വിദൂരം…II{ശിവശങ്കരൻ} 72

“മ്… എന്നാ കേട്ടോ, ഏട്ടൻ 7ആം ക്ലാസ്സിൽ പഠിക്കുമ്പോഴാ, ആ UP സ്കൂളിൽ അവരുടെ അവസാന വർഷമായിരുന്നു അത്. എല്ലാ ബാച്ചും പോയ പോലെ ഇറങ്ങിപ്പോവരുതെന്നു അവരുടെ ഹെഡ്മിസ്ട്രസ് പറഞ്ഞു അതവരുടെ പ്രിയപ്പെട്ട സാറും കൂടി പറഞ്ഞപ്പോ എന്തെങ്കിലും ചെയ്യാന്നു കൂട്ടുകാരെല്ലാവരും കൂടി തീരുമാനിച്ചു… അങ്ങനെ ആ വർഷത്തെ സ്കൂൾ വാർഷികത്തിന്  ഒരു കോമഡി ഷോ സെറ്റ് ചെയ്തു അവർ സാറിന്റെ സഹായത്തോടെ പ്രാക്ടീസ് തുടങ്ങി…”

 

“ദേ പിന്നേം തുടങ്ങി പാട്ടും ഡാൻസും കോമഡിയും, റൊമാൻസ് എവിടെ?”

 

“പറയട്ടെടീ പെണ്ണേ തോക്കിൽ കേറി വെടി വക്കല്ലേ… അങ്ങനെ പ്രാക്ടീസ് ചെയ്യാൻ ഇറങ്ങുന്ന സമയത്ത്, രണ്ടു കണ്ണുകൾ തന്നെത്തന്നെ ശ്രദ്ധിക്കുന്ന പോലെ ഏട്ടന് തോന്നി… ”

 

“ആഹ്… വന്നു മോനെ… നായിക വന്നു…പറ… പറ… ബാക്കി പറ…”

 

“അതേ അതൊക്കെ പറയാം അതിനു മുന്നേ ഒരു കാര്യം ചോദിച്ചോട്ടെ, വിശക്കുന്നു… കുറച്ചു കഞ്ഞി തരോ?”

 

“ഇത്‌ പറ അച്ചുവേട്ടാ…”

വളരെ അപൂർവമായി ഏട്ടൻ മാത്രം വിളിക്കാറുള്ള പേര് അവൾ വിളിച്ചത് കേട്ട് അവൻ അത്ഭുതത്തോടെ മുഖമുയർത്തി…

 

അവൾ വീണ്ടും ഒരു കുസൃതിച്ചിരിയോടെ ഏട്ടന്റെ ഡയറി ഉയർത്തിക്കാണിച്ചു.

 

“അതപ്പോഴേക്കും അടിച്ചു മാറ്റിയോ? മോളതവിടെ വച്ചിട്ട് കഞ്ഞി വിളമ്പിയെ ബാക്കി കഞ്ഞി കുടിച്ചിട്ട് പറയാം… ”

 

“എന്നാ കൈ കഴുകീട്ടു വാ… ”

 

അവൾ ഡയറി ബെഡ്‌റൂമിൽ കൊണ്ട്പോയി ഭദ്രമായി വച്ചിട്ട് ഭക്ഷണമെടുക്കാൻ അടുക്കളയിലേക്ക് നടന്നു…

 

******************

 

“ഏട്ടാ വിരിച്ചൂട്ടോ വാ വന്നു കിടന്നോളു…”

ജയ വിളിച്ചു പറയുന്നത് കൈ കഴുകുന്നതിനിടയിൽ ഗൗതം കേട്ടു.

 

തിരിഞ്ഞു മുഖം തുടക്കുന്നതിനിടെ ജയ അടുക്കളയിൽ പാത്രം കഴുകുന്ന ശബ്ദം കേട്ടപ്പോൾ ഗൗതം അവിടേക്കു ചെന്നു…

 

“എന്തെ കിടന്നില്ലേ?”

തിരിഞ്ഞു നോക്കാതെ തന്നെ ജയ ചോദിച്ചു.

 

“ഇല്ല പെണ്ണേ, ഉറക്കം വരണില്ല…”

 

“എന്നാ ഒരു കാര്യം ചെയ്യ്‌…”

അവളുടെ കണ്ണുകളിൽ ഒരു കള്ളച്ചിരി മിന്നുന്നത് അവൻ പിന്നെയും കണ്ടു…

 

കഥ പറയാൻ പറയുകയാവും… ഗൗതം മനസ്സിൽ പറഞ്ഞു…

 

“ഉം? എന്താ ചെയ്യണ്ടേ…?” അവൻ ചോദിച്ചു.

 

“ആ കണ്ണുകളില്ലേ…? ”

 

“ഏത് കണ്ണുകൾ…? ”

 

“ഏട്ടന്റെ കഥയിലെ കണ്ണുകൾ… അതൊന്നു മുഴുവനാക്കോ?, ഉറക്കം വരുമ്പോ ഉറങ്ങിക്കോ…” അവൾ ഒരു ചീത്തവിളി പ്രതീക്ഷിച്ചാണ് പറഞ്ഞത് പക്ഷേ ഗൗതം ഒന്നും പറയാതെ ബെഡ്റൂമിലേക്ക് പോയപ്പോ അവൾക്ക് എന്തോ പന്തികേട് തോന്നി… വേഗം ജോലിയൊക്കെ ഒതുക്കി അവൾ ഗൗതമിനരികെ എത്തിയപ്പോൾ അവൻ ഉമ്മറത്തു ബെഡ്ഷീറ്റ് വിരിച്ചു തലയിണക്കു പകരം കൈ തലയ്ക്കു വച്ചു കിടക്കുകയായിരുന്നു… ജയ വന്നു അടുത്തിരുന്നു, പതുക്കെ നെഞ്ചിലും തലയിലും കൈ വച്ച് നോക്കി…

 

“കൊറോണയൊന്നുമില്ല… പേടിക്കണ്ട…”

 

“ദേ മനുഷ്യാ ന്റെ വായിലിരിക്കണത്‌ കേക്കൂട്ടാ…”

അവൻ കുറേ നേരം ചിരിച്ചു അവളുടെ ദേഷ്യം കണ്ടപ്പോൾ.

 

“ചുമ്മാ പറഞ്ഞതാടി പെണ്ണേ, നിനക്ക് ബാക്കി കഥ കേൾക്കണ്ടേ…”

 

“വേണം, ന്നാലും ഏട്ടന് വയ്യെങ്കിൽ നാളെ പറഞ്ഞാൽ മതി….”

തന്റെ സന്തോഷം ഭർത്താവിന്റെ സുഖത്തിനു വേണ്ടി മാറ്റി വയ്ക്കുന്ന ഉത്തമ ഭാര്യയായി ജയ.

 

“ഏയ് കുഴപ്പമില്ലടാ, വയ്യായ്ക ഒന്നൂല്ല്യാലോ…”ഗൗതമിന്റെ ആ മറുപടി ജയക്ക് നന്നേ ബോധിച്ചു.

 

“എന്നാലേ, വന്നേ എണീക്ക് ബെഡ്റൂമിലേക്ക് പോകാം നേരമെത്രയായീന്നാ വിചാരം… “അവൾ ഗൗതമിനെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു ഉന്തിത്തള്ളി ബെഡ്റൂമിലെത്തിച്ചു.

 

“ഉറക്കം വരുന്നില്ല പെണ്ണേ…” ആ വാക്കുകൾ അവൾക്ക് സന്തോഷം നൽകി.

 

“എന്നാ ന്റെ മോൻ പറ, ആ കണ്ണുകൾ…”

 

“ഹാ… പറയാ, പ്രാക്ടീസ്നു വേണ്ടി ഓരോ പ്രാവശ്യം പുറത്തിറങ്ങുമ്പോഴും തിരിച്ചു കയറുമ്പോഴും ആ കണ്ണുകൾ തന്നെ എതിരേൽക്കുന്നത് ഏട്ടൻ കാണണുണ്ടായിരുന്നു… നേരത്തെ പറഞ്ഞൂലോ ഏട്ടനും ഫ്രണ്ട്‌സും സ്കൂളിൽ തകർത്തു നടക്കാർന്നൂന്ന്… അതുകൊണ്ടും, ഈ കുട്ടി വലുതായിട്ട് പഠിക്കുകയോ, അത്ര ആക്റ്റീവോ അല്ലാതിരുന്നതുകൊണ്ടുമായിരിക്കും ഇത്‌ വരെ ഇങ്ങനൊരാളെ ഏട്ടൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്നു പോലും സംശയമാണ്… പക്ഷേ ആ രണ്ടു കണ്ണുകൾ ഏട്ടന്റെ ഉള്ളിലെവിടെയോ കേറി…”

 

“എന്റെ കണ്ണ് എങ്ങനെയുണ്ട് ഏട്ടാ, കാണാൻ കൊള്ളാമോ?” അതിനിടയിൽ പഴയ നദി ഷീലയെ പോലെ ഇമ വെട്ടിച്ചു കൊണ്ട് ജയ ചോദിക്കുന്ന കണ്ടപ്പോൾ ഗൗതമിന് ചിരി പൊട്ടി, എങ്കിലും ഉള്ളിൽ നിറഞ്ഞ കുസൃതി വാക്കുകൾ ആയി പുറത്തേക്ക് വന്നു.

 

“കണ്ണിന് കുഴപ്പമൊന്നും ഇല്ലാത്തോണ്ടാണല്ലോ നീ തപ്പിത്തടഞ്ഞു വീഴാതെ നടക്കുന്നെ…” ഗൗതം പിന്നെയും ചിരിച്ചു.

 

“ഹോ!ഒരു തമാശക്കാരൻ ഒറ്റ ഇടി വച്ച് തരൂട്ടോ… പറ… പറ… ബാക്കി പറ…” അവളും ചിരിച്ചു…

പെണ്ണിന്റെ കണ്ണും കാണാൻ തരക്കേടില്ലാന്നു ഗൗതം ഓർത്തു…

 

“ഹാ, ന്നിട്ടെന്താ ഏട്ടൻ പഴയപോലെ തന്നെ അടിച്ചു പൊളിച്ചു പ്രോഗ്രാമൊക്കെ ചെയ്തു… പ്രോഗ്രാം അടിപൊളിയായിരുന്നുട്ടോ എല്ലാവരും അഭിനന്ദിച്ചു… അമ്മയും അച്ഛനുമൊക്കെ ഉണ്ടായിരുന്നു പ്രോഗ്രാം കാണാൻ എല്ലാവർക്കും വല്ല്യ സന്തോഷമൊക്കെ ആയി…”

 

“അതൊക്കെ ഓക്കേ നമ്മുടെ നായിക എവിടെ?”

 

“അതവിടെ ഒരു മൂലക്കെങ്ങാനും കാണും…”

 

“ഹേ… ” അലസമായ അവന്റെ മറുപടി കേട്ട് ജയ നെറ്റി ചുളിച്ചു…

 

“എന്റെ പൊന്നുമോളെ… ആ സമയത്ത് ഏട്ടന് അതൊന്നും അത്ര വല്ല്യ കാര്യങ്ങളല്ലാർന്നു, ലാസ്റ്റ് ഗ്രൂപ്പ്‌ ഫോട്ടോ കിട്ടുന്നത് വരെ…”

 

 

(തുടരും)

 

വായിച്ചു അഭിപ്രായം പറയണേ…

ഇഷ്ടപ്പെട്ടാൽ അതും ഇല്ലെങ്കിൽ അതും ???

 

 

Updated: October 20, 2022 — 8:23 pm

10 Comments

    1. ശിവശങ്കരൻ

      Thanks❤

  1. രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      Premam ezhuthaan confidance illa aashaane ?❤

  2. സൂപ്പർ ആയിട്ടുണ്ട് ???? waiting next paty

    1. ശിവശങ്കരൻ

      താങ്ക്സ് ❤

  3. Sorry bro ee coment nu

    Aparajithan update enthayinu aarkelum ariyumo

    1. ശിവശങ്കരൻ

      Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.

  4. വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??

    1. ശിവശങ്കരൻ

      Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤

Comments are closed.