വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25253

അതിനോടൊപ്പം ആതിരയോട് ഒരു ചോദ്യം കൂടെ”

അനു ആതിരയുടെ നേരെ തിരിഞ്ഞു…

“നിങൾ തമ്മിൽ ഇടക്ക് പിരിയാൻ കാരണം ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്ന വിവരം അനുസരിച്ച് ആയിരുന്നു എന്ന് പറഞ്ഞല്ലോ… ആരാണ് ആ പോലീസ് ഉദ്യോഗസ്ഥൻ…?”

“എനിക്ക് ആളെ അറിയില്ല… ഞങ്ങളുടെ സുഹൃത്ത് പ്രണവിൻ്റെ ഏതോ uncle ആണെന്ന് ആയിരുന്നു എന്ന് പറഞ്ഞത്…”

അതുകേട്ടപ്പോൾ കിരണിൻ്റെ കണ്ണിലുണ്ടായ വിഷമം വളരെ വലുതായിരുന്നു… ആതിര ഇത് വരെയും കിരനിനോട് ആ സംഭവത്തെ പറ്റി പറഞ്ഞിരുന്നില്ല..

“ബഹുമാനപ്പെട്ട കോടതി പ്രണവിനെ വിസ്തരിക്കാൻ അനുവദിക്കണം എന്നപേക്ഷിക്കുന്നു…”

“ആലപ്പാട്ട് വീട്ടിൽ ഷാജി മകൻ പ്രണവ്… പ്രണവ് . പ്രണവ്…”

പ്രണവ് പ്രതിക്കൂട്ടിലേക്ക് കയറി നിന്നു….

“പ്രണവ്… ആതിര പറഞ്ഞത് കേട്ടല്ലോ… ആ പോലീസുകാരൻ ആരായിരുന്നു…?”

“No, അത് തികച്ചും തെറ്റാണ്… ഇത്രയും നാൾ ഒറ്റെക്ക് ഒരു മുറിയിൽ പൂട്ടിയിട്ട് മറ്റാരെയും കാണാതെ കിട്ടുന്ന ആഹാരവും കഴിച്ച് പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ ഇരുന്ന ആതിരയ്ക്ക് ഉണ്ടായ തോന്നലാണ് ഇത്… എനിക്കങ്ങനെ ഒരു പോലീസു ഉദ്യോഗസ്ഥനെ അറിയില്ല…”

“ഇതേ കാര്യം 1.5 വർഷം മുൻപ് ആതിര അവളുടെ ഫ്രൻ്റ് കൃഷ്ണയോട് പറഞ്ഞിട്ടുണ്ട്.. കൃഷ്ണയെ വിസ്ഥരിക്കുമ്പോൾ ഞാൻ ചോദിച്ചോളാം… അത് പ്രണവ് അല്ല അല്ലേ…”

“അല്ല…” പ്രണവ് പറഞ്ഞു.

“Ok… കിരൺ കവിതയെ രക്ഷിക്കുമ്പോൾ പ്രണവ് എവിടെ ആയിരുന്നു…”

“അത് ഞാൻ അപ്പൊൾ… വീട്ടിൽ തന്നെ ഉണ്ടാകണം… അതിനു തന്നെ ആണ് ചാൻസ്… കാരണം കിരൺ അറസ്റ്റിൽ ആയതു ഞാൻ വീട്ടിലിരിക്കുന്ന സമയത്താണ് അറിയുന്നത്…”

Recent Stories

The Author

മിഥുൻ

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com