“പക്ഷേ അത് അങ്ങനെ അല്ലല്ലോ പ്രണവേ… കിരൺ കവിതയെ വണ്ടിയിൽ കയറ്റുന്ന സമയത്ത് പ്രണവും അതേ സ്ഥലത്ത് തന്നെ ഉണ്ടെന്നാണല്ലോ ഫോൺ റെക്കോർഡ് പറയുന്നത്…?”
“നിങ്ങൾ എന്താണ് പറയാൻ ശ്രമിക്കുന്നത്??… ഞാൻ ആണ് കിരണിനെ കുടുക്കാൻ ശ്രമിച്ചതെന്ന് ആണോ…?” പ്രണവ് ദേഷ്യം മുഴുവൻ മുഖത്ത് വരുത്തി ചോദിച്ചു.
“ഞാൻ അതിനു ശ്രമിച്ചെങ്കിലും അതാണ് സത്യം.. പ്രണവ്.. നീയത് എത്ര മൂടാൻ ശ്രമിച്ചാലും നടക്കില്ല… കാരണം നിനക്കേതിരെ ഉള്ള എല്ലാ തെളിവുകളും ശക്തമാണ്… അന്നേ ദിവസം നീ കിരണിനെ ഫോളോ ചെയ്തതും കിരണിനെ പോലീസിൻ്റെ കയ്യിൽ പിടിപ്പിച്ചു കൊണ്ട് പോയതിനു ശേഷം കിരണിൻ്റെ കാറിൽ പോയി ആതിരയെ വീട്ടിൽ നിന്ന് വിലിച്ചിരക്കിയതിനും എല്ലാം തെളിവുകൾ ഉണ്ട്.. നിൻ്റെ ഫോൺ ലോകേഷൻസ്… കിരണിൻ്റെ ഫോണിൽ നിന്നും കോൾ പോയ സമയം… കിരണിൻ്റെ കാർ പാസ്സ് ചെയ്ത ദൃശ്യങ്ങൾ… അങ്ങനെ എല്ലാ തെളിവുകളും ഞങൾ ശേഖരിച്ചിട്ടുണ്ട്…. പ്രണവിനെ സഹായിച്ച സി ഐ മഹേഷിൻ്റെ ഡീറ്റെയിൽസ് ഞാൻ കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.. പ്രണവ് ഇനി നിനക്ക് എന്തെങ്കിലും പറയാനുണ്ടോ…”
“ഞാൻ അല്ല ഇതൊന്നും ചെയ്തത്… ഒരു വർഷം മുൻപ് നടന്ന സംഭവങ്ങൾ ആണ്… അത് കൊണ്ട് തന്നെ ഞാൻ അവിടെ പോയിക്കാണും… പക്ഷേ എൻ്റെ കൂട്ടുകാരൻ ആണ് കിരൺ… ഞാൻ അവനെ ചതിക്കില്ല… എൻ്റെ നിരപരാധിത്വം കോടതി കാണണം എന്ന് ഞാൻ അപേക്ഷിക്കുന്നു..”
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ് സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?
Bro super…
Super!!
All the best for upcoming creations…
Thanks
Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni
കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്
pdf
Iam 1st✌
Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌