അവളുടെ ഭർത്താവ് പെട്ടെന്ന് കമ്പനിയാകുന്ന കൂട്ടത്തിലുള്ളതായിരുന്നു. എല്ലാവരും രണ്ടു ദിവസം തങ്ങിയിട്ടാണ് വീട്ടിൽ നിന്നും പോയത്, ഈ രണ്ടു ദിവസവും നിഷയുടെ ഭർത്താവ് സതീഷ് എൻ്റെ കൂടെ ഫാമിൽ കൂടി. സതീഷ് മാത്രമാണ് പെൺമക്കളുടെ ഭർത്താക്കൻമാരിൽ ആകെ വന്നത്. അതിനാൽ രണ്ടു ദിവസം കൊണ്ട് ഞങ്ങൾ തമ്മിൽ ഒരുപാട് അടുത്തു. സംസാരിക്കുന്ന കൂട്ടത്തിൽ സതീഷ്
“നിഷ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, അന്ന് ചേട്ടനും നിഷയും തമ്മിൽ സംസാരിച്ചിരുന്നെങ്കിൽ….. എല്ലാ തെറ്റിദ്ധാരണകളും മാറുമായിരുന്നു”
“എന്നെ ചേട്ടാ എന്ന് വിളിക്കണ്ട വിനു എന്നു വിളിച്ചാൽ മതി. പിന്നെ തെറ്റിദ്ധാരണ അല്ലല്ലൊ സതീഷ് ഞാൻ ആ ടീച്ചറുടെ മുറിയിൽ പോയി കൂടെ കിടന്നുവെന്നുള്ളത് സത്യം അല്ലാതെ ആവില്ലല്ലൊ. ഇതാണ് ശരി, അന്ന് ഞാൻ കാണിച്ചത് വിഡ്ഢിത്തരമാണെന്ന് പിന്നീട് ആലോചിച്ചപ്പോൾ മനസ്സിലായി… ”
“നിഷയുടെ ചേട്ടൻ എൻ്റെയും ചേട്ടനല്ലെ”
“നമ്മൾ സമപ്രായക്കാരല്ലെ, അപ്പോൾ പേര് വിളിച്ചാൽ മതി. ഞാനും സതീഷിനെ മുറപ്രകാരം അളിയൻ എന്നാണ് വിളിക്കേണ്ടത് പക്ഷെ, ഞാൻ അതൊഴിവാക്കുന്നു.”
അങ്ങിനെ ഓരോന്നൊക്കെ സംസാരിച്ചു രണ്ടു ദിവസം പോയതറിഞ്ഞില്ല, അവരെല്ലാം ചേട്ടൻ്റെ കൊച്ചിനെ കൊണ്ടു വരുമ്പോൾ എത്താമെന്ന് പറഞ്ഞു പോയി. ഞാൻ സതീഷിനോട്
“ഇനി വരുമ്പോൾ ഒരാഴ്ച നില്ക്കാൻ കണക്കാക്കി വാ”
സതീഷ് ok പറഞ്ഞു. പിന്നീട് ഫാമിൽ എത്തിയിട്ട് നല്ല തിരക്കായിരുന്നു. പിന്നീട് ദിവസങ്ങൾ പോയതറിഞ്ഞില്ല. പച്ചക്കറി ചെടികൾ വലുതായി തിരികൾ ഇട്ടു തുടങ്ങി. ഏട്ടത്തിയെ കൊണ്ടുവരുന്നതിന് മുമ്പ് ചേട്ടൻ എത്തി. അമ്മയേയും കുഞ്ഞിനേയും കൊണ്ടുവരേണ്ട നല്ല ദിവസം നോക്കി. ബന്ധുക്കളെ അറിയിക്കാൻ പോകേണ്ട ചുമതല എനിക്കായി. ഏട്ടത്തിയേയും കുഞ്ഞിനേയും കൊണ്ടുവരുവാൻ വിളിച്ചിരുന്നവരെല്ലാം എത്തി. കുഞ്ഞ് എത്തിയതോടെ വീട് ഉണർന്നു. ഫാമിൽ വിളകൾ പാകമായി തുടങ്ങി, അതുകൊണ്ട് എനിക്ക് നിന്ന് തിരിയാൻ സമയമില്ലാതായി. ഏകദേശം 100 മേനി വിളവായിരുന്നു. ചേട്ടൻ തിരിച്ചുപോക്ക് വേണ്ടെന്നുവച്ചു ചേട്ടനും കൂട്ടുകാരും കൂടെ എന്തോ ബിസിനസ് കൊച്ചിയിൽ തുടങ്ങാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി ചേട്ടൻ അവിടെ ഒരു ഫ്ലാറ്റ് മേടിച്ചു ഏട്ടത്തിയെ കുഞ്ഞിനെയുംകൊണ്ട് ചേട്ടൻ അങ്ങോട്ട് മാറി. കുഞ്ഞു പോയതോടെ വീട് വീണ്ടും ഉറങ്ങിയതുപോലെയായി. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് കൊച്ചിയിൽ പോയി അവരെ കാണുമായിരുന്നു, പക്ഷേ ചേട്ടൻറെ തിരക്കുമൂലം അവർ ഇങ്ങോട്ട് വരുന്നത് വളരെ ചുരുക്കമായിരുന്നു. വിളവെടുപ്പും വീണ്ടും വിളകൾ ഇറക്കിയും അങ്ങനെ മാസങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. അങ്ങിനെ കുഞ്ഞിൻറെ ഒന്നാമത്തെ പിറന്നാൾ വന്നു, ഞങ്ങൾ ആ അണ്ണനേയും തമ്പിയേയും ഫാം ഏൽപ്പിച്ച കൊച്ചിയിലേക്ക് പുറപ്പെട്ടു. ഞങ്ങൾ ഇങ്ങ് പാലക്കാടേക്ക് വന്നതിനുശേഷം പുതിയതെടുത്ത ഞങ്ങളുടെ വണ്ടിയിൽ ആയിരുന്നു യാത്ര. പിറന്നാൾ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു രണ്ടുദിവസം ചേട്ടത്തിയുടെ നിർബന്ധപ്രകാരം അവിടെ തങ്ങി. ഈ രണ്ടു ദിവസവും ഞാൻ, എൻറെ കൂട്ടുകാരുടെ അടുത്ത് പോയിരുന്നു. മാർക്കറ്റിൽ ചെന്നപ്പോൾ ദിവാകരൻ മുതലാളിയുടെ അതിഗംഭീരമായ ഷോപ്പിങ് കോംപ്ലക്സ് അവിടെ ഉയർന്നിട്ടുണ്ട് ആയിരുന്നു. താഴെ രണ്ട് ഫ്ലോർ കടകളും മറ്റു കൊമേഴ്സൽ ബിൽഡിംഗുകളും അതിനുമുകളിൽ ഫ്ലാറ്റുകൾ. കൂട്ടുകാരെ പാലക്കാട്ടേക്ക് ക്ഷണിച്ചു കൊണ്ടാണ് ഞാൻ അവിടെയൊന്നും അവരോട് യാത്ര പറഞ്ഞത്. തിരിച്ചു പോരുന്ന ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ…. അമ്മയ്ക്ക്, ഇവർ അങ്ങോട്ട് വരാത്തതിൽ പരിഭവം ഉണ്ടായിരുന്നു. അത് ഏട്ടത്തിയോട് പ്രകടിപ്പിക്കുകയും ചെയ്തു.
” നിങ്ങൾക്ക് കുറച്ചുദിവസം അവിടെ വന്ന് നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് അല്ലേ ”
” എനിക്ക് അങ്ങോട്ട് വരണം എന്നുണ്ട് അമ്മേ പക്ഷേ, ഞാൻ മാറി നിന്നാൽ ഏട്ടൻ തോന്നിയതുപോലെ നടക്കും. ഞാൻ ഉണ്ടായിട്ട് തന്നെ ഏട്ടൻ എത്തുന്നത് ഒരു സമയത്താണ്, ഞാൻ ഇവിടെ ഇല്ല എങ്കിൽ പിന്നെ നോക്കുകയും വേണ്ട. ഏതായാലും വിനുവിന് പെട്ടെന്ന് ഒരു കല്യാണം ആലോചിക്കണം, നിങ്ങളുടെ രണ്ടുപേരുടെയും ഒറ്റപ്പെടലിൽ നിന്നും രക്ഷപ്പെടാൻ അതേയുള്ളൂ മാർഗ്ഗം”
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.