വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 140

“പുത്തൻവീട്ടിൽ പ്രമോദ് മകൻ അഭിരാം..”

ഉടനെ തന്നെ അഭി കോടതിമുറിയിൽ സ്റ്റാൻഡിൽ കയറി നിന്നു… ഉടനെ തന്നെ പ്രതിജ്ഞ ചെയ്യിക്കനായി ഒരു മത പുസ്തകവുമായി ആൾ അഭിയുടെ മുന്നിൽ എത്തി..

“കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ…” അഭി ആ ബുക്കിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“അഭിരാം.. തനിക്ക് കിരണിനെ എത്ര നാളായി അറിയാം…”

“2.5 വർഷം ആയിട്ടറിയാം…”

“ആതിരയെ എങ്ങനെ ആണ് പരിചയം?”

“ഞങ്ങളുടെ സഹപ്രവർത്തകയായ കൃഷ്ണയുടെ കൂടെ വന്നപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്… അതിലുപരി കിരണിൻ്റെ പ്രണയിനി ആയിരുന്നു ആതിര..”

“ആതിരയെ എത്ര നാളായി പരിചയം ഉണ്ട്?…”

“1.5 വർഷം ആയിട്ടാണ് ആതിരയെ പരിചയം…”

“ആതിരയുടെ കിരണും തമ്മിൽ പ്രണയത്തിൽ ആയിട്ട് 1.5 വർഷം ആയതേ ഉള്ളോ?…”

“Objection mylord… ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നു…” പ്രോസിക്യൂട്ടർ എഴുന്നേറ്റു നിന്നു പറഞ്ഞു…

“ആതിര കാണാതായതിനെ പറ്റി കൃത്യമായ വിവരം ലഭിക്കാനും ഈ കേസിലേക്കുള്ള പ്രധാന വഴിത്തിരിവ് അറിയാനും ഈ ചോദ്യങ്ങൾ അനിവാര്യമാണ് mylord…”

“You can proceed…” കോടതി ചോദ്യങ്ങൾ ചോദിക്കാനുള്ള അനുവാദം കൊടുത്തു…

അനു തുടർന്നു… “അഭിരാം…. ഞാൻ ചോദ്യം ആവർത്തിക്കണോ?”

“വേണ്ട… ആതിരയും കിരണും തമ്മിൽ ഉള്ള പ്രണയം അവർ കോളേജിൽ പഠിക്കുമ്പോൾ മുതൽ ഉള്ളതായിരുന്നു…”

“പിന്നെന്തു കൊണ്ടാണ് കിരൺ നേരത്തെ ആതിരയെ പരിചയപ്പെടുത്താതിരുന്നത്…?”

Updated: June 26, 2021 — 3:06 am

8 Comments

  1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. ?

  2. Bro super…

  3. Super!!

    All the best for upcoming creations…

    Thanks

  4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

  5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
    പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

  6. Iam 1st✌

  7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best?✌

Comments are closed.