വസന്തം പോയതറിയാതെ – 6 [ദാസൻ] 480

“ഞാൻ നിൻ്റെ കരച്ചിൽ കാണാനല്ല വന്നത്. എടി പോത്തെ, നീ എൻ്റെ മുന്പിൽ വാശിയോടെ നില്ക്കുമെന്നാണ് ഞാൻ കരുതിയത് ഇതിപ്പോൾ വെറും സെൻ്റിയായിപ്പോയല്ലൊ….. പോട്ടെ മോളെ എല്ലാം നല്ലതിനാണെന്ന് സമാധാനിക്കാം. നീ കരയല്ലെ, അതൊക്കെ പോട്ടെ നിൻ്റെ കോന്തൻ എങ്ങിനെയുണ്ട്? നിനക്ക് ഇഷ്ടപെട്ടില്ലെ? നിനക്ക് ഇഷ്ടപ്പെടാതെ നീ, സമ്മതിക്കില്ലല്ലൊ.”

ഞാൻ അങ്ങിനെ പറഞ്ഞതോടെ അവൾ വീണ്ടും വിങ്ങിക്കരയാൻ തുടങ്ങി.

“ഇനി കരച്ചിലൊക്കെ നിർത്തി കിടന്നുറങ്ങാൻ നോക്ക്, അല്ലെങ്കിൽ കതിർ മണ്ഡപത്തിൽ ഇരിക്കുമ്പോൾ ഉറക്കം തൂങ്ങും. ശരി വാതിലടച്ചു കിടന്നുറങ്ങു.”

ഞാൻ അതു പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ എൻ്റെ കൈയിൽ പിടിച്ചു.

“എനിക്ക് ചേട്ടൻ്റെ കൂടെ കുറച്ചു നേരം കൂടി ഇരിക്കണം”

” ഇപ്പോൾ തന്നെ നേരം ഒരുപാടായി, ഇനി മോള് കിടന്നുറങ്ങു അല്ലെങ്കിൽ കണ്ണും മുഖവുമൊക്കെ വീർത്തിരിക്കും അപ്പോൾ കാണാൻ ഒരു ഭംഗിയും കാണില്ല. എൻ്റെ മോള് ടെൻഷൻ ഒന്നു മടിക്കാതെ കിടന്നുറങ്ങു.”

ഞാനിറങ്ങി അവൾ വന്ന് വാതിൽ ചാരി. ഞാൻ അമ്മയേയും അച്ഛനേയും നിർബ്ബന്ധിച്ചു അവിടെ നിർത്തി ഇറങ്ങുമ്പോൾ അമ്മാവൻ

” നീ ഇനി ഇപ്പോഴെന്തിനാണ് പോകുനത്?”

“നാളെ എനിക്ക് സ്റ്റേഷനിൽ ഹാജരാകാൻ ഉള്ള ദിവസമാണ്. രാവിലെ തന്നെ അച്ഛൻ്റേയും അമ്മയുടേയും ഡ്രസ്സ് എത്തിച്ചിട്ടു വേണം സ്റ്റേഷനിലേക്ക് പോകാൻ. അതു കഴിഞ്ഞ് ഞാനിവിടെയുണ്ടാകുംശരി ഞാനിറങ്ങട്ടെ ”

ഞാൻ കാറെടുത്ത് ഇറങ്ങുമ്പോൾ അമ്മ ഓടി വന്നു

“മോനെ സൂക്ഷിച്ചു പോണെ”

“ശരിയമ്മെ”

എന്നു പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു വീടെത്തി ടൈംപീസിൽ 4 മണിക്ക് അലാറം സെറ്റ് ചെയ്തു. ഇന്നത്തെ യാത്രയുടെ മൊത്തം ക്ഷീണം കൊണ്ട് കിടന്നതേ ഓർമ്മയുള്ളു, അലാറം അടിക്കുന്നതു കേട്ടാണ് ഉണർന്നത്. പെട്ടെന്ന് തന്നെ എഴുന്നേറ്റ് അമ്മയുടേയും അച്ഛൻ്റേയും എൻ്റേയും ഡ്രസ് എടുത്ത് തേച്ചു അവരുടേത് മടക്കി ബാഗിൽ വെച്ചു. കുളിച്ചു പുറത്തിറങ്ങുമ്പോൾ എൻ്റെ എൻഫീൽഡ് അവിടെ ഇരിക്കുന്നു. ഡ്രസ് മാറി ടൂവീലറിന് 6:45 ന് കല്യാണ വീട്ടിൽ എത്തുമ്പോൾ അമ്മയും അച്ഛനും എന്നേയും നോക്കി നിൽക്കുകയായിരുന്നു. അവരെ ഡ്രസ് ഏല്പിച്ചു, ഒന്ന് രണ്ട് ദിവസത്തെ ഡ്രസ് ഉണ്ടായിരുന്നു. പിന്നെ കല്യാണത്തിൻ്റെ മുഹൂർത്തം 10:30-11 ഇടക്കായിരുന്നു. 9 മണി വരെ അവിടെ കഴിച്ചുകൂട്ടി സ്റ്റേഷനിലേക്ക് പോയി. ഒപ്പിടാൻ വന്നതാണ് എന്ന് പറഞ്ഞപ്പോൾ ഏമാൻ വന്നിട്ട് ഒപ്പിട്ടാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങിനെ Sl യേയും നോക്കിയിരുന്നു, അദ്ദേഹം വന്നത് 10:30 ആയി. എന്നെ റൂമിലേക്ക് വിളിപ്പിച്ചു എന്നിട്ട് അയാളുടെ ഒരു ഷോ കൂടി നടത്തി

” എന്നാടാ പന്ന പുല@@മോനെ നിൻ്റെ കുത്തിക്കഴപ്പൊക്കെ മാറിയൊടാ. ചെന്ന് ഒപ്പിട്ട് പോടാ, താ@@ളി.”

ഞാൻ മുറിക്ക് പുറത്തിറങ്ങി Head ൻ്റെ അടുത്ത് ചെന്ന് ഒപ്പിട്ട് സ്റ്റേഷനിൽ നിന്നും ഇറങ്ങി. നിഷക്ക് കൊടുക്കാൻ നല്ലൊരു ഗിഫ്റ്റ് കൊടുക്കാൻ ടൗണിൽ കറങ്ങുന്ന സമയം അവളുടെ വണ്ടി എന്നെ കവർ ചെയ്തു പോകുമ്പോൾ എന്നെ ഒന്നു നോക്കി ഞാനും. കുറച്ചു ദൂരം പോയി വണ്ടി നില്ക്കുന്നത് സൈഡ് ഗ്ലാസിലൂടെ കണ്ടു. നിഷക്ക് പ്രസൻ്റേഷൻ കൊടുക്കാൻ നല്ലൊരു ജ്വല്ലറി നോക്കി നടന്നു, ഭേദപ്പെട്ടതൊന്നും തുറന്നിട്ടുമില്ല. അമ്മ നേരത്തേ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ വരുന്ന വഴി എവിടെ നിന്നെങ്കിലും വാങ്ങാമായിരുന്നു. കറങ്ങി കൂട്ടത്തിൽ കൊള്ളാവുന്ന ജ്വല്ലറിയിൽ കയറാൻ തീരുമാനിച്ചു തിരിക്കുന്നതിനിടയിൽ അതാ, ഒരു ജീപ്പ് എൻ്റെ വണ്ടിക്ക് വട്ടം വന്നു നിർത്തി. അതിൽ നിന്നും നാലു പേർ ഇറങ്ങി ഒരാൾ, വന്നു എൻ്റെ വണ്ടി ഓഫ് ചെയ്തു താക്കോൽ ഊരി എടുത്തു.

“നിനക്കു തരാൻ ഒരാൾ ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട് അതും മേടിച്ചു പൊയ്ക്കോ”

56 Comments

  1. ? നിതീഷേട്ടൻ ?

    Gouri!

  2. വിരഹ കാമുകൻ ???

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.