തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ 68

Views : 4171

തിരിച്ചറിയപ്പെടാത്ത സ്നേഹങ്ങൾ

———————————————

മിഥുൻ

 

 

ഞാൻ കിടന്ന ICU ഇലെ കട്ടിലിൽ നിന്നും എഴുന്നേറ്റു മുന്നോട്ടു നടന്നു. പുറത്തു ഉറങ്ങാതിരുന്ന അച്ഛനെയും അമ്മയെയും ചേച്ചിയെയും ഒക്കെ കണ്ടു എൻ്റെ കണ്ണ് നിറഞ്ഞു. എന്നെ ഓർത്തു കരഞ്ഞു കരഞ്ഞു തളർന്നവർ. ഞാൻ എഴുന്നേറ്റു വന്നല്ലോ.. ഇനി കുഴപ്പമില്ലല്ലോ. എൻ്റെ പിന്നാലെ ICU ഇൽ നിന്നും ഡോക്ടർ ഇറങ്ങി വന്നു. എല്ലാവരും ഓടി എൻ്റെ അടുക്കലേക്കു വരുന്നു. ചലിക്കാനാവാതെ ഞാൻ അവിടെ തന്നെ നിന്നു. എല്ലാവരും എന്നെ കടന്നു നേരെ ഡോക്ടറിൻ്റെ അടുത്തേക്ക് പോയി.

 

“രക്ഷപെടുത്താനായില്ല” ഡോക്ടർ പറഞ്ഞു തിരിഞ്ഞു നടന്നു…

 

അവിടെ കൂട്ടക്കരച്ചിൽ തന്നെ ഉണ്ടായി.

 

അപ്പോഴാണ് ഞാൻ തിരിഞ്ഞു ICU വിലേക്ക് നോക്കുന്നത്. എൻ്റെ മൃത ശരീരം അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്താ സംഭവിച്ചത് എന്ന ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. എനിക്ക് എൻ്റെ ഓർമ്മകൾ ഒന്നും തിരികെ കിട്ടുന്നുണ്ടായില്ല.

 

എൻ്റെ അമ്മയെ നോക്കി. അമ്മ കരയുന്നു. അമ്മ ഇത് പോലെ കരയുന്നതു ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല.

 

ഞാൻ അച്ഛൻ്റെ നേരെ നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മുഖത്തു ഒരു പ്രത്യേക ഭാവം ഞാൻ കണ്ടു. അപ്പൻ അങ്ങനെ ആണോ കരയുന്നതു എന്ന് എനിക്ക് മനസിലായില്ല. ഇത്രയും നാളും ചിരിയും ഗൗരവവും മാത്രം കണ്ടിരുന്ന ആ മുഖത്തു കൂടെ കണ്ണുനീർ ഒഴുകുന്നത് കാണാനേ എനിക്ക് സാധിച്ചുള്ളൂ.

 

അപ്പൻ്റെ മുഖത്തെ ഈ ഭാവം ഇതിനു മുന്നേയും ഞാൻ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് 10 വയസ്സ് ആകുന്നതേ ഉള്ളൂ. അന്ന് പാരഗൺ ചെരുപ്പിൽ നിന്നും രണ്ടു വൃത്താകൃതിയിൽ മരിച്ചതിനെ കമ്പിയിൽ കുത്തിവച്ചു ഉണ്ടാക്കുന്ന ഉന്തു വണ്ടിയുമായി എല്ലാവരും നടക്കുന്ന സമയം. ആ പ്രായത്തിലെ വികൃതിയും തുള്ളിച്ചാട്ടവും ഒക്കെ ആയി നടക്കുമ്പോൾ എനിക്കും വേണമായിരുന്നു ഒരു ഉന്തു വണ്ടി. എൻ്റെ കുഞ്ഞിക്കൈകൾക്കു പാരഗൺ ചെരുപ്പ് മുറിക്കാൻ ഉള്ള ശക്തി ഇല്ലാത്തതിനാൽ അപ്പൻ്റെ പുറകെ നടന്നു ശല്യപ്പെടുത്തി എനിക്കും ഉണ്ടാക്കി തന്നു ഒരു ഉന്തു വണ്ടി.

Recent Stories

The Author

മിഥുൻ

2 Comments

  1. 🤔🤔🤔🤔🤔🤔🤔

  2. ഇതിന്റെ ബാക്കി ഉണ്ടോ…. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com