വിവാഹം 3 [മിഥുൻ] 181

“നിങ്ങൾക്ക് സൈബർസെൽ വരെ ഒന്ന് വരാൻ പറ്റുമോ.. ഈ കേസിനെ പറ്റി എന്ന് പറയാൻ പറ്റില്ല, പക്ഷേ ഈ 4 പേരും ക്രിമിനൽസ് ആണ്.”

“ഞാൻ മിഥുൻ സാറിനോട് സംസാരിച്ചിട്ടു വിളിക്കാം.”

എൻ്റെ പേര് പറഞ്ഞത് കൊണ്ട് തന്നെ ഞാൻ കാർത്തിയെ ശ്രദ്ധിച്ചു.

“സാർ, സൈബർ സെല്ലിൽ നിന്ന് കൃഷ്ണകുമാർ ആണ് വിളിച്ചത്. നമ്മളൊന്നും അവിടെ വരെ ചെല്ലമോ എന്ന് ചോദിച്ചു. ഈ 4 പേരും ക്രിമിനൽസ് ആണെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.”

“അങ്ങനെ അവർ പറയണം എങ്കിൽ എന്തെങ്കിലും കാര്യം കാണും. നമ്മുക്ക് ഉടൻ തന്നെ പോകാം… അവിടെ വിളിച്ചു പറഞ്ഞെക്കൂ…”

“ഓകെ സാർ”

കാർത്തി അവിടെ വിളിച്ചു പറഞ്ഞിട്ട് വേഗം വണ്ടി സൈബർസെല്ലിലേക്കുള്ള റോഡിലേക്ക് തിരിച്ചു.

—-
ക്ഷീണം കാരണം മയങ്ങിപ്പോയ സഞ്ജയ് അമലിൻ്റെ അതിവേദനയിലുള്ള അലർച്ച കാരണം ആയിരുന്നു.

അമലിൻ്റെ കയ്യിലെ ഓരോ വിരലുകളും ചൂടാക്കിക്കൊണ്ടായിരുന്നു അവൻ അമലിനെ വേദനിപ്പിച്ചുകൊണ്ടിരുന്നത്.

അമലിൻ്റെ അലർച്ച കേട്ട് സഞ്ജയ് കരഞ്ഞു കൊണ്ട് പറഞ്ഞു. “നിന്നെ ദ്രോഹിക്കണം എന്ന് ഞങ്ങൾക്കില്ലായിരുന്നു. അതു മുടക്കണം എന്ന് മാത്രം ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ അത് ഇത്ര വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും എന്ന് ഞങ്ങളും കരുതിയില്ല.

സഞ്ജയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം നിന്ന അവൻ കയ്യിൽ കിട്ടിയ ചുറ്റിക എടുത്താണ് മറുപടി പറയാൻ പോയത്.

അവൻ ആ ചുറ്റിക സഞ്ജയ്യുടെ നേരെ എടുത്തെങ്കിലും അവനെ ഒന്നും ചെയ്തില്ല.

അതേ പോലെ ആ ചുറ്റിക അമലിൻ്റെ കാലിൽ വീണു. അമൽ വേദന കൊണ്ട് അലറി.

13 Comments

  1. അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…

  2. ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു

    നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
    Iam waiting for next part

    1. Thanks… Othiri sneham…

      മിഥുൻ

  3. കഥ നന്നായിട്ടുണ്ട്, waiting for the next part.

    1. Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum

  4. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. ❤️

    1. ❤️

    1. ❤️

      1. Good❣️❣️❣️

        1. Thanks karthy

Comments are closed.