വിദൂരം…II{ശിവശങ്കരൻ} 72

അപ്പോഴുണ്ടല്ലോ… നമ്മുടെ ഏട്ടൻ ആ കൊച്ചു റൗഡിയെ കുനിച്ചു നിർത്തി പുറത്ത് നല്ല ഇടി ഇടിക്കുന്നതാണ് അവർ കാണുന്നേ…”

 

“അയ്യോ… ”

പകുതി ചിരിയിലാണ് ജയ ഒച്ചയെടുത്തത്

“ന്നിട്ട് മാഷും അമ്മാമ്മയും എന്തു ചെയ്തു?”

 

“ന്തു ചെയ്യാൻ മാഷിനേം അമ്മാമ്മയേം ഒന്നിച്ചു കണ്ടതോടെ ആശാൻ ക്ലാസ്സിൽ നിന്നും ഇറങ്ങിയോടി, പക്ഷേ, ഹെഡ്മാഷ് പറഞ്ഞിട്ട് ഏട്ടന്റെ കൂട്ടുകാർ നിർബന്ധിച്ചു ഏട്ടനെ ഓഫീസ് റൂമിൽ എത്തിച്ചു.”

 

“വീണ്ടും അടിയോ”

ഇത്തവണ സഹതാപമായിരുന്നില്ല അവളുടെ സ്വരത്തിൽ…

 

“ഏയ്, നല്ല വഴക്ക് കിട്ടി ഇനി ഇതുപോലെ ഉണ്ടാവരുതെന്നു താക്കീത് നൽകി, വിട്ടു, പക്ഷേ… അതോടെ എല്ലാത്തിനും സപ്പോർട്ട് ആയിട്ട് നിന്ന അമ്മാമ്മ കയ്യൊഴിഞ്ഞു… ഇനി ഇവന്റെ കാര്യത്തിന് സ്കൂളിലേക്കില്ലാന്നു അമ്മാമ്മ തീർത്തു പറഞ്ഞു… ”

 

“അപ്പൊ അമ്മാമ്മയായിരുന്നോ സപ്പോർട്ട്?”

 

 

“ആയിരുന്നൂന്നോ, എന്റെ ഓർമയിൽ അമ്മാമ്മ പോയപ്പോഴാ ഏട്ടൻ ഏറ്റവും കൂടുതൽ കരഞ്ഞത്… എത്ര ദിവസം സങ്കടപ്പെട്ടിരുന്നൂന്നോ… രണ്ടു പേരും തമ്മിൽ അത്രക്ക് സ്നേഹമായിരുന്നു… ”

ഗൗതമിന്റെ ശബ്ദം പിന്നെയും നേർത്തു…

 

“ഹാ, ഇനി ചെറിയൊരു ബ്രേക്ക്‌, ഇവനെ ഒന്നു കുളിപ്പിച്ച് വല്ലതും കൊടുക്കട്ടെ നേരം സന്ധ്യയായില്ലേ… ജോലിയുണ്ട് മോനെ… ”

ജയ വീണ്ടും ഉത്തരവാദിത്തങ്ങളിലേക്ക് തിരിഞ്ഞു…

 

“അപ്പൊ ഞാനൊന്നു പുറത്തേക്കിറങ്ങാൻ പറ്റോന്നു നോക്കട്ടെ… ” ഗൗതം പതുക്കെ എണീക്കാൻ തുടങ്ങി…

“പുറത്ത് കറങ്ങാൻ പോയാൽ 14 ദിവസം ക്വാറന്റീനും കഴിഞ്ഞു ഡോക്ടറുടെ സർട്ടിഫിക്കറ്റും കൊണ്ട് വന്നാലേ ഞാൻ വാതിലു തുറക്കൂട്ടോ, ഇവിടെ കൊച്ചൊക്കെ ഉള്ളതാ കണ്ട അസുഖോം കൊണ്ട് ഇങ്ങോട്ട് കേറി വരണ്ട…”

ജയയുടെ മുന്നറിയിപ്പ് കേട്ട് ഗൗതം വാ പൊളിച്ചു…

 

“എന്ത് ഭാര്യയാടീ നീ…” ഗൗതമിന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നിന്നു,

 

“ഞാനേ നിങ്ങടെ ഭാര്യ മാത്രല്ല, ഇവന്റെ അമ്മയും കൂടിയാ, അച്ഛന് ഉത്തരവാദിത്തമില്ലാതായാൽ അമ്മ തന്നെ വേണ്ടേ ന്റെ മോനെ നോക്കാൻ…”

കുഞ്ഞിനേയും തോളിലിട്ട് അകത്തേക്ക് നടക്കാൻ തുടങ്ങിയ ജയ പിന്നെയും തിരിഞ്ഞു നിന്നു…

 

“ഏട്ടാ, വേണെങ്കിൽ ഒന്നു കുളിച്ചോളൂ ചൂടല്ലേ, ന്നിട്ട് വേഗം വാ…

ഗോവിന്ദ് പദ്മനാഭന്റെയും

ഗൗതം പദ്മനാഭന്റെയും പ്രണയകഥകൾ കേൾക്കാനുള്ളതാ എനിക്ക്…”

 

“നിനക്കിനിയും മതിയായില്ലല്ലേ… ”

കിട്ടുണ്ണിയേട്ടന്റെ ഭാവാദികളോടെ ഗൗതം ജയയെ നോക്കി…

 

“ഇല്ല, നിങ്ങടെയുള്ളീന്നു മുഴുവൻ ഞാൻ ഊറ്റിയെടുക്കും മനുഷ്യാ…”

ഒരു കള്ളച്ചിരിയോടെ അതു പറഞ്ഞിട്ട് അവൾ തിരിഞ്ഞു നടക്കുമ്പോൾ അതേ ചിരിയോടെ ഇറയത്തു നിന്നും എണീറ്റ് മുണ്ടും മടക്കിക്കുത്തി ഗൗതം മുറ്റത്തേക്കിറങ്ങി…

Updated: October 20, 2022 — 8:23 pm

10 Comments

    1. ശിവശങ്കരൻ

      Thanks❤

  1. രണ്ട് ഭാഗം ആയിട്ടും പ്രേമത്തിലോട്ട് അങ്ങ് എത്തുന്നില്ലല്ലോ… ♥️♥️♥️♥️♥️♥️♥️♥️♥️

    1. ശിവശങ്കരൻ

      Premam ezhuthaan confidance illa aashaane ?❤

  2. സൂപ്പർ ആയിട്ടുണ്ട് ???? waiting next paty

    1. ശിവശങ്കരൻ

      താങ്ക്സ് ❤

  3. Sorry bro ee coment nu

    Aparajithan update enthayinu aarkelum ariyumo

    1. ശിവശങ്കരൻ

      Ayyo ee comment nu sorry vendaa aashaane, njanum waiting aanu. He is my menter. I’m also waiting for it. Ezhuthikkazhinjilla ennaanu last update, date disclose cheyyaaraayilla ennum ariyunnu.

  4. വന്നല്ലേ…. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്. പേജ് കൂട്ടി കഥ വേഗം തീർക്കല്ലേ അതിന്റെ ഒഴുക്കിൽ പതുകെ മതി കേട്ടോ ??

    1. ശിവശങ്കരൻ

      Ok, ? ആദ്യായിട്ടാ ഒരാൾ പേജ് കൂട്ടണ്ട എന്നു പറഞ്ഞെ ? സ്നേഹം ബ്രോ ❤❤❤

Comments are closed.