വസന്തം പോയതറിയാതെ – 6 [ദാസൻ] 480

” അതൊന്നും കുഴപ്പമില്ല മോളെ, ഇപ്പോൾ നല്ല ഭർത്താവിനെ കിട്ടിയില്ലെ. സതീഷിനെ ഒന്നു കാണണമായിരുന്നു, എന്നാണ് വരുന്നത്?”

” സതീഷ് ചേട്ടൻ വരുമ്പോൾ ഞാൻ പറയാം”

ഞാൻ നിഷയെ തോളിൽ തട്ടി ആശ്വസിപ്പിച്ച് ഇറങ്ങി. പോകുന്ന വഴി ഗൗരി ഉറങ്ങിയപ്പോൾ അമ്മ

” പലരും വന്ന് ചോദിച്ചു. നിൻ്റെ കോളേജിൽ പഠിച്ചിരുന്ന പെൺകുട്ടികൾ വരെ, നമ്മുടെ മോളെപ്പറ്റി ചോദിച്ചു. പേര് പറഞ്ഞപ്പോൾ ആ പെൺകുട്ടികൾ ചോദിക്കുകയാണ് ‘ ഇപ്പോഴും ചേട്ടന് ടീച്ചറിനെ ഇഷ്ടമാണല്ലേ’ ഞാൻ പറഞ്ഞു ഞങ്ങളുടെ അടുത്ത് കിട്ടുമ്പോൾ തന്നെ മോളുടെ പേര് ഗൗരി എന്ന് തന്നെയായിരുന്നു. അവൾ തലേദിവസം വന്നിരുന്നു എന്നു അവിടെ പറയുന്നത് കേട്ടു, നീ കണ്ടായിരുന്നോ?”

” ഞാൻ അടുത്ത് വരുന്നില്ല അകലേക്ക് കണ്ടിരുന്നു”

” അവളുടെ കല്യാണം ഒക്കെ ഒഴിഞ്ഞു പോയെന്നു കേട്ടല്ലോ ”

അച്ഛനാണ് അതിന് മറുപടി പറഞ്ഞത്

” അവനെ കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു അവൻ, അത്ര ശരിയല്ലയെന്ന് ”

ഉടനെ അമ്മയുടെ മറുപടി

” എന്തിന് അവനെ മാത്രം പറയുന്നു അവളും ശരിയല്ലല്ലോ ”

ഞാൻ ഇടയ്ക്കു കയറി പറഞ്ഞു

” മതി, മറ്റുള്ളവരുടെ കുറ്റം പറയാതെ ”

അമ്മ എന്നോട് ദേഷ്യപ്പെട്ടു

” എന്താടാ അവളെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ”

ഞാൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്

” എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നത് എന്ന് കരുതിയാണ് ഞാൻ അങ്ങിനെ പറഞ്ഞത് ”

അങ്ങനെ ആ സംസാരം അവിടംകൊണ്ടു നിന്നു. വീട് എത്തുന്നതുവരെ ഗൗരി ഉറക്കം തന്നെയായിരുന്നു. യാത്രയ്ക്കിടയിൽ ഭക്ഷണത്തിന് കാര്യം പറഞ്ഞപ്പോൾ ആർക്കും വേണ്ടായിരുന്നു. അതുകൊണ്ട് ഒരു തട്ടുകടയിൽ കയറി ഗൗരി ഒഴിച്ച് എല്ലാവരും ഓരോ കട്ടൻ അടിച്ചു. ഗൗരിയെ വിളിച്ചിട്ട് എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല. വീട്ടിൽ ചെന്നു ഗൗരിയെ എടുത്ത് റൂമിൽ കൊണ്ടുപോയി കിടത്തി. ഞാൻ ഒന്ന് ഫ്രഷ് ആയി വന്ന് മോളുടെ കൂടെ കയറി കിടന്നതേ ഓർമ്മയുണ്ടായിരുന്നുള്ളു നേരം വെളുത്ത് അമ്മ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്.

” എടാ…. ദേ…… മാണിക്യൻ വന്നിട്ടുണ്ട്‌. ഫാമിലേക്ക് നീ എന്തെങ്കിലും വാങ്ങാൻ പോകാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നൊ”

56 Comments

  1. ? നിതീഷേട്ടൻ ?

    Gouri!

  2. വിരഹ കാമുകൻ ???

    എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി

  3. Bro next part evidee
    Waiting anu

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.

Comments are closed.