പിന്നീട് അമ്മ ഒന്നും പറഞ്ഞില്ല. ഞങ്ങൾ അവിടെ നിന്നും ഊണുകഴിഞ്ഞ് മൂന്നുമണിയോടെ ഇറങ്ങി. റോഡുകൾ വീതി കുറഞ്ഞതും പല സ്ഥലങ്ങളിലും പണി നടക്കുന്നതിനാലും പാലക്കാട് എത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങി. വീണ്ടും കുറച്ചു ദൂരം കൂടി പോകാനുണ്ട് റോഡ് മോശമായതിനാൽ വേഗത കുറച്ചാണ് പോയത്. പെട്ടെന്ന് ഞങ്ങളുടെ വണ്ടിയെ ഓവർടേക്ക് ചെയ്തു ഒരു തമിഴ് ലോറി പാഞ്ഞുപോയി. ഞാൻ സൈഡ് ഒതുക്കി കൊടുത്തില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വണ്ടിയിൽ ഇടിക്കുമായിരുന്നു, അതുപോലെയുള്ള ഡ്രൈവിംഗ് ആയിരുന്നു ആ വണ്ടിയുടേത്. റോഡ് മുഴുവൻ കുണ്ടും കുഴിയുമായിരുന്നതിനാൽ വണ്ടി സാവധാനമാണ് ഞാൻ ഓടിച്ചിരുന്നത്. ഈ ഭാഗത്താണെങ്കിൽ ഒരു കടയോ വീടുകളോ ഒന്നുമില്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങൾ, വണ്ടി കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ഒരു ടി വി എസിൻ്റെ ലൂണ വഴി കിടക്കുന്നത് കണ്ടു. ആ മുന്നേ പോയ ലോറി ഇടിച്ചുതെറിപ്പിച്ചതാണെന്ന് കണ്ടാലറിയാം. കുറച്ചുദൂരം മാറി രണ്ടുപേർ കിടക്കുന്നതു കണ്ടു, വണ്ടിയുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ഒരാണും പെണ്ണും ആണെന്ന് മനസ്സിലായി. ചോരയിൽ കുളിച്ച് ആണ് കിടക്കുന്നത്, രണ്ടുപേർക്കും ജീവനുണ്ടെന്ന് ശരീരത്തിൻറെ ചലനം കൊണ്ട് മനസ്സിലായി. ഇതു കണ്ട അമ്മ പറഞ്ഞു.
” മോനെ വണ്ടി നിർത്ത്”
ഞാൻ വണ്ടി ഒതുക്കി നിർത്തി, ഞങ്ങൾ ഇറങ്ങി അവരുടെ അടുത്ത് ചെന്നു. അപ്പോൾ ആ സ്ത്രീ പറയുന്നത് കേട്ടു
” ഹെ…. ൻ്റെ…… മോള് ”
രണ്ടുപേർക്കും ജീവനുണ്ട്, വേറെ ഏതെങ്കിലും വാഹനം കിട്ടുമൊ എന്ന് നോക്കിയിട്ട് ഒന്നും കാണുന്നുമില്ല വരുന്നതാണെങ്കിൽ നിർത്താതെ പോകുന്നു. അതു കൊണ്ട് അവരെ രണ്ടു പേരേയും ഞങ്ങളുടെ വണ്ടിയിൽ കയറ്റുന്നതിനിടയിൽ ആ സ്ത്രീ എൻ്റെ കൈയിൽ പിടിച്ചു ഭയനീയമായി
“ഹെ…… മോള് ”
അപ്പോഴേക്കും അച്ഛൻ അവിടം മുഴുവൻ അന്വേഷണം നടത്തിയിരുന്നു. അച്ഛൻ ഉറക്കെ
” അയ്യോ…. മോനെ ഇങ്ങോട്ട് ഓടി വാ…. ”
ഞാൻ ചെന്നു നോക്കുമ്പോൾ 5-6 വയസ്സുള്ള ഒരു പെൺകുട്ടി, കൂട്ടിയിട്ടിരിക്കുന്ന വൈക്കോലിൽ കിടക്കുന്നു. കുട്ടിയെ കൈയിൽ എടുത്തപ്പോൾ ശ്വാസമുണ്ട് പക്ഷെ ബോധം നഷ്ടപ്പെട്ടിരുന്നു നെറ്റിയിലും കയ്യിലും മുറിവുകൾ ഉണ്ട്. മൂന്നു പേരെയും കൊണ്ട് ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി, അവിടെ ചെന്ന് ഡോക്ടർ പരിശോധിച്ചപ്പോൾ സ്ത്രീയുടെയും പുരുഷൻ്റേയും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുട്ടിക്ക് വേറെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ, രണ്ടുദിവസത്തെ ഒബ്സർവേഷനുവേണ്ടി എമർജൻസിയിൽ അഡ്മിറ്റ് ചെയ്തു. ആക്സിഡൻറ് ആയതിനാൽ ഹോസ്പിറ്റലിൽ നിന്നും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. മരണം നടന്നതിനാൽ മഹസ്സർ തയ്യാറാക്കാൻ പോലീസുകാർ എത്തി. ഞങ്ങൾ പറഞ്ഞ വിവരങ്ങളനുസരിച്ച് ഈ പറഞ്ഞ വണ്ടി, വീണ്ടും 2 അപകടങ്ങൾ വരുത്തിയിരുന്നു. അതിനാൽ നാട്ടുകാർ ആ വണ്ടി തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചിരുന്നു. അപകടം നടന്ന സ്ഥലം പൊലീസുകാർ സന്ദർശിച്ചു അവിടെ നിന്നും കിട്ടിയ പാഠപുസ്തകത്തിൽ നിന്നും കുട്ടിയുടെ പേര് ഗൗരി എന്നാണെന്ന് മനസ്സിലായി. സ്കൂൾ മുഖാന്തരം അന്വേഷിച്ചപ്പോൾ കുട്ടിയുടെ അച്ഛൻറെ പേര് പുരുഷോത്തമൻ എന്നും അമ്മയുടെ പേര് ലക്ഷ്മി ആണെന്ന് മനസ്സിലായി. അമ്മയെ അവിടെ മുറിയെടുത്ത് ഇരുത്തിയിട്ട് ഞാനും അച്ഛനും വീട്ടിലേക്ക് പോയി, അത്യാവശ്യം ചില സാധനങ്ങൾ എടുത്തു. ഫാമിൽ ഉള്ളവരോട് വിവരങ്ങൾ പറയാൻ, ഞങ്ങൾ സ്ഥിരം വരുന്ന കടയിൽ പറഞ്ഞു ഏൽപ്പിച്ചു. വീണ്ടും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി. പത്രത്തിൽ വാർത്ത വന്നെങ്കിലും അയൽവക്കകാരനായി ഒരാൾ മാത്രം വന്നു. അയാൾ പറഞ്ഞത് അനുസരിച്ച് ഇവർ അല്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതുകൊണ്ട് ബന്ധുക്കൾ ആരും ഇവരോട് സഹകരിക്കാറില്ല എന്ന് അറിയാൻ കഴിഞ്ഞു. നേരം വെളുത്തപ്പോൾ ഗൗരിയുടെ ബോധം തെളിഞ്ഞിരുന്നു അപ്പോൾ മുതൽ അമ്മയേയും അച്ഛനെ വിളിച്ച് കുട്ടി കരയാൻ തുടങ്ങി. സിസ്റ്റർമാരും ഡോക്ടറും ഞങ്ങളെല്ലാവരും പറഞ്ഞിട്ടും ഗൗരി അന്ന് മുഴുവൻ കരച്ചിലായിരുന്നു. വൈകുന്നേരം വരെ കുഴപ്പം ഒന്നും ഇല്ലാതിരുന്നതിനാൽ ഗൗരിയെ റൂമിലേക്ക് മാറ്റി. അന്ന് രാത്രി ഗൗരി അമ്മയുടെ കൂടെയാണ് കിടന്നത്. നേരം പുലർന്നപ്പോൾ അമ്മയുമായി ഗൗരി പെട്ടെന്ന് അടുത്തു, ആശുപത്രിയിൽ കിടന്ന 4 ദിവസം കൊണ്ട് ഞങ്ങളും ഗൗരിയുമായുള്ള അപരിചിതത്വം മാറി. ഗൗരിയുടെ അച്ഛൻ്റേയും അമ്മയുടേയും മൃതദേഹങ്ങൾ പൊതുശ്മശാനത്തിൽ സംസ്കരിക്കുമ്പോൾ എല്ലാത്തിനും മുൻകൈയെടുത്ത് ഞാനുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലെത്തി പിന്നീട് ഗൗരിയെ എന്ത് ചെയ്യും എന്ന് ആലോചിച്ചു. മോളെ അന്വേഷിച്ചു ആരും വരാത്തതിനാൽ, ഞങ്ങൾ ഒരു തീരുമാനത്തിലെത്തി. ഞങ്ങൾ ഗൗരിയെ ദത്തെടുക്കാനുള്ള നടപടികൾ നടത്തി, അതു പൂർത്തിയായപ്പോൾ ഗൗരിയുടെ സ്കൂളിൽ നിന്നും TC വാങ്ങി അടുത്ത് ചേർത്തു. ഏട്ടത്തി ഞങ്ങൾ അവിടെ നിന്നും വന്ന അന്നു മുതൽ വിളിക്കുന്നതാണെന്ന് പറഞ്ഞു ഡിസ്ചാർജ് ആയ അന്നു വൈകിട്ട് വിളിച്ചിരുന്നു. അമ്മ അന്നു നടന്ന സംഭവങ്ങളൊക്കെ ഗൗരി കേൾക്കാതെ എട്ടത്തിയോട് വിവരിക്കുന്നുണ്ടായിരുന്നു. ഞാൻ മിക്കവാറും എല്ലാ ദിവസവും വീട്ടിൽ എത്തി തുടങ്ങി. അല്ലായെങ്കിൽ മിക്കവാറും ഫാമിലാണ് സമയം ചിലവഴിച്ചിരുന്നത്. ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ പറയുകയാണ്
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.