കൃഷ്ണ കുമാർ തുടർന്നു… “ഈ സഞ്ജയ്ക്ക്. മിലിയെ ഇഷ്ടമായിരുന്നു.. മിലി പ്രണയാഭ്യർത്ഥന അവഗണിച്ചതിന് അവരുടെ കല്യാണം മുടക്കാൻ ആയിരുന്നു ഇവർ പ്ലാൻ ചെയ്തത്… പക്ഷേ എന്തോ കൈവിട്ടു പോയി എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ അവർ ആരും ഇതിനെ പറ്റി ഗ്രൂപ്പിൽ പറഞ്ഞിട്ടില്ല. അരവിന്ദ് ആയിരുന്നു ഫോട്ടോ പ്രിൻ്റ് ചെയ്യാൻ അയച്ചു കൊടുത്തത്. ഒരു മനോജ് സ്റ്റുഡിയോ എന്ന് നമ്പറിൽ ആണ് അയച്ചിട്ടുള്ളത്. എല്ലാ ഡാറ്റയും ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്.. പിന്നെ ഈ ഫോൺ ഇത് അൺലോക് ചെയ്തെക്കുവാണ്.. ഡീറ്റെയിൽസ് ഒക്കെ നോക്കാം…”
“ഓകെ കൃഷ്ണകുമാർ.. താങ്ക്സ്”
ഞാൻ കാർത്തിയുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. “കാർത്തീ… നീ വേഗം തന്നെ പോയി വണ്ടിയെടുക്ക്.. നമ്മുക്ക് ലിൻസിൻ്റെ വീട്ടിലേക്ക് പോണം..”
“ശെരി സാർ…”
ഞങ്ങൾ ലിൻസിൻ്റെ വീട്ടിൽ ചെന്നപ്പോൾ അത് പൂട്ടിക്കിടക്കുന്നു. ഞങ്ങളും അടുത്ത വീട്ടിലേക്ക് പോയി…
അടുത്ത വീട്ടിൽ ഈ രാത്രി സമയത്ത് രണ്ടു പോലീസുകാർ വന്നപ്പോൾ അവർ ഞെട്ടിയപോലെയോ പേടിച്ച പോലെയോ എന്തോ ആയി നിൽക്കുന്നത് കണ്ട് ഞാൻ പറഞ്ഞു..
“ഹലോ ഞാൻ മിഥുൻ.. എ സി പി ആണ്.. ഒരു കാര്യം അറിയാൻ വന്നതാണ്…”
“ചോദിച്ചോളൂ സാർ..”
“അപ്പുറത്തെ വീട്ടിലെ ആളുകളൊക്കെ ഇവിടെ പോയി?”
“അവിടെ മൂന്നാല് മാസമായി ആളുകൾ ഇല്ല. അവിടുത്തെ പയ്യൻ തലക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. 4 മാസം മുന്നേ അവൻ്റെ ചേട്ടൻ അവനുമായി അമേരിക്കയിൽ പോയി…”
“അവരുടെ അച്ഛനും അമ്മയും?…”
അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…
ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു
നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
Iam waiting for next part
Thanks… Othiri sneham…
മിഥുൻ
കഥ നന്നായിട്ടുണ്ട്, waiting for the next part.
Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum
❤❤❤
❤️
❣️
❤️
❤
❤️
Good❣️❣️❣️
Thanks karthy