” ഒരു ഗൗരി പോയെങ്കിലെന്താ, നമുക്ക് ഒരു കുഞ്ഞ് ഗൗരിയെ കിട്ടിയില്ലെ”
ഞാൻ മറുപടി പറഞ്ഞത് ഇങ്ങിനെയാണ്
“നമുക്ക് മോളുടെ പേര് മാറ്റിയാലൊ, എനിക്ക് അവളുടെ പേര് കേൾക്കുന്നതു തന്നെ കലിയാണ് ”
അമ്മ അതിനെ എതിർത്തു
” എന്തിന് പേര് മാറ്റണം, അവൾ അങ്ങിനെയായതിന് മോളുടെ പേര് മാറ്റേണ്ട കാര്യമില്ല”
അങ്ങിനെ ആ സംസാരം അവിടെ വെച്ചു മുറിഞ്ഞു. അമ്മയും അച്ഛനും ഗൗരിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു പോന്നു. അച്ഛനും അമ്മയ്ക്കും ഗൗരി കണ്ണിലുണ്ണിയായി, അച്ഛൻ തീരെ ഫാമിലേക്ക് വരാതെയായി. അച്ഛനും അമ്മയും ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ വിവാഹത്തിന് തയ്യാറായില്ല. പിന്നീട് അവർ ആ ഉദ്യമത്തിൽ നിന്നും പിൻമാറി. അച്ഛനെയും അമ്മയെയും ഗൗരി അപ്പൂപ്പൻ അമ്മൂമ്മ എന്നാണ് വിളിച്ചിരുന്നത്. ഒരു ദിവസം ഞാൻ വീട്ടിൽ ചെന്നു എൻറെ, മുറിയിലേക്ക് പടികൾ കയറുന്നതിനിടയിൽ പുറകിൽ നിന്നും
” അച്ഛാ ”
എന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോൾ, ഗൗരി ചാടിത്തുള്ളി പടികൾ കയറി വന്നു എൻറെ കൈകളിൽ പിടിച്ചു. അമ്മ ഇതെല്ലാം കണ്ടു താഴെ നിൽപ്പുണ്ടായിരുന്നു. അമ്മ പറഞ്ഞു
” മോള് എന്നോട് നിന്നെ എന്തു വിളിക്കണം എന്നു ചോദിച്ചു. ഞാൻ അങ്കിൾ എന്ന് പറഞ്ഞപ്പോൾ മോളുടെ മുഖം മാറി. മോൾ തന്നെ എന്നോട് പറഞ്ഞു ഞാൻ, ‘അച്ഛാ എന്ന് വിളിച്ചോട്ടെ’ എന്ന്. ഞാൻ സമ്മതിക്കുകയും ചെയ്തു.”
അങ്ങനെ ഗൗരിക്ക് ഞാൻ, അന്നുമുതൽ അച്ഛനായി. മോൾക്ക് അച്ഛനും അമ്മയും ഇല്ലാത്ത വേദന നല്ലതുപോലെ ഉണ്ടായിരുന്നു. ഗൗരി ഞങ്ങളുടെ അടുത്ത് എത്തിയിട്ട് ഇപ്പോൾ ഒരു വർഷം തികയുന്നു. ഇതിനിടയിൽ എൻറെ കേസ് ഒരു തവണ വിളിച്ചു ഞാൻ കോടതിയിൽ ഹാജരായി, വീണ്ടും കോടതി കേസ് നീട്ടിവെച്ചു. കാര്യങ്ങളൊന്നും പെട്ടെന്ന് അറിയാൻ കഴിയാത്തതിനാൽ ഞാനും ഒരു മൊബൈൽ ഫോൺ വാങ്ങി, നോക്കിയയുടെ 1100. അങ്ങിനെയിരിക്കെയാണ് ഹരിശങ്കറിൻ്റെ വിവാഹം എന്നെ വിളിക്കുന്നത്. എല്ലാവരും ഒത്തു വരണമെന്ന് അവൻ പ്രത്യേകം പറഞ്ഞു. ഗൗരിയുടെ പരീക്ഷ കഴിഞ്ഞ വെക്കേഷൻ ആയതു കൊണ്ട് ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആ കല്യാണത്തിന് തലേ ദിവസം പുറപ്പെട്ടു. ഇളയമ്മാവൻ്റെ വീട്ടിലാണ് തങ്ങിയത്, നിഷയെ ഡെലിവറിക്ക് കൊണ്ടു വന്നിട്ടുണ്ട്. നിഷയെ കൂട്ടിക്കൊണ്ടുവരുവാൻ അമ്മയും അച്ഛനും ഇവിടെ നേരത്തേ വന്നിരുന്നതാണ്. ഇവിടെ നിന്നും ഹരിയുടെ വീട്ടിൽ പോകുവാൻ എളുപ്പമാണ്, അതിനാലാണ് ഇവിടെ വന്നത്. തലേ ദിവസം വൈകുന്നേരം ഞാൻ ഒറ്റക്ക് അവൻ്റെ വീട്ടിൽ പോയി. പോകാനായി ഇറങ്ങുന്ന നേരം അമ്മ
” അല്ല മോനോട് പറയേണ്ട കാര്യമില്ല, എന്നാലും ഓർമ്മിപ്പിക്കുന്നുവെന്നു മാത്രം. കൂട്ടുകാർ നിർബന്ധിക്കും അബദ്ധം ഒന്നും കാണിക്കരുത്, നമ്മുടെ ഗൗരി മോളെ ഓർക്കണം.”
“മതിയമ്മെ, ആ സംഭവത്തിന് ശേഷം ഞാൻ മദ്യപിക്കുന്നത് അമ്മ കണ്ടിട്ടുണ്ടോ”
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.