വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25213

തിരികെ വന്നപ്പോൾ ആ സാറിൻ്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ആ ചിരി കണ്ട് ഞാൻ ചെറുതായി ആശ്വസിച്ചു… പക്ഷേ അയാൾ എൻ്റെ അടുത്തെത്തിയപ്പോൾ ആണ് അത് എനിക്കുള്ള കൊലച്ചിരി ആണെന്ന് അറിഞ്ഞത്… ആ സാർ എൻ്റെ അടുത്തു വന്നു..

“ഡാ കിരണെ… നിനക്കുള്ള പണി തന്നെ ആണ് ഇത്… നീ ഇതിൽ നിന്ന് രക്ഷപെടാൻ പോകുന്നില്ല… ആരാണ് നിനക്കിട്ട് പണിതത് എന്ന് നീ ചിന്തിക്കേണ്ട… നിനക്ക് ശിക്ഷ വിധിക്കുന്ന ദിവസം അവൻ വരും… എല്ലാം നശിച്ചു കിടക്കുന്ന നിന്നെ കാണാൻ… അന്നു നീ അറിഞ്ഞാൽ മതി… നീ ഇനി അവളെയും കാണില്ല… ഒരിക്കലും… അവള് ഇപ്പൊൾ എൻ്റെ കസ്റ്റഡിയിൽ ആണ്…”

അത്രയും നേരം കിട്ടിയ ഇടിയുടെ വേദനയേക്കാൽ എൻ്റെ നെഞ്ചില്‍ ഒരു ഇടി വെട്ടിയ പോലെ ഒരു വേദന ഉണ്ടായി… ഞാൻ ആ സാറിനോട് പറഞ്ഞു…

“സാറേ… ഞാൻ ഇതുവരെയും ആരോടും ഒരു ശല്യത്തിനും പോയിട്ടില്ല… ആരെയും വേദനിപ്പിച്ചതായും എനിക്കറിയില്ല… ഞാൻ എന്ത് ചെയ്തിട്ട് ആണ് സാറേ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്…”

“എല്ലാം നീ അറിയും…”

അത്രയും പറഞ്ഞു കൊണ്ട് ആ സാർ അവിടെ നിന്നും പോയി…

—–

അപ്പോഴേക്കും കിരണിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അത് കണ്ട് മിഥുൻ കിരണിനെ ആശ്വസിപ്പിച്ചു.

“കിരൺ.. ഒരു കാര്യം കൂടെ… നീ എന്താണ് കോടതിയിൽ പറഞ്ഞത്…”

കിരൺ കണ്ണുകൾ തുടച്ചു കോടതിയിൽ പറഞ്ഞ കാര്യങ്ങൾ പറയാൻ തുടങ്ങി..

Recent Stories

The Author

മിഥുൻ

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com