വേട്ട – 5 26

Vetta Part 5 by Krishnan Sreebhadra

Previous Parts

”””’കുത്ത് കൊണ്ട ആഘാതത്തിൽ ബോധം പോയ മാധവേട്ടന്…

പക്ഷേ.

മുറിവത്ര ഗൗരവമുള്ളതല്ലായിരുന്നു.

രക്തം ധാരാളം വാർന്നു പോയി എങ്കിലും..

ആക്രമണത്തിന്..

ഒരു പ്രാഫഷണൽ ടച്ച് ഇല്ലാത്തതിനാലാണെന്ന് തോന്നുന്നു…

ആ പാവം രക്ഷപ്പെട്ടത്..

എന്നാലും ഇപ്പോഴും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്…

എല്ലാ കാര്യങ്ങളും കണാരേട്ടൻ ഓടി നടന്ന് ചെയ്യുന്നുണ്ട്…

കുത്തിയവന്റെ മാതാപിതാക്കൾ..

മാധവേട്ടന്റെ അരുകിൽ നിന്ന് മുതല കണ്ണീരൊഴുക്കുന്നുണ്ട്…

ഒരു ഉറുമ്പിനെ പോലും ഇതുവരെ ദ്രോഹിക്കാത്ത ഞങ്ങടെ മകന് ഒരു തെറ്റ് പറ്റി…

കിളുന്ത് പയ്യനല്ലെ..?

മധവേട്ടന് അവനോട് പൊറുത്തൂടെ..

ആശുപത്രി കാരുടെ പരാതി പ്രകാരം അന്വേഷണത്തിനെത്തിയ.പോസീസുകാരോട്…

പരാതിയില്ലെന്നറിയിച്ച്…..

മാധവേട്ടൻ ആ കുടുംബ ത്തിനോട് കനിവു കാട്ടി…

മകനിൽ മുളയ്ക്കുന്ന വിഷ വിത്തുകൾ മുളയിലേ നിങ്ങൾ നുള്ളിയില്ലെങ്കിൽ…

വരാനിരിക്കുന്ന കൊയ്ത്തുത്സവങ്ങൾ നിങ്ങളുടെ അടിവേരറുക്കും..

ഓർത്താൽ നന്ന്…