” ഞാൻ ഈ നാട്ടുകാരൻ ആണ് അച്ഛനോട് ചെറ്റാലിൽ മാധവൻ തമ്പി എന്ന് പറഞ്ഞാൽ മതി, അദ്ദേഹത്തിൻറെ മകനാണ് ഞാൻ. പേര് രാജശേഖരൻ. വിനോദിനെ എനിക്കറിയാം, നമ്മൾ രണ്ടു കോളേജുകളിൽ പഠിച്ചു എന്ന് മാത്രം ഒരേ വർഷം തന്നെയായിരുന്നു. ഞാൻ ബി എസ് സി കഴിഞ്ഞു എസ് ഐ ടെസ്റ്റ് എഴുതി. വിനോദ് ഇപ്പോഴും പഠിച്ചു കൊണ്ട് നടക്കുന്നു. കുറച്ചു കഥകളൊക്കെ ഞാൻ കേട്ടിരുന്നു. എന്നെ ഒരു ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി. വിനോദ് ഇപ്പോഴും കോളേജിൽ പോകുന്നുണ്ടോ?”
” ഈ വിഷയത്തോട് എൻറെ കോളേജിൽ പോക്ക് മുടങ്ങി, ഞാൻ അച്ഛനെ കൃഷിയിൽ സഹായിക്കുന്നു. പാലക്കാട് കുറച്ചു സ്ഥലം ഉണ്ട് അവിടെ അത്യാവശ്യം കൃഷിയും ഒക്കെ ആയി നടക്കുന്നു.”
” കൊള്ളാമല്ലോ വിനോദേ, അതാണ് ഏറ്റവും നല്ല ജോലി. ആരുടെയും ഏറാൻ മൂളികൾ ആകണ്ട. ആ ബിജു എന്ന് പറയുന്നവൻ തനി ചെറ്റയാണ്, അവൻറെ കെണിയിൽ ആണല്ലോ ആ ടീച്ചർ പോയി വീണത്. ”
” ഇല്ല സാർ. അവർ തമ്മിലുള്ള വിവാഹം നേരത്തെ ഉറപ്പിച്ചു വച്ചിരിക്കുന്നതാണ്. അതിനിടയിൽ ഞാനൊരു കുരുത്തക്കേട് കാണിച്ചു. ”
“നിനക്ക് അല്ല വിനോദ്, സോറി എൻറെ വായിൽ നിന്നും എപ്പോഴും പോലീസ് ഭാഷയെ വരൂ. അവനെപ്പറ്റി വിനോദിന് ഒന്നുമറിയില്ല. ഞാൻ സർവീസിൽ കയറി രണ്ടുവർഷം ആയുള്ളൂവെങ്കിലും അവനെ പറ്റിയുള്ള വീരകഥകൾ ഒരുപാട് കേട്ടിരിക്കുന്നു. അവൻ തനി കോഴിയാണ് എന്നുമാത്രമല്ല ഉന്നതങ്ങളിൽ എത്താൻ എന്തു പോക്രിത്തരവും കാണിക്കും. അതു കൊണ്ടു തന്നെയാണല്ലോ അവൻറെ സ്വന്തം നാട്ടിൽ അവൻ എസ് പി ആയി വിലസുന്നത്. കൂടുതലായി പറഞ്ഞാൽ അവനു ലാഭമുണ്ടാക്കുന്ന കാര്യത്തിന് സ്വന്തം അമ്മയെ വരെ…… ഇല്ല ഞാൻ കൂടുതലായി ഒന്നും പറയുന്നില്ല. ആ ടീച്ചറുടെ ജീവിതം എന്താകുമോ എന്തോ?”
” അതുപോട്ടെ സാർ, ഞാൻ ഇറങ്ങട്ടെ ”
” ശരി ഒപ്പിടാനുള്ള ബുക്ക് ഞാൻ ഇങ്ങോട്ട് എടുപ്പിക്കാം. ശിവദാസ്, ആ ഒപ്പിടാനുള്ള രജിസ്റ്റർ ഇങ്ങോട്ടു കൊണ്ടു വാ ”
അന്ന് എന്നോട് ചതിയിൽ പെടുത്തിയതാണെന്ന് സ്വകാര്യം പറഞ്ഞ പോലീസുകാരൻ ഒപ്പിടാനുള്ള ബുക്കുമായി വന്നു. ഞാൻ ഒപ്പിടുന്നതിന് ഇടയിൽ SI
” ഇവിടെയുള്ള അതിൽ അൽപമെങ്കിലും കറപ്ക്ഷൻ ഇല്ലാത്ത ഒരു പോലീസുകാരൻ ആണ് ഇത്……. ശിവദാസ് ഇത് വിനോദ്.”
ശിവദാസ്
” എനിക്കറിയാം സാർ”
” ഓ താൻ ഇവിടെ പഴയ ആളാണല്ലോ, എന്നെപ്പോലെ തന്നെയാണ് താനും എന്ന് ഞാൻ വിചാരിച്ചു. എടോ ശിവദാസെ ഇയാളുടെ കാര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും. എല്ലാ ആഴ്ചയിലും പാലക്കാട് നിന്നും ഇവിടെ എത്തുക എന്ന് പറഞ്ഞാൽ ഒത്തിരി ബുദ്ധിമുട്ടുള്ള കേസാണ്. പക്ഷേ കോടതി പറഞ്ഞ സ്ഥിതിക്ക് ഒപ്പ് ഇടാതിരിക്കാനും പറ്റില്ല.(സ്വകാര്യമായി) ഞായറാഴ്ച തന്നെ വരണമെന്നില്ല. ഇടക്ക് എപ്പോഴാണോ വരുന്നത് അതനുസരിച്ച് വന്ന് ഒപ്പിട്ടൊ ഞാൻ, ശിവദാസിനെ പറഞ്ഞ എല്പിച്ചോളാം”
“ശരി സാർ ഞാൻ ഇറങ്ങട്ടെ..”
ഞാൻ അവിടെ നിന്ന് ഇറങ്ങി കൂട്ടുകാരുടെ വണ്ടികളുടെ അകമ്പടിയോടെ വീട്ടിലേക്ക്. അവിടെ എല്ലാവർക്കും അമ്മ ഭക്ഷണം റെഡി ആക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ കൂട്ടുകാരൻ പ്രസാദ്
” ഇനി അമ്മയുടെ കയ്യിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിൽ പാലക്കാട് വരണം അല്ലേ?”
ശരിയാണ് ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി, ഞങ്ങളുടെ വീടും സ്ഥലവും കച്ചവടമായി. പാലക്കാട് എടുത്തിരിക്കുന്ന സ്ഥലത്തെ വീട്, അല്ലറ ചില്ലറ പുതുക്കി പണിയൊക്കെ നടത്തുകയാണ്. പഴയൊരു മനയാണ് അതുകൊണ്ട്, രണ്ട് നിലയുള്ളതാണ്. അത്യാവശ്യം അഞ്ചു കിടപ്പുമുറികൾ ഉണ്ട് ചുറ്റും വരാന്ത, ഈ വരാന്തയിൽ ചുറ്റിനും കൂടി 9 മരത്തിൻറെ വലിയ ഉരുളൻ തൂണുകൾ. എല്ലാംകൊണ്ടും നല്ല ആകർഷണീയതയുള്ള വീട്. പിന്നെ അവിടവിടെയായി ഇടിഞ്ഞ ഓടുകൾ മാറ്റുകയും പൊട്ടിയ ചുവരുകൾ തേച്ച് പെയിൻറ് ചെയ്ത് മോടി പിടിപ്പിക്കുകയാണ്. അവസാന മിനുക്ക് പണികൾ നടക്കുന്നു, അടുത്ത ആഴ്ചയോടുകൂടി ഞങ്ങൾ അങ്ങോട്ട് താമസം മാറുകയാണ്.
“എന്താടാ ആലോചിക്കുന്നത്?”
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.