വസന്തം പോയതറിയാതെ – 6
Author :ദാസൻ
[ Previous Part ]
വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുങുന്നു…..
കമൻ്റുകളും ലൈക്കുകളും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട്
അമ്മ സന്തോഷത്തോടെ പെട്ടെന്ന് ഡ്രസ്സ് ചെയ്തു ഇറങ്ങിവന്നു. വീടുപൂട്ടി വണ്ടിയിൽ കയറി, നാല് കിലോമീറ്റർ ദൂരമുണ്ട്. ദൂരങ്ങൾ താണ്ടാൻ വണ്ടി മുന്നോട്ട്.
കല്യാണവീട് എത്തുമ്പോൾ എല്ലാവരും തിരക്കിലാണ്. ഒരു വശം പാചകത്തിൻ്റെ തിരക്കിലാണെങ്കിൽ മറ്റൊരു വശം മണ്ഡപത്തിൻ്റെ ഒരുക്കങ്ങൾ നടക്കുന്നു. അന്ന് എല്ലാം നാട്ടുകാർ മുൻകൈ എടുത്താണ് നടത്തുന്നത്. തേങ്ങ അരക്കാൻ കല്ലുകൾ അയൽ വീടുകളിൽ നിന്നും എടുത്ത് കൊണ്ടു വരും. മരത്തിൻ്റെ ടേബിളിൽ വെച്ചിട്ടാണ് തേങ്ങ അരക്കുന്നത്. മണ്ഡപം എന്നു പറയുന്നതും നാട്ടിലെ ചില ആളുകളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് നിർമ്മിക്കുന്നത്. അതൊക്കെ അവിടെ നില്ക്കട്ടെ ഞങ്ങളെ കണ്ടപ്പോൾ ഇളയമ്മാവനും അമ്മായിയും അടുത്തേക്ക് വന്നു.
“എന്തേ ഇത്ര വൈകിയത്? വാ ഭക്ഷണം കഴിക്കാം. സുരേഷേ എടാ ആ ഇല ഇങ്ങോട്ടെടുക്ക് ”
അച്ഛൻ ഉടൻ
“ഞങ്ങൾ ഭക്ഷണം കഴിച്ചതാണ് അളിയ, ഇവൻ ഇപ്പോൾ എത്തിയതേയുള്ളു. ”
അമ്മാവൻ എൻ്റെ അടുത്ത് വന്നു തോളിൽ തട്ടി
“പോട്ടെ മോനെ, ചേട്ടൻ എല്ലാം എന്നോട് പറഞ്ഞു. ഞാൻ നിന്നെ മനസ്സിലാക്കിയില്ല, ഏതൊരച്ഛനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളു. നിന്നെ പറ്റി അങ്ങിനെ കേട്ടപ്പോൾ ഒരച്ഛൻ എന്ന നിലക്ക് അങ്ങിനെയൊക്കെ പറഞ്ഞു. ഇപ്പോൾ മനസ്സിലായി ആ ദിവാകരൻ നിങ്ങളുടെ സ്ഥലം അടിച്ചെടുക്കാൻ വേണ്ടി മകളെ ഉപയോഗിച്ചതാകാം.”
ഞാൻ അമ്മാവനെ തടഞ്ഞു കൊണ്ട്
“ഇല്ല അമ്മാവ…. ഞാനെന്തെങ്കിലും കുരുത്തക്കേട് കുടിച്ചു ലക്കില്ലാതെ കാണിച്ചിട്ടുണ്ടാകാം. അമ്മാവനോടും നിഷയോടും എനിക്ക് ദ്വേഷ്യമൊന്നുമില്ല.”
അമ്മയും അമ്മായിയും അകത്തേക്ക് പോകുമുൻപ് അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന കവർ അമ്മാവനെ ഏല്പിച്ചു.അമ്മാവൻ
” ഇത് നീ, മോളെ നേരിട്ട് ഏല്പിച്ചേക്ക് ”
“ഇല്ല ചേട്ടാ….. ഇത് കുറച്ചു പൈസയാണ്, മോൾക്കുള്ളത് ഇവൻ നാളെ വാങ്ങി വരും”
അമ്മാവൻ ‘വേണ്ട’ എന്ന് കുറെ പറഞ്ഞെങ്കിലും അച്ഛൻ, നിർബന്ധിച്ച് കൊടുത്തു. അമ്മാവൻ്റെ വീട് രണ്ടു നിലയുള്ള പഴയ മാളിക വീടാണ്, അമ്മയുടെ തറവാട്. അമ്മ അകത്തേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി എൻ്റെ അടുത്ത് വന്നു
” ചേട്ടനെ നിഷ ചേച്ചി വിളിക്കുന്നു.”
ഞാൻ ആ കുട്ടിയോടൊപ്പം അകത്തേക്ക് നടന്നു. കോണിപ്പടി കയറി മുകളിൽ ചെന്നു അവളുടെ മുറി എനിക്ക് സുപരിചിതമാണ്. സുപരിചിതം എന്ന് കേട്ട് തെറ്റിദ്ധരിക്കേണ്ട, ഈ വീട്ടിൽ ഞാൻ ഇടക്ക് വരാറുണ്ട്. നിഷയോട് മോശമായ രീതിയിൽ ഒന്നും ഞാൻ പെരുമാറിയിട്ടില്ല. ആ മുറിയുടെ മുൻപിൽ എത്തിയപ്പോൾ അതിനകത്തുണ്ടായിരുന്നവർ എല്ലാവരും പുറത്തേക്ക് ഇറങ്ങി താഴെക്ക് പോയി. ഞാൻ അകത്തേക്ക് കയറിയപ്പോൾ നിഷ കട്ടിലിൽ ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു. വിങ്ങിപ്പൊട്ടാൻ നില്ക്കുന്നതു പോലെയുള്ള മുഖം, കുറച്ചു നേരം ഞങ്ങൾ മുഖത്തോടു മുഖം നോക്കി നിന്നു. പെട്ടെന്ന് അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു. പൊട്ടിപൊട്ടിക്കരഞ്ഞുകൊണ്ടു അവൾ
” ഞാൻ അന്ന് ചേട്ടൻ പറയുന്നത് കേട്ടിരുന്നെങ്കിൽ….. ”
അവൾ എൻ്റെ നെഞ്ചിലൊക്കെ മുഖം ഉരച്ചു പൊട്ടിക്കരഞ്ഞു. ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എന്താടി ഇത് മോളെ. നിനക്ക് അല്പമെങ്കിലും വിവരമുണ്ടൊ? നീയും പ്രായമുള്ളവരെപ്പോലെയായി പോയല്ലൊ. നിൻ്റെ കോഴ്സ് പൂർത്തിയാക്കാതെ എന്നെ പേടിച്ച് കല്യാണത്തിന് സമ്മതിച്ചല്ലൊ, കഷ്ടം. അമ്മാവൻ ഇങ്ങിനെ ആയതിൽ ഒന്നും പറയാനില്ല പക്ഷെ, നീ അങ്ങിനെയാകമൊകോഴ്സൊക്കെ പൂർത്തിയാക്കി ഒരു ജോലിയൊക്കെ ഒപ്പിച്ചു ഏതെങ്കിലും കോന്തനേയും കെട്ടി എൻ്റെ മുൻപിലൂടെ ഗമയിൽ പോകേണ്ടതിനു പകരം നീ, ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങി പോകുമല്ലൊ എന്നോർക്കുമ്പോൾ … ”
വീണ്ടും അവൾ കരയാൻ തുടങ്ങി.
Gouri!
എന്റെ ബ്രോ എങ്ങനെ എഴുതാൻ കഴിയുന്നു ഇങ്ങനെ വിരലിൽ എണ്ണാവുന്ന ചില കഥകൾ മാത്രം വായിക്കുമ്പോൾ മനസ്സിൽ ഒരു വേദന ഉണ്ടായിട്ടുണ്ട് ഇതും അതിൽ 1 ആയി മാറി
Bro next part evidee
Waiting anu
സബ്മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ.