സർവീസിൽ കേറിയിട്ട് 4 വർഷം ആയി എങ്കിൽ പോലും ഇതുവരെ ഈ പോലീസ് യൂണിഫോമിൽ ഉള്ള ഒരു പ്രിയപ്പെട്ട സഹപ്രവർത്തകനെ എനിക്ക് കിട്ടിയിട്ടില്ല. കാർത്തി ഒഴികെ.
ഞങ്ങൾ പരിചയപ്പെട്ടു രണ്ടു മാസം ആയതെ ഉള്ളൂ.. പിന്നെ എങ്ങനെ ഇത്ര പരിചയം ആയി എന്നാണോ?.. പേഴ്സണൽ ആയിട്ടല്ല പരിചയം. രണ്ടു സഹപ്രവർത്തകർ… കണ്ട അന്ന് മുതൽ സാർ എന്ന് വിളിച്ചു എൻ്റെ കൂടെ എല്ലാ കേസിലും ഒരു നല്ല അന്വേഷകൻ ആയി കൂടെ നിന്ന ആളാണ് കാർത്തി.
ഒരു ഡീറ്റെയിൽസ് വേണം എന്ന് പറഞ്ഞാൽ എല്ലാം കൃത്യമായി അന്വേഷിച്ചു കൊണ്ട് വരുന്ന നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ…
ആളൊരു ചൊങ്കൻ ആണ്. ക്ലീൻ ഷേവ്.. ജിം ബോഡി. യൂണിഫോമിൽ കണ്ടാൽ ഒരു പുലിയെ പോലെ ഇരിക്കും…
എല്ലാത്തിലും കാർത്തിയുടെ സ്മാർട്നസ് തന്നെ ആണ് ഞാൻ കൂടെ കൊണ്ട് നടക്കാൻ കാരണവും…
—-
ഞങ്ങൾ നേരെ പോയത് ഫോറൻസിക് ഡിപ്പാർട്ട്മെൻ്റിൽ ആണ്. അവിടെ രാജീവിൻ്റെ ഫോൺ കൊടുത്തിട്ടുണ്ടായിരുന്നു.
ഞാൻ നേരെ അലൻ്റെ അടുത്തേക്കാണ് പോയത്… അലൻ എൻ്റെ ബാല്യകാലം മുതൽ ഉള്ള സുഹൃത്ത് ആണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞങൾ ഒന്നിച്ചായിരുന്നു. ഇപ്പോഴും നല്ല കൂട്ടുകാർ തന്നെ
“അലൻ സാറേ.. എന്തുവായി?.. എന്തെങ്കിലും അപ്ഡേറ്റെസ്?”
“മിഥുനേ… ഇതിൽ ഒന്നുമില്ലായിരുന്നു. ഒരു ഫിംഗർ പ്രിൻ്റ് പോലും ഇല്ല. യൂസ് ചെയ്ത ആളിൻ്റെ പോലും ഫിംഗർ പ്രിൻ്റ് പതിഞ്ഞിട്ടില്ല. ഇത് ക്ലീൻ ചെയ്തു എന്നാണ് തോന്നുന്നത്.”
അടുത്ത part upload cheythittund.. tuesday പറഞ്ഞിരുന്നെങ്കിലും nalathekkinu വരും എന്ന് പ്രതീക്ഷിക്കാം…
ഞാൻ ആദ്യം വായിച്ചത് തേർഡ് പാർട്ടാണ്. പിന്നെ ഇന്ട്രെറർസ്റ് ആയി. Balance പാർട്ടും വായിച്ചു
നീ pwoliyanu സ്റ്റോറി എനിക്ക് ishtapedu. Tuesday upload ചെയ്യും എന്ന് പറഞ്ഞപ്പോൾ കൂടുതൽ സന്തോഷം
Iam waiting for next part
Thanks… Othiri sneham…
മിഥുൻ
കഥ നന്നായിട്ടുണ്ട്, waiting for the next part.
Next part ezhuthi thudangi. Mikkavaarum Tuesdayilekku upload cheyyum
❤❤❤
❤️
❣️
❤️
❤
❤️
Good❣️❣️❣️
Thanks karthy