വസന്തം പോയതറിയാതെ – 6 [ദാസൻ] 480

ഞാൻ പെട്ടെന്നാണ് ഓർത്തത്, ഇന്ന് കൃഷി ഓഫീസിൽ ചെന്ന് കത്തും വാങ്ങി വളം എടുക്കാൻ ചെല്ലാം എന്ന് പറഞ്ഞതാണ്. ഞാൻ പ്രാഥമിക കാര്യങ്ങൾ നിറവേറ്റി 10 മിനിറ്റ് കൊണ്ട് റെഡിയായി ഇറങ്ങി, അപ്പോഴും ഗൗരി നല്ല ഉറക്കത്തിലായിരുന്നു. രണ്ട് ദിവസത്തെ യാത്രയുടെ ക്ഷീണം കാണുമല്ലോ. ഞാൻ മോളുടെ തലയിൽ ഒന്നു തലോടി പുറത്തേക്കിറങ്ങി, മാണിക്യൻ അണ്ണനും ആയി വണ്ടിയിൽ കയറി യാത്രയായി. ഓഫീസിൽ ചെല്ലുമ്പോൾ നല്ല തിരക്കായിരുന്നു, വളം ഒക്കെ വാങ്ങി തിരിച്ചെത്തിയപ്പോൾ സന്ധ്യയായി. അന്ന് പിന്നെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. കൃഷി ഓരോ വർഷം ചെല്ലുന്തോറും മെച്ചപ്പെട്ടു കൊണ്ടിരുന്നു, തൊട്ടടുത്തുള്ള ചെറിയ ചെറിയ കൃഷിസ്ഥലങ്ങളൊക്കെ ഞങ്ങൾ വാങ്ങിച്ചു തുടങ്ങി. അതിനനുസരിച്ചുള്ള തിരക്കും കൂടിക്കൊണ്ടിരുന്നു. പഴയതുപോലെ അച്ഛനെ ഫാമിലേക്ക് വരാൻ പറ്റാത്ത അവസ്ഥയായി, പ്രായവും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഞാൻ ഫുൾടൈം കർഷകനായി, എൻറെ ഇടതും വലതുമായി മാണിക്യ അണ്ണനും പഴനി അണ്ണനും നിന്നു. കാലചക്രം പിന്നെയും കടന്നു പോയി വേനലും വർഷവും വസന്തവും എല്ലാം വന്നും പോയിക്കൊണ്ടിരുന്നു. ഇതിനിടയിൽ ചേട്ടൻറെ ബിസിനസ്സിൽ താളപ്പിഴകൾ വന്നുതുടങ്ങി, ചേട്ടൻറെ കൂടെയുള്ള പാർട്ണർമാർ ഓരോന്നോരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. അവസാനം ചേട്ടനും വേറൊരു കൂട്ടുകാരനും മാത്രമായി. ഞാൻ അന്വേഷിച്ചിടുത്തോളം ആ കൂട്ടുകാരൻ അത്ര സ്ട്രൈറ്റ് അല്ല, അതുകൊണ്ടൊക്കെ തന്നെയാണ് മറ്റുള്ളവർ ഈ ബിസിനസിൽ നിന്നും വിട്ടു പോയത്. ഇപ്പോൾ ചേട്ടൻറെ മകന് 6 വയസ്സായി, മോനെ അവിടെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ചേർത്തിരിക്കുന്നത്. ബിസിനസ്സ് മോശമായതോടെ ചേട്ടൻ മദ്യപിക്കാൻ തുടങ്ങി, മിക്കവാറും പാർട്ട്ണർ ആണ് ഫ്ലാറ്റിൽ കൊണ്ടു വിടുന്നത്. അങ്ങിനെ ഫ്ലാറ്റിൽ അയാളുമൊത്ത് ചേട്ടൻ മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിൽ എത്തി തുടങ്ങിയതിൻ്റെ അനന്തരഫലമായി ഏട്ടത്തിയോട് അയാൾ അപമര്യാദയായി പെരുമാറി, അതിരു കടന്നപ്പോൾ ഏട്ടത്തി ഒരു രാത്രി അടുത്ത ഫ്ലാറ്റിൽ അഭയം പ്രാപിച്ചു. ഇത് തുടർ സംഭവമായപ്പോൾ ഏട്ടത്തി ഞങ്ങളെ വിളിച്ചു പറഞ്ഞു. ഇത് കേട്ടപ്പോൾ മുതൽ അമ്മയ്ക്ക് ആധിയായി

” നമ്മൾ ആരെങ്കിലും പോയി അന്വേഷിക്കണ്ടെ? ആരും അന്വേഷിക്കാതെ ഇരുന്നാൽ ഇത് എളുതരം ആവും.”

അങ്ങനെ ഞാൻ പുറപ്പെട്ടു, ഇതറിഞ്ഞപ്പോൾ എൻറെ കൂട്ടുകാരും എൻറെ ഒപ്പം കൂടി. രാവിലെ തന്നെ പുറപ്പെട്ടതിനാൽ വൈകിട്ട് മൂന്നരയോടെ ഞങ്ങൾ ചേട്ടൻറെ ഫ്ലാറ്റിലെത്തി. അടുത്ത ഫ്ലാറ്റിലുള്ളവർ ജോലി കഴിഞ്ഞു എത്തിയിട്ടില്ലാത്തതിനാൽ എട്ടത്തിയും മോനും (പേര് അശ്വിൻ അച്ചു എന്നു വിളിക്കും) വെളിയിൽ നില്പുണ്ടായിരുന്നു. ഏട്ടത്തിയേയും വിളിച്ചു അകത്തേക്ക് ചെല്ലുമ്പോൾ അവിടെ, രണ്ടു മഹാൻമാരും കൂടി മദ്യസേവ തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോൾ ചേട്ടൻ്റെ കൂട്ടുകാരൻ

” ഇതാണല്ലെ വേണുവിൻ്റെ സഹോദരൻ ഞാൻ, കുറെ കേട്ടിരിക്കണു”

ഇതും പറഞ്ഞ് അയാൾ ഏട്ടത്തിയെ കാമക്കണ്ണുകൾ കൊണ്ട് നോക്കി എൻ്റെ തോളിൽ കയ്യിട്ടു. ചേട്ടനാണെങ്കിൽ ബോധം അശ്ശേഷം ഇല്ലാതെ താഴെ കിടക്കുന്നു. ഇതൊക്കെ കണ്ട് എൻ്റെ കൺ‌ട്രോൾ പോയി ഞാൻ, അയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു. കൂട്ടുകാർ അയാളെ എൻ്റെ കയ്യിൽ നിന്നും മോചിപ്പിച്ചു

” വേണ്ട….. ഇവനെ ഞങ്ങൾ കൈകാര്യം ചെയ്തോളാം. നീ ഏട്ടത്തിയെ വിളിച്ച് എടുക്കാനുള്ളതൊക്കെ എടുത്ത് ഇറങ്ങാൻ
നോക്ക് “

56 Comments

  1. ? നിതീഷേട്ടൻ ?

    Gouri!

  2. വിരഹ കാമുകൻ ???

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.