വിവാഹം 3 [മിഥുൻ] 180

“സഞ്ജയ്… നിൻ്റെ ഓരോ വാക്കിനും നിന്നെ  വേദനിപ്പിക്കാൻ ഉള്ളതും കൂടെ ഞാൻ ഇവനെ വേദനിപ്പിക്കും… ഒന്നുമറിയാത്ത നിൻ്റെ ഒക്കെ വീട്ടുകാരെ ദ്രോഹിക്കാൻ എനിക്ക് തോന്നുന്നില്ല. കൂട്ടുകാരൻ്റെ വേദന കാണുമ്പോൾ ഞാൻ അനുഭവിച്ചതിൻ്റെ പകുതിയെങ്കിലും നീ അറിയണം.”

സഞ്ജയ് ഒന്നും മിണ്ടാതെ വാവിട്ടു കരയുക മാത്രം ചെയ്തു…
—-

ഞാനും കാർത്തിയും കൂടെ. സൈബർ സെല്ലിൽ എത്തി.

ഞങ്ങളും കൃഷ്ണകുമാറിൻ്റെ അടുത്തെത്തി.

“ഹലോ എ സി പി മിഥുൻ… ആ തന്നിരുന്ന ഫോണിൽ കുറെ ഫോട്ടോസ് ഉണ്ട്… ഞാൻ നോക്കിയപ്പോൾ 6 മാസം മുന്നുള്ള കുറച്ച് ഫോട്ടോസ് കണ്ടു… അത് വാട്ട്സ്ആപ് ഇമേജസ് ആയിരുന്നു. ഞാൻ വാട്ട്സ്ആപ് പരിശോധിച്ചപ്പോൾ ഒരു ഗ്രൂപ്പ് കണ്ടു. ആ ഗ്രൂപ്പിൽ ആണ് ഈ ഫോട്ടോസ് കിടന്നത്…”

“ഇവിടെ… കാണിച്ചേ…”

“ഇതാ…”

ആ ഫോട്ടോസ് എനിക്ക് പരിചയം ഉള്ളത് ആയിരുന്നു. എൻ്റെ മിലിമോളുടെ കല്യാണത്തിന് ഞങ്ങളുടെ വകയിലെ അമ്മാവൻ കാണിച്ച ഫോട്ടോസ്…

എൻ്റെ ഫോട്ടോയിൽ നോക്കിയുള്ള നിൽപ് കണ്ട് കാർത്തി ചോദിച്ചു.. “എന്ത് പറ്റി സാർ..”

“കാർത്തീ.. ഇത് ലിൻസ് ആണ്. എൻ്റെ മിലിമോളുമായി കല്യാണം നടക്കേണ്ട പയ്യൻ…”

കൃഷ്ണ കുമാർ അത് കേട്ട് പറഞ്ഞു… “സാർ ഇത് ഇവർ ക്രീയേറ്റ് ചെയ്തതാണ്… ഇവർ നാലുപേരും ഉള്ള വാട്ട്സ്ആപ് ഗ്രൂപ്പിൽ അതെല്ലാം പറഞ്ഞിട്ടുണ്ട്… വിദഗ്ധമായി അവർ ലിൻസിന് പണി കൊടുത്തതാണ്…”

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.