അച്ഛൻ പോയി. കുറച്ചു കഴിഞ്ഞ് ഏട്ടത്തി എന്നെ ഉപദേശിക്കാൻ തുടങ്ങി ‘വിനു നീ ഇങ്ങിനെയാവരുത് നീയും അവളും ഒരുമിച്ചു ജീവിക്കാനുള്ളതല്ലെ അവൾക്ക് നിന്നെ എന്ത് കാര്യമാണ്…..’ എന്ന് തുടങ്ങി ഒരു നീണ്ട ഉപദേശം സഹികെട്ട് ഞാനിറങ്ങിപ്പോന്നു. അവളുടെ സ്വഭാവം എനിക്ക് ഒഴിച്ച് ബാക്കി ആർക്കുമറിയില്ല, അറിയാത്ത പുളള ചൊറിയുമ്പോൾ അറിയും.

കാര്യങ്ങൾ അതിവേഗത്തിൽ നടന്നു, ചേട്ടനും ആ സ്ഥലം അവർക്ക് കൊടുക്കുന്നതിൽ എതിർപ്പില്ലായിരുന്നു. അതിൻ്റെ രജിസ്ട്രേഷന് എന്നെ വിളിച്ചിട്ട്, ഞാൻ പോയില്ല. സ്ഥലം എഴുതി കൊടുക്കുന്ന കാര്യം എൻറെ മാർക്കറ്റിലെ കൂട്ടുകാർ ‘അറിഞ്ഞപ്പോൾ അവർ എതിർപ്പ് അറിയിച്ചു.

” നിൻറെ അച്ഛൻ കാണിക്കുന്നത് ആന മണ്ടത്തരം ആണ്. ”

” എനിക്ക് പറയാൻ അല്ലേ പറ്റൂ, ഞാൻ കുറെ എതിർത്തതാണ്.”

രജിസ്ട്രേഷൻ ഒക്കെ കഴിഞ്ഞു. ഒരു ദിവസം അവളും അവളുടെ അച്ഛനും ചേട്ടന്മാരും കൂടെ വീട്ടിൽ വന്നു. ഒരു പൊതിയെടുത്ത് ടേബിളിൽ വച്ചിട്ട് അവളുടെ അച്ഛൻ

” കൃഷ്ണാ, ഇത് കുറച്ച് ക്യാഷ് ആണ്. കൃഷിയിറക്കാൻ പോവുകയല്ലേ പൈസയുടെ ആവശ്യം വരും ഇത് ഇരിക്കട്ടെ.”

അച്ഛൻ

” വേണ്ട ദിവാകര, കൃഷിയിറക്കാനുള്ള പൈസ ഒക്കെ എൻറെ കയ്യിൽ ഉണ്ട്. ”

” എന്നാലും അങ്ങിനെയല്ലല്ലോ, നമ്മൾ ബന്ധുക്കൾ അല്ലേടൊ. അതുകൊണ്ട് താൻ ഇത് പിടിക്ക്.”

” എനിക്ക് ഇപ്പോൾ പൈസയുടെ ആവശ്യമില്ല എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ചോദിച്ചു കൊള്ളാം.”

“ഞങ്ങൾ പുറമേ നിന്നും ആരുടെയെങ്കിലും കൈയിൽ നിന്നും സ്ഥലം വാങ്ങുകയാണെങ്കിൽ ക്വാഷ് മുൻകൂർ നൽകേണ്ടി വന്നേനെ ഇപ്പോൾ, കൃഷ്ണനായതുകൊണ്ട് കുഴപ്പമില്ല. ക്യാഷിന് ആവശ്യമുള്ള സമയമാണ്, അവിടത്തെ വീടൊക്കെ പുതുക്കി പണിയണ്ടെ അതിന് പൈസക്ക് ആവശ്യം വരും ഇതിരിക്കട്ടെ കൃഷ്ണാ.”

“നിങ്ങൾ എന്താണ് ദിവാകര ഇങ്ങിനെയൊക്കെ പറയുന്നത്. ഞാൻ ആ സ്ഥലം പൈസ മോഹിച്ചല്ല തന്നത്, എൻ്റെ മോൾക്ക് കൊടുത്തതാണ്.”

“കൃഷ്ണനെക്കൊണ്ട് അത് നടത്തിക്കൊണ്ട് പോകാൻ കഴിയാത്തതുകൊണ്ട് സ്ഥലം കൊടുക്കാനിരിക്കുകയായിരുന്നല്ലൊ ”

” എന്ന് ദിവാകരനോട് ആര് പറഞ്ഞു. ”

” ആരെങ്കിലുമാകട്ടെ, ഞങ്ങൾ അതിന് ഒരു വിലയിട്ടു ഇങ്ങെടുത്തുവെന്ന് കരുതിയാൽ മതി.”

ഇത് കേട്ട് അച്ഛനും അമ്മയും ഫാവി മരുമോളുടെ മുഖത്ത് നോക്കി. അവൾ

” ഇല്ലച്ഛാ, എൻ്റെ അച്ഛൻ അങ്ങിനെയൊക്കെ പറയും. അച്ഛന് ഇപ്പോൾ ക്യാഷിന് ആവശ്യമുണ്ടല്ലൊ, അതുകൊണ്ട് ചെറിയ സഹായം എന്നു വിചാരിച്ചാൽ മതി.”

അതു കേട്ടപ്പോൾ അച്ഛൻ

” ഞാൻ മോളോട്, പൈസക്ക് ബുദ്ധിമുട്ടാണ് എന്ന് വല്ലതും പറഞ്ഞോ. നീ എൻറെ മകളാണ് എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ആ സ്ഥലം മോൾക്ക് തന്നത്. ”

” അതൊന്നുമല്ലച്ഛാ. അച്ഛന് ഞങ്ങളുടെ വക ഒരു സഹായം”

ഇതൊക്കെ കേട്ട് കലി കയറി നിന്നിരുന്ന ഞാൻ

” നിൻറെയൊക്കെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട, എന്തേ ഭാവി അമ്മായി അച്ഛനും അമ്മായിയമ്മയ്ക്കും തൃപ്തിയായില്ലേ. ഇപ്പോൾ മനസ്സിലായോ ഫാവി മരുമോളുടെ കൊണവധികാരം. ഞാൻ അന്നേ പറഞ്ഞതാണ് ഇതൊക്കെ ഇവരുടെ അടവാണ് എന്ന്, അന്ന് നിങ്ങൾ എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തി.”

അവൾ എൻ്റെ അടുത്തേക്ക് വന്നു കൊണ്ട്

” അയ്യോ ചേട്ടാ അങ്ങിനെ ഒന്നും പറയല്ലേ, ഞങ്ങൾ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല. എൻറെ അച്ഛൻറെ സംസാരത്തിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള തെറ്റായ അർത്ഥം മനസ്സിലാക്കി എങ്കിൽ അച്ഛൻ ക്ഷമിക്കണം”

ഞാൻ ഉടൻ

Pages: 1 2 3 4 5 6 7 8 9

23 Responses

  1. Kadha njn vayichayh Innan. Kadhayil chodhyamillenariyam ennalum dharalam samsayangalund
    1 kadhanayakan oru 100% mandanano ennathan
    Etra thanne madhyapichalum avalde roomil avalariyathe avan keran pattilla adhum hotel room il
    2 itrem kalamayitum endhu sambavichen aa Mandan anneshichilla

    3 koode irun madhyapichavarod karyangal anneshichilla

    4 pinne ottum logic illathe poyath aa eettathy avante manasilakiyilla ennullathan

    1. Kooduthal page kalode pettan thanne varanamenum avalde jeevitham nasikunathum kananam ennund

    2. ഇതിനുള്ള ഉത്തരങ്ങൾ ഈ പാർട്ടിൽ ഉണ്ടാവും. നന്ദി ബ്രോ.

  2. ഈ ഭാഗവും അടിപൊളി ആയിരുന്നു , പക്ഷെ പെട്ടെന്ന് തീർന്നതുപോലെ പേജുകൾ വളരെ കുറവാണല്ലോ? വായിച്ചു ഒന്ന് സെറ്റ് ആയി വന്നപ്പോൾ തന്നെ തീർന്നു. പഴയത് പോലെ കുറച്ചധികം പേജുകളോടെ എത്രയും പെട്ടെന്ന് അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….

  3. Last avar onnikkunna kadha mathram idalle. Yadoru Vida dayayum aval arhikunnilla. Idippo aanu rape cheyyunnadinekkal mosham alle aval cheydad. Rape il thettukaran aranennu prathyakshyam aayi ariyam ,i vade adu Polum illa

      1. അമ്മാവന്റെ മകളുടെ കല്യാണം ഒന്ന് മുടങ്ങിയെങ്കിൽ
        അവൻ നിരപരാധി ആണെന്ന് വീട്ടുകാർക് മനസ്സിലായല്ലോ

  4. ബ്രോ ഇപ്പോൾ കഥ ഒരു ok ഫീൽ എത്തി…❤️

    ഇനി ഗംഭീമായി മുന്നോട്ടു കൊണ്ടുപോകുക…❤️

    മുൻപുള്ള ഭാഗങ്ങളിൽ നമ്മൾ ചിന്തിക്കുമ്പോൾ കുറേ ലോജിക്കൽ mistake ഉണ്ടാരുന്നു…

    ഇനി പണി തിരിച്ചുകൊടുക്കുക തന്നെ വേണം

    1. എന്ത് ലോജിക്കൽ മിസ്റ്റേക്കാണ്? ചൂണ്ടിക്കാണിച്ചാൽ പരിഹരിച്ച് മുന്നോട്ട് പോകാമായിരുന്നു.

  5. ബ്രോ നന്നായിട്ട് ഉണ്ട് പിന്നെ കഥ നീട്ടി എഴുതുവാണേൽ പേജ് കുട്ടി ezhuthe