—-
അതേ സമയം മറ്റൊരിടത്ത്..
“ഡാ ആതിര എസിപി മിഥുൻ്റെ അടുത്ത് എത്തി.. അവള് എല്ലാം തുറന്നു പറഞ്ഞു കാണും…”
“അവളെന്നാ തുറന്നു പറയാനാ സാറേ… അവൾക്ക് നമ്മൾ ആരൊക്കെയാണെന്ന് അറിയില്ല… എന്നാലും ഇന്ന് രാത്രി തന്നെ അവളെ അവിടെ നിന്നും മാറ്റണം… അവള് സത്യങ്ങൾ പറഞ്ഞാൽ കോടതി കിരണിന് ജാമ്യം കൊടുക്കും… അവർ ഒന്നാകും… അത് അനുവദിച്ചു കൂടാ… അവനു ജാമ്യം കിട്ടിയാൽ ഞാൻ കരുതിയത് ഒന്നും നടക്കില്ല…”
“അവിടെ കേറി ചെല്ലാൻ പറ്റില്ല.. നമ്മുക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ അത് കോടതിയിലേക്ക് കൊണ്ട് പോകുന്ന വഴി ആണ്…”
“എന്തായാലും അവൾക്ക് ഒരു പോറൽ പോലും ആകാതെ ഇവിടെ വരണം…”
“നമ്മുക്ക് നോക്കമെടാ.. നീ ഒന്നടങ്ങ്..”
—–
വിവേക് വീട്ടിൽ ചെന്നതിന് ശേഷം മിഥുനേ വിളിച്ചു ആതിര പറഞ്ഞ കാര്യങ്ങളെല്ലാം വിശദ്ധമായി പറഞ്ഞു കൊടുത്തു… മിഥുൻ ഉടൻ തന്നെ കാർത്തിയെ വിളിച്ചു കാര്യങ്ങളും പറഞ്ഞു… മിഥുനും കാർത്തിയും വിവേകും രാവിലെ തന്നെ ഓഫീസിൽ എത്തി… മിഥുൻ രാവിലെ തന്നെ ആതിരയെ കാണാൻ പോയി…
മിഥുൻ ആതിരയോട് അവരുടെ കഥ മുഴുവൻ പറയിപ്പിച്ചു….മിഥുൻ ശേഷം ഓഫീസിലേക്ക് പോയി…
ഓഫീസിൽ ചെന്ന് മിഥുൻ പ്രതിയെ പറ്റി വിവേകിനോടും കാർത്തിയോടും പറഞ്ഞു… ശേഷം fir എഴുതി.
“എന്നെ ഈ കേസ് തെളിയിക്കാൻ ഒരാൾ കൂടെ സഹായിച്ചിട്ടുണ്ട്… അതാരനെന്ന് ഞാൻ നിങ്ങളോടു നാളെ പറയാം…” മിഥുൻ കാർത്തിയൊടും വിവേകിനോടുമായി പറഞ്ഞു…
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌