“അതല്ല മോനെ, ഇതുപോലെ ഇനിയും ഉപദ്രവം ഉണ്ടായാൽ നിൻ്റെ കൂട്ടുകാർ അടങ്ങിയിരിക്കുമൊ? ആ സ്ഥലത്തെ കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോൾ നിൻ്റെ കൂട്ടുകാർ പ്രശ്നം ഉണ്ടാക്കിയപ്പോൾ അച്ഛൻ ചെന്നാണ് അവരെ സമാധാനിപ്പിച്ചത്. അതു കൊണ്ട് നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായി എന്നു പറയേണ്ട”
ശരിയാണ് ഇനിയും ഒരു പ്രശ്നമുണ്ടായാൽ അവർ അടങ്ങിയിരിക്കില്ല. എല്ലാം കൊണ്ടും അമ്മയുടേയും അച്ഛൻ്റേയും തീരുമാനത്തിന് വിടാമെന്ന് കരുതി.
എന്നെ ആശുപത്രിയിൽ സന്ദർശിക്കാൻ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഇളയച്ഛൻമാർ രണ്ടു പേരും ഫാമിലിയും അപ്പച്ചി, എന്നു വേണ്ട ഒത്തിരി പേർ വന്നു ഏട്ടത്തി പ്രസവിച്ചു കിടക്കുന്നതു കൊണ്ട് ചേട്ടത്തിയുടെ അച്ഛനും അമ്മയും ചേട്ടൻ്റെ ഭാര്യയും വന്നു പോയി. ഏട്ടത്തിയോട് അമ്മയും അച്ഛനും സ്ഥലത്തിൻ്റെ കാര്യം പറഞ്ഞു, ഏട്ടത്തിയും ഏട്ടനും അതു ശരിവെച്ചു. മുന്ന് നാല് ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിലേക്ക് വന്നു. ആശുപത്രിയിൽ നിന്നും വന്നതിനുശേഷമാണ് വേദനയുടെ കാഠിന്യം അറിയുന്നത് അതുവരെ മരുന്നിൻറെ സഡേഷനിൽ ഒന്നും അറിഞ്ഞിരുന്നില്ല. പല ഭാഗങ്ങളിലും വടികൊണ്ടുള്ള അടിയിൽ ചതവുകൾ പറ്റിയിട്ടുണ്ട് ആയിരുന്നു. പാലക്കാട് പണി തുടങ്ങേണ്ടതിനാൽ അച്ഛൻ അങ്ങോട്ടുപോയി, അതുകൊണ്ട് മൂത്ത അമ്മാവനും അമ്മായിയും വീട്ടിലേക്ക് വന്നു. തുടർ ചികിത്സയ്ക്കായി അച്ഛൻറെ പരിചയക്കാരൻ മുഖാന്തരം ഒരു വൈദ്യൻ വന്നു. അയാളുടെ കുഴമ്പു പുരട്ടലും കഷായവും ഒക്കെ കൊണ്ട് ഞാൻ പെട്ടെന്ന് റിക്കവർ ആയി. പിന്നീടുള്ള എൻറെ സ്റ്റേഷനിൽ ഒപ്പുവെക്കാൻ ഉള്ള പോക്ക് കൂട്ടുകാരുടെ അകമ്പടിയോടെയായിരുന്നു. ഒപ്പുവെക്കാൻ ചെല്ലുമ്പോൾ എപ്പോഴൊക്കെ അയാൾ ഉണ്ടോ, അപ്പോഴൊക്കെ അയാൾ ഷോ കാണിച്ചിരുന്നു. ദിവസങ്ങൾ അങ്ങിനെ അതിദ്രുതം പൊയ്ക്കൊണ്ടിരുന്നു. നാലാഴ്ച കഴിഞ്ഞു സ്റ്റേഷനിൽ ഒപ്പിടാൻ ചെന്നപ്പോൾ എസ് ഐ മാറിയിരിക്കുന്നു. സാധാരണ Sl യുടെ മുറിയിൽ ചെന്ന് തിരുമുഖം കാണിച്ചിട്ട് വേണം ഒപ്പുവെക്കാൻ, അതിൻപ്രകാരം ഞാൻ, കോൺസ്റ്റബിൾ പറഞ്ഞതനുസരിച്ച് മുറിയിലേക്ക് കയറിച്ചെന്നു. അയാളെ പ്രതീക്ഷിച്ച എന്നാ ഞാൻ കാണുന്നത് സൗമ്യ ശീലനായ ഒരു ചെറുപ്പക്കാരനെയാണ്. അദ്ദേഹം എന്നോട് ചോദിച്ചു
” എന്തേ പരാതി വല്ലതും ആണെങ്കിൽ പറഞ്ഞോളൂ”
ഞാൻ പറഞ്ഞു
” ഞായറാഴ്ച തോറും ഇവിടെ വന്ന് ഒപ്പിടണം എന്ന് പറഞ്ഞിട്ടുണ്ട് ”
അയാൾ ഉറക്കെ.
“ഓ അത് ഇയാൾ ആണല്ലേ, ഞങ്ങളുടെ ബിജു സാറിൻറെ പെണ്ണിനെ കയറി പിടിച്ചവൻ”
എസ് ഐ എൻറെ അടുത്തേക്ക് വന്നു.
” എനിക്കറിയാമെടോ ആ ബിജുവിനെയും ഇവിടെ നേരത്തെ ഇരുന്ന മഹാനേയും. ഇനി തനിക്ക് എത്ര ആഴ്ച കൂടി ഒപ്പിടാൻ ഉണ്ട്”
“മൂന്നാഴ്ച കൂടി സാർ”
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.