വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

ഞാൻ ഇത്രയും കോടതിയുടെ മുന്നിൽ അപേക്ഷിച്ചു… ഇങ്ങനെ ഒരു അപേക്ഷ കോടതി പരിഗണിക്കും എന്ന് ഞാൻ കരുതിയില്ല…”

കിരണിൻ്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകുകയായിരുന്നു.

കിരണിനെ തിരിച്ചു സെല്ലിലേക്ക് കൊണ്ട് പോയി…

മിഥുനും കാർത്തിയും വിവേകും കൂടെ അടുത്തത് പോയത് കിരണിൻ്റെ കൂട്ടുകാരുടെ അടുത്തേക്കായിരുന്നു…

അഭിയോടും കൃഷ്ണയോടും അവർ തങ്ങളുടെ ചോദ്യങ്ങൾ ആരംഭിച്ചു..

“അഭീ.. കിരണിനെ ഈ കമ്പനിയിൽ വരുന്നതിനു മുന്നേ പരിചയം ഉണ്ടോ…”

“ഇല്ല സാർ.. ഞങ്ങൾ ഇവിടെ വന്ന് പരിചയപ്പെട്ടവർ ആണ്”

“കിരണിന് ശത്രുക്കൾ വല്ലതും ഉണ്ടായിരുന്നോ?”

“അങ്ങനെ ചോദിച്ചാൽ…”

“ചോദിച്ചാൽ…?”

“ഇല്ല സാർ ശത്രുക്കൾ ആരും ഉണ്ടായിരുന്നില്ല… അവനും ആതിരയും തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായി പിണങ്ങിയതല്ലാതെ മറ്റാരുമായി ഒരു പ്രശ്നം ഉണ്ടായിരുന്നതായി എനിക്കറിയില്ല..”

“എന്തായിരുന്നു അവർ തമ്മിൽ ഉള്ള പ്രശ്നം..?”

അതിനുത്തരം പറഞ്ഞത് കൃഷ്ണ ആയിരുന്നു… കൃഷ്ണയ്ക്ക് അവർക്കിടയിൽ ഉണ്ടായ പ്രശ്നങ്ങൾ ആതിര പറഞ്ഞറിവുണ്ടായിരുന്നു

കൃഷ്ണ അവരുടെ ഇടയിൽ ഉണ്ടായ എല്ലാ കാര്യങ്ങളും മിഥുനോട് പറഞ്ഞു…

മിഥുൻ അത് കേട്ട് എന്തൊക്കെയോ ആലോചിച്ചു.. എന്നിട്ട് വേഗം വിവേകിനെയും കൂട്ടി പുറത്തേക്ക് പോയി… എന്തൊക്കെയോ മനസ്സിലായ ഒരു ഭാവത്തോടെ മിഥുൻ വണ്ടി ഓടിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നു…

അപ്പോഴാണ് മിഥുൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നത്…

“ഹലോ..”

“ഹലോ മിഥുൻ സാർ.. സാറിനെ കാണാൻ ഇവിടെ ഒരു കുട്ടി വന്നിട്ടുണ്ട്…”

“ആരായാലും വെയിറ്റ് ചെയ്യാൻ പറയൂ ഞാൻ ഒരു കേസിൻ്റെ അന്വേഷണത്തിൽ ആണ്..”

Updated: June 26, 2021 — 3:06 am

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌

Comments are closed.