വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25250

“ബഹുമാനപ്പെട്ട കോടതി എൻ്റെ വാക്കുകൾ കേൾക്കാൻ മനസ്സ് കാണിച്ചതിന് നന്ദി… ഞാൻ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു.. എനിക്ക് ഒരു കുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു.. ആ കുട്ടിയുടെ പേര് ആതിര എന്നാണ്.. സംഭവം നടന്ന ആ ദിവസം ആതിരയെ കാണാൻ പോവുകയായിരുന്നു… പോകുന്ന വഴിയിൽ ആയിരുന്നു കവിത എന്ന പെൺകുട്ടി ഉണ്ടായിരുന്നത്. ഞാൻ കവിതയെ കണ്ടിട്ട് അല്ല വണ്ടി നിർത്തിയത്.. ഞാൻ അവിടെ വച്ച് ആതിരയയെ വിളിച്ചിരുന്നു.. വിളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് വഴിയുടെ സൈഡിൽ നിന്നും ഒരു പരുങ്ങൽ കേൾക്കുന്നത്.. ഞാൻ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ ആണ് കവിത അവിടെ കിടക്കുന്നത് കണ്ടത്.. ശരീരം മുഴുവൻ അട് കൊണ്ട പാടുകൾ ഉണ്ടായിരുന്നു. ഞാൻ ഫോണിൽ അത് ആതിരയോട് പറഞ്ഞപ്പോൾ ആതിരയാണ് ആ കുട്ടിയെ രക്ഷിക്കണം എന്ന് എന്നോട് പറഞ്ഞത്. തന്നെ പോയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും എന്ന് കരുതി ആതിര പറഞ്ഞതനുസരിച്ച് ഞാൻ ആതിരയുടെ വീടിനടുത്തുള്ള വഴിയിലേക്ക് തിരിഞ്ഞത്.. ഞാൻ നിൽക്കുന്നിടത്ത് നിന്നും അധിക ദൂരം ഉണ്ടായിരുന്നില്ല ആതിരയുടെ വീട്ടിലേക്ക്.. പക്ഷേ അതിനിടയിൽ ആണ് പോലീസിനെ കണ്ടത്.. ഞാൻ വണ്ടി നിർത്തി. എങ്കിലും അവർ എൻ്റെ വാക്കുകളെ വിശ്വസിച്ചില്ല.. ആശുപത്രിയിൽ പോകാനുള്ള വഴിയിൽ നിന്നും മാറി സഞ്ചരിച്ചത് ആണ് അവർ കാരണം ആയി പറഞ്ഞത്.. സ്റ്റേഷനിൽ ചെന്ന എന്നെ അവർ ധാരാളം മർദ്ദിക്കുകയും ചെയ്തു.. ആ പെൺകുട്ടിയെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു എങ്കിൽ ഇപ്പൊൾ ഒരു പക്ഷേ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ എനിക്ക് സാധിക്കുമായിരുന്നു. ഇതിന് മുൻപ് തന്നെ ഞാൻ ആതിറയോട് സംസാരിക്കുന്നതിൻ്റെ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.. അതിനു ശേഷം ആതിരയും മിസിങ് ആണ്. എൻ്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് പല സ്ഥലങ്ങളിൽ നിന്നും നിർദ്ദേശം ലഭിക്കുന്നുണ്ടായിരുന്നു. ആതിരയെ കണ്ടെത്തിയാൽ ഞാൻ പറഞ്ഞത് ശേരിയാണെന്ന് എനിക്ക് തെളിയിക്കാൻ പറ്റും. മാത്രമല്ല അന്നത്തെ ദിവസം ഞാൻ കമ്പനിയിൽ നിന്നു ഇറങ്ങിയതിനെ ലോഗ് ഔട്ട് രജിസ്റ്റർ പോലും ആരോ റിമോവ് ചെയ്തിട്ടുണ്ട്. എൻ്റെ സഹപ്രവർത്തകരായ അഭിയും കൃഷ്ണയും ഈ കോടതി വളപ്പിൽ തന്നെ ഉണ്ട്.. അവർ സത്യം പറയും.. കൂടാതെ എൻ്റെ ടീമിൽ ഉള്ള കുറച്ച് പേരും എന്നെ ആ സമയത്ത് അവിടെ വച്ച് കണ്ടിട്ടുണ്ട്… മാത്രമല്ല എൻ്റെ ശരീരത്തിൽ നിന്നും ടെസ്റ്റിനു ഒന്നും കളക്ട് ചെയ്തിട്ടില്ല. അവർ അന്ന് സമർപ്പിച്ച റിപ്പോർട്ട് തെറ്റാണ്. ഈ കേസ് തെളിയിക്കാനും ആതിരയെ കണ്ടുപിടിക്കാനും ആയി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കാൻ ദയവുണ്ടാകണം… എൻ്റെ നിരപരാദിത്വം തെളിയിക്കാൻ ഒരു അവസരം കൂടെ തരുമാറാകണം എന്ന് അപേക്ഷിക്കുന്നു..

Recent Stories

The Author

മിഥുൻ

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com