വിവാഹം 3 [മിഥുൻ] 180

“കാർത്തീ… വേഗം ഹോസ്പിറ്റലിൽ പോകാം… അനു വിളിച്ചു.. എന്തോ പ്രശ്നമുണ്ട്”

“ആഹ് സാർ…”

കാർത്തി വേഗം തന്നെ ആശുപത്രിയിലേക്ക് വണ്ടി വിട്ടു.

ആശുപത്രിയിൽ എത്തിയ ഞാൻ എന്താ എവിടെയാ എന്ന് പോലും ശ്രദ്ധിക്കാതെ നേരെ മിലി മോൾ കിടന്നിരുന്ന റൂമിലേക്ക് ഓടി…

ഞാൻ റൂമിൽ കയറി..

“അനുവേ.. എന്താടി കാര്യം… പറ”

“ഇച്ചായൻ തന്നെ നോക്ക് നമ്മുടെ മിലി മോളെ…”

ഞാൻ നോക്കിയിട്ട് എനിക്കൊന്നും മനസിലായില്ല… ഞാൻ ചെന്നു മിലിമോളുടെ അടുത്തിരുന്നു.

എൻ്റെ കയ്യിൽ ഒരു തണുത്ത സ്പർശം ഞാനറിഞ്ഞു… ഞാൻ ഒരു ഞെട്ടലോടെ തന്നെ ആയിരുന്നു എൻ്റെ കയ്യിലേക്ക് നോക്കിയത്… എൻ്റെ കയ്യിൽ പിടിച്ചു എൻ്റെ മിലി മോളുടെ കയ്കൾ… ആ കണ്ണുകളും എന്നെ തന്നെ നോക്കിയിരിക്കുന്നു. തല ചെറുതായി അനങ്ങുന്നുണ്ട്.

എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു… അത് എൻ്റെ മിലിമോളുടെ കയ്യിൽ വീണിരുന്നു..

ഇതെല്ലാം കണ്ട് നിറ കണ്ണുകളുമായി മാറി നിൽക്കുവയിരുന്നു അനു.

അപ്പോഴേക്കും കാർത്തി കയറി വന്നു. കാർത്തി എൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കാണുന്നത് ഇത് രണ്ടാമത്തെ തവണ ആണ്.

ഞങ്ങൾക്ക് പോകാൻ ദ്രിതി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വേഗന്നു തന്നെ അവിടെ നിന്നും ഇറങ്ങി..

കാർത്തി വേഗം തന്നെ രണ്ടു പേരെ ഹോസ്പിറ്റലിലേക്ക് അയച്ചു. അനു പോലും അറിയാതെ ആയിരുന്നു അവരെ അവിടെ നിർത്തിയിരിക്കുന്നത്
—-

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.