന് ചെയ്തു നോക്കണം..അപ്പൊ മനസ്സിലാകും..(ഞാന്‍ ചെയ്തിട്ടു തന്നെ ആണ് കേട്ടോ പറയുന്നത്, അല്ലാതെ വെറുതെ വായ്ത്താളം അടിച്ചതല്ല)..ചെയ്യുന്നവരെ, അവര്‍ ആരായാലും, പൂവിട്ടു പൂജിക്കണം..!!??

    തെറ്റുകള്‍ സംഭവിക്കാം, മനുഷ്യനാണ്..പക്ഷേ, അത് ആവര്‍ത്തിക്കുന്നതാണ് ക്രൂരത..

    ഇന്ദൂസ്..ഇങ്ങനെ കാലിക പ്രസക്തമായ ഒരു വിഷയം എടുത്തു അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങള്‍..ഇനിയും എഴുതുക..എല്ലാവിധ ആശംസകളും..!!

    സ്നേഹം മാത്രം ❤❤??

    1. ഇതിന് എന്താ മറുപടി തര..
      ചുരുക്കം ചിലർ മാത്രമേ ഇങ്ങനെ ഉണ്ടാവൂ.. ഇതിലെ ഭർത്താവിനെ പോലെയും അത്പോലെ പ്രതികരിക്കാൻ അറിയാത്ത ഭാര്യയെ പോലെയും.. കഥയിൽ അവൾ പ്രതികരിച്ചു.. ജീവിതത്തിൽ എത്ര പേര് പ്രതികരിക്കാതെ ഇരിക്കുന്നു..
      സ്നേഹം❤️

      1. അപരിചിതൻ

        ????

        1. കമൻ്റിനു reply ചെറുതായി എന്ന് അറിയാം.. ഒന്നും കിട്ടാത്തത് കൊണ്ടാണ് ട്ടോ ക്ഷമിക്കുമല്ലോ❤️

          1. അപരിചിതൻ

            അതൊന്നും സാരമില്ല ഇന്ദൂസ്..എത്ര എഴുതി എന്നതില്‍ അല്ലല്ലോ..എന്തെഴുതി എന്നതില്‍ അല്ലേ..

            സ്നേഹം മാത്രം ❤

  17. ചെമ്പരത്തി

    ഇന്ദൂസേ…. കിടുക്കി…. കുറച്ച് കാലം മുൻപ് പലപ്പോഴും നമ്മുടെ മുൻപിൽ ഉണ്ടായിരുന്ന സാഹചര്യങ്ങൾ ആണിത്…..ഒരു പക്ഷെ ഇപ്പോഴും പലയിടത്തും തുടരുന്നതും….. പരസ്പര വിശ്വാസം, സ്നേഹം, കരുതൽ, പങ്കുവയ്പ് എന്നിവയെല്ലാം കൂടി ഒത്തു ചേർന്നാലെ ഒരു ദാമ്പത്യം വിജയിക്കൂ…. എത്ര സ്നേഹത്തിൽ പോകുന്ന ദമ്പതികൾ ആണെങ്കിലും അവർ തമ്മിൽ എപ്പോഴെങ്കിലും ചെറിയ ഒരു വാക്ക് വ്യത്യാസം എങ്കിലും ഉണ്ടായിട്ടുണ്ടാകും…. അതല്ല എങ്കിൽ അവർ തമ്മിൽ വെറും അഡ്ജസ്റ്മെന്റ് ലൈഫ് മാത്രമേ ഉണ്ടാകൂ എന്നാണ് എന്റെ വിശ്വാസം….
    എന്റെ അനുഭവത്തിൽ ഒരു പെണ്ണ് (70%)ആവശ്യപ്പെടുന്നത് പണമോ സൗന്ദര്യമോ ഒന്നും ആയിരിക്കില്ല…. അവൾക്കു വേണ്ടത്, അവളെ സംരക്ഷിക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരാളെ ആണ്…
    ഭർത്താവിന്റെ ചെറിയൊരു ചുംബനമോ, തലോടലോ, കെട്ടിപ്പിടുത്തമോ,
    ‘സാരമില്ല പോട്ടെടീ ‘
    എന്നൊരു വാക്കോ മതിയാകും അവളുടെ പരിഭവങ്ങൾ മാഞ്ഞു പോകാനും തന്റെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുവാനും….. പലപ്പോഴും അതില്ലാത്തതാണ് കുടുംബങ്ങളിലെ പ്രശ്നങ്ങൾക്ക് ഒരു വെടിമരുന്നാകുന്നത്…..

    പിന്നെ ഇന്ദൂസേ ഒരു ചെറിയ പരിഭവം ഉള്ളത് എന്താച്ചാൽ….. നല്ലപോലെ ഡെവലപ്പ് ചെയ്യാൻ കഴിയുന്ന ഒരു തീം ആയിരുന്നു…. അത് പെട്ടന്ന് അവസാനിപ്പിച്ചത് പോലെ ആയിപ്പോയി….. എങ്കിലും പരിഭവം ഇല്ല…. സ്നേഹം മാത്രം…❤❤??????????

    1. അതെ അവളുടെ മനസ്സ് മനസ്സിലാക്കി.. അവളെ ഒന്ന് സ്നേഹിച്ചാൽ മാത്രം മതി.. ഒരു കുന്നോളം സ്നേഹം അവൾ കൊടുക്കും
      സ്നേഹം❤️

  18. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. പ്രണയവും ഒപ്പം പിന്തുണയും പരസ്പരം മനസ്സിലാക്കലും ഉണ്ടായാല്‍ മാത്രമേ ദാമ്പത്യം അതിന്റെ ശരിയായ രീതിയില്‍ പോഷണം നേടുകയുള്ളൂ. രാഗേന്തു ഇഷ്ടം ❤

      1. സ്നേഹം❤️

  19. Wonderful story

    Avasathe bhagangal orupad ishtamayi prathikarikkan thamasikkunnathann ella prasnagaludeyum moolakaranam
    ❣️❣️❣️❣️❣️

    1. ബാഹുബലി..
      ഒരുപാട് സന്തോഷം ഇഷ്ടമായതിൽ ❤️

  20. ഏക - ദന്തി

    ഇന്ദുമുഖീ നീ തോനെ പേജുകൾ എഴുതികൂട്ടിയതോണ്ട് ഇനി വീട്ടിൽ പോയി വിശദമായി വായിക്കാം ….

  21. കഥ ഒരു ഫ്ലോയിൽ പോയി പെട്ടന്ന് അവസാനിപ്പിച്ചു… അവനങ്ങനെത്തന്നെ കിട്ടണം അല്ലെങ്കിൽ നന്നായിപ്പോയി എന്ന് വിചാരിക്കാവുന്ന ഒരു സന്ദർഭം വെക്കാമായിരുന്നു എന്ന് തോന്നി… സാധാരണ ഇത്തരം തീമിന്റെ അവസാനം ഒരു രോമാഞ്ചിഫിക്കേഷൻ ഫീൽ ഉണ്ടാവും.. അതുകൂടി വന്നിരുന്നേൽ കഥ പൊളിച്ചേനെ.. നായികയുടെ വിഷമവും വേദനയും ഫീൽ ചെയ്തു പക്ഷെ അവസാനത്തെ ജയം/സ്വാതന്ത്ര്യം അത്ര ഫീൽ ആയില്ല…

    പക്ഷെ ഇന്നത്തെകാലത്ത് ഇത്രയും പോയിട്ട് ഇതിന്റെ 10% സഹിക്കുന്ന സ്ത്രീകളുണ്ടോ എന്ന് സംശയമാണ്.. പ്രതേകിച്ച് കഥയിലെ നായിക വിദ്യാഭ്യാസമുള്ളവളാവുമ്പോൾ…

    Anyway good story ❤❤❤

    1. അപ്പു..
      ഒരുപാട് സ്നേഹം.. സന്തോഷം ഇഷ്ടപെട്ടതിൽ ❤️

  22. ഏക - ദന്തി

    3rd

Comments are closed.